സി.പി.എമ്മിൻ്റെ ഹിന്ദുത്വ അജണ്ടകളെ ചെറുക്കും : തൗഫീഖ് മമ്പാട്

മലപ്പുറം : കേരളത്തിൽ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം സി.പി.എം ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളെ ഏറ്റെടുത്ത് മുസ്‌ലിം സമുദായത്തെ ഭീകരവൽകരിക്കുന്ന രീതിയിൽ പ്രസ്താവനകളും പ്രചാരണങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇങ്ങനെ കേരളത്തിലെ സമുദായ സഹവർത്തിത്വത്തെ തകർക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ ഹിന്ദുത്വ അജണ്ടകളെ ചെറുത്തു തോൽപ്പിക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ തൗഫീഖ് മമ്പാട്.മലപ്പുറം മലബാർ ഹൗസിൽ നടന്ന സോളിഡാരിറ്റി ജില്ലാ എസ്.എം.സി (സെലക്റ്റട് മെമ്പേഴ്സ് ക്യാമ്പ് ) യുടെ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സെഷനുകളിലായി ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്, ഹമീദ് വാണിയമ്പലം, കെ ടി ഹുസൈൻ, അഷ്‌റഫ്‌ കീഴ്പറമ്പ്, ജാബിർ സുലൈം, ഡോ. വി ഹിക്മത്തുള്ള , ജുമൈൽ. പി പി എന്നിവർ വിഷയാവതരണങ്ങൾ നടത്തി.സോളിഡാരിറ്റി ജില്ലാ ഭാരവാഹികളായ അജ്മൽ. കെ പി, സാബിക് വെട്ടം, യാസിർ കൊണ്ടോട്ടി, എം ഐ അനസ്…

കലൂര്‍ സ്റ്റേഡിയം ഗാലറിയില്‍ നിന്ന് കാല്‍ വഴുതി വീണ ഉമാ തോമസ് എം എല്‍ എയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച (ഡിസംബർ 29, 2024) വൈകുന്നേരമാണ് സംഭവം. ഗുരുതരമായി രക്തസ്രാവം ഉണ്ടായ എം എല്‍ എയെ സന്നദ്ധപ്രവർത്തകരും മറ്റുള്ളവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെൻ്റിലേറ്റർ സപ്പോർട്ടിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 15 അടി ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ കോൺക്രീറ്റ് ഗ്രൗണ്ടിൽ തലയിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. പരിപാടി ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് എംഎൽഎ വേദിയിലേക്ക് എത്തിയത്. മന്ത്രി സജി ചെറിയാനെ കണ്ടപ്പോള്‍ സംസാരിക്കാനായി അടുത്ത് ചെന്നപ്പോഴാണ് ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ തട്ടി താഴേക്ക് മറിഞ്ഞ് വീണത്. ഏറ്റവും കൂടുതൽ നർത്തകർ (ഏകദേശം 12,000 പേർ) ഗിന്നസ് ബുക്കിൽ ഇടം നേടുകയെന്ന ലക്ഷ്യത്തോടെ നടന്ന ‘മൃദംഗ നാദം’…

നക്ഷത്ര ഫലം (30-12-2024 തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ള ദിവസമായിരിക്കും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ മറ്റുള്ളവര്‍ തിരിച്ചറിയും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെ കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും സ്നേഹിതമാരില്‍ നിന്നും നേട്ടത്തിനും നിങ്ങൾക്ക് യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിങ്ങളുടെ അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. സ്‌ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി…

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച

ന്യൂയോർക്ക് : ഡിസംബർ 21-ാം തീയതി അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്‌ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025 ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്കാര ശുശ്രുഷകൾ ജനുവരി 4-ാം തീയതി ശനിയാഴ്ചയും നടക്കും. ജനുവരി 2-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് – 10710), ജനുവരി 3-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണിവരെ ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ് , 221 സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക് 10467) വച്ചും നടത്തുന്നതാണ്. സംസ്കാര ശുശൂഷകൾ ജനുവരി…

ഈ മന്ദസ്മിതം അഴകിന്റെ അടയാളം!: ഡോ. ജോര്‍ജ് കാക്കനാട്ട്

*മിസിസ് യുഎസ്എ സൗന്ദര്യ മത്സരങ്ങളില്‍ ഒറ്റ വര്‍ഷം മൂന്ന് കിരീടം നേടിയ സ്മിത ഭാസി സഞ്ജീവിന്റെ ജീവിതം പ്രചോദനമേകുന്നത്* ആ ചുവടുകളില്‍ ഉണ്ട് ആത്മവിശ്വാസം. ആ മന്ദഹാസത്തിലുണ്ട് അഴകിന്റെ പനിനീര്‍ സുമങ്ങള്‍. ഇത് സ്മിത ഭാസി സഞ്ജീവ്. യുഎസിലെ സൗന്ദര്യ വേദികളില്‍ അഗ്നിപടര്‍ത്തുന്ന മലയാളി യുവതി. ഒന്നും രണ്ടുമല്ല യുഎസില്‍ ഒറ്റ വര്‍ഷം കൊണ്ട് മൂന്നു കിരീടങ്ങളാണ് സ്മിത ചൂടിയത്. മിസിസ് യുഎസ്എ സൗന്ദര്യ മത്സരത്തിലാണ് സ്മിതയുടെ മന്ദസ്മിതം കിരീടം ചാര്‍ത്തിയത്. നോര്‍ത്ത് കരോലിനയിലെ റാലിഹില്‍ മേയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലിനയായി കിരീടം നേടിയാണ് സ്മിതയുടെ തുടക്കം. എടിഎ പ്രസിഡന്റ് മധു ബൊമ്മിനെനിയാണ് കിരീടം സമ്മാനിച്ചതെന്ന് സ്മിത അഭിമാനത്തോടെ പറയുന്നു. ജൂണില്‍ അറ്റ്ലാന്റയിലെ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററില്‍ നടന്ന മിസിസ് യുഎസ്എ എടിഎ നാഷണല്‍സിലും കിരീടം സ്മിതയുടെ ശിരസ്സിലെത്തി.…

ഇവിടെ കാറ്റിന് സുഗന്ധം – പ്രവാസി സാഹിത്യാരാമത്തിൽ വസന്തം ! (നിരീക്ഷണം): ജയൻ വർഗീസ്

മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി നിന്ന ഒരു കാലമുണ്ടായിരുന്നു. അതിലുപരി സവർണ്ണ സദസ്സുകളിലെ പണ്ഡിത സംവാദങ്ങളിൽ അകത്തമ്മമാരുടെ അടക്കത്തോടെ ശബ്ദമില്ലാതിരുന്ന ഒരു കാലം. ആഢ്യന്മാരുടെ അരസിക രചനകൾ പോലും അത്യുദാത്തമെന്നു വാഴ്ത്തിപ്പാടുവാൻ അവരുടെ ആശ്രിതന്മാരുണ്ടായിരുന്നു. കുമാരനാശാനേയും ചങ്ങമ്പുഴയേയും പോലുള്ള പ്രതിഭാ ശാലികളുടെവരവോടെയാണു് അരമനകളിൽ അടങ്ങി നിന്ന മലയാള സാഹിത്യം സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുനുകർന്നതും, ജന ജീവിതത്തിന്റെ കണ്ണീരും പുഞ്ചിരിയും ഏറ്റു വാങ്ങി മനുഷ്യാവസ്ഥയുടെ മഹത്തായഅടയാളങ്ങളായി അടയാളപ്പെടുത്തപ്പെട്ടതും. മണ്മറഞ്ഞു പോയ സ്വന്തം മാതാ പിതാക്കളുടെ ഓർമ്മച്ചിത്രങ്ങൾ നെഞ്ചകത്ത് ചേർത്തു വച്ച് കൊണ്ട് കടലുകൾകടന്നു പോയി ഇര തേടുന്ന മലയാളി ‘മാമലകൾക്കപ്പുറത്തു മരത്തകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട് എന്നും, തൈത്തെങ്ങിൻ തണലത്ത് താമര വളയിട്ട കിളിചുണ്ടു പോലൊരു പെണ്ണുണ്ട് ‘ എന്നും പാടിയപ്പോൾ അവന്റെ ഓർമ്മച്ചെപ്പിൽ അവൻ സൂക്ഷിച്ചു വച്ച അതിമനോഹരമായ കുന്നിക്കുരുക്കളിലെ ആരെയും മോഹിപ്പിക്കുന്ന ആ ചുവപ്പ്‌…

ഒറ്റ സ്നാപ്പിൽ ഒതുക്കാനാകാത്ത ജനുവരി സ്മരണകൾ: ബി. അശോക് കുമാർ

ഞാൻ, ആകാശവാണിയുടെ മംഗലാപുരം നിലയത്തിൽ നിന്നും വിരമിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഒരു വൈകുന്നേരം, തൃശ്ശൂരിലെ പുത്തൂർ പഞ്ചായത്തിലെ മരത്താക്കര ബൈപാസിനരികിലുള്ള എന്റെ വീട്ടിൽ നിന്നും തൊട്ടടുത്തുള്ള കുഞ്ഞനമ്പാറയിലെ ഒരു സുഹൃദ് സന്ദർശനത്തിനു ശേഷമുള്ള മടക്കത്തിലുള്ള കാൽനടയാത്രയിലാണ്, ‘പ്രൊഫെസർ കെ കെ ഭാസ്കരൻ മെമ്മോറിയൽ വായനശാല’ വർഷങ്ങൾക്കു ശേഷം ദൃഷ്ടിയിൽ പെടുന്നത്. കേരളത്തിനു പുറത്തെ വർഷങ്ങളായുള്ള ജീവിതം നാട്ടിൽ കൊണ്ടു വന്ന മാറ്റങ്ങളെ മനസ്സിൽ ഒന്നോടിച്ചു വിടാറാണ് പതിവ്. ഔദ്യോഗിക ജീവിതത്തിൽ കുടുംബവും ഒപ്പം ഉണ്ടാകുമെന്നതിനാൽ ഒഴിച്ചു കൂടാത്ത കാര്യങ്ങൾക്കല്ലാതെ നാട്ടിൽ വരുന്നതും പതിവില്ല. അതുകൊണ്ടു തന്നെ, മുൻപു കണ്ട നാട്ടുകാഴ്ചകൾ പലതും ഇന്നില്ല. പുതിയ കാഴ്ചകൾ ധാരാളമുണ്ട് താനും. വായനശാലയെ ആകെ ഒന്നു നോക്കി നടപ്പ് തുടർന്നു. ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് പണിത കെട്ടിടമാണ്. വർഷാവർഷമുള്ള പഞ്ചായത്തിന്റെ വെള്ളപൂശൽ മുറയ്ക്കു നടക്കുന്നുണ്ടെന്നൊഴിച്ചാൽ വേറെ പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല.…

ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ് മെയ് 24 ന്ഹ്യൂസ്റ്റണിൽ ; കെങ്കേമമാക്കുവാൻ ഷാൻ റഹ്‌മാൻ മ്യൂസിക് ഷോയും

ഹൂസ്റ്റൺ: വർണ്ണപ്പകിട്ടാർന്ന പരിപാടികൾ, നയന മനോഹര കാഴ്ചകളൊരുക്കി ഫാഷൻ ഷോ, “മെയ് ക്വീൻ” സൗന്ദര്യ മൽസരം ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്‌മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന “ഇന്ത്യ ഫെസ്റ്റ് – 2025 ന്റെ കിക്ക്‌ ഓഫ് ചടങ്ങുകൾ സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേമായി. ഓൺലൈൻ പത്ര രംഗത്ത്, എല്ലാ ദിവസവും പുത്തൻ വാർത്തകളുമായി നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് കേരളത്തിൽ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ ശ്രദ്ധേയമാണ്. 2023 മെയ് മാസം നടത്തിയ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവാർഡ് നൈറ്റ് പ്രവാസി അവാർഡ് നൈറ്റുകളിൽ വേറിട്ടതും ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയതുമായിരുന്നു. ഡിസംബർ 26 വ്യാഴാഴ്‌ച…

ഡാലസിൽ അന്തരിച്ച ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിൻ്റെ ആകസ്‌മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു

ഡാളസ് : പ്രശസ്ത മനുഷ്യസ്‌നേഹിയും വിജയകരമായ സംരംഭകനും കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ മികച്ച പിന്തുണക്കാരനുമായ ശ്രീ. ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിൻ്റെ (76) ആകസ്‌മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ദീർഘകാല അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നു ശ്രീ ജോൺ ആന്ത്രപ്പർ. അദ്ദേഹം തുടക്കം മുതലേ ഇന്ത്യ കൾച്ചറൽ & എജ്യുക്കേഷൻ സെൻ്ററിൽ അംഗവും ഉദാരമായ സാമ്പത്തിക സംഭാവനയും നൽകിയിരുന്നു. ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി സെക്രട്ടറിയുടെ അറിയിപ്പിൽ പറഞ്ഞു.