അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഗ്രേറ്റ് ഫാദർ തുടങ്ങി 35 ൽപരം ചിത്രങ്ങളുടെ ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. യുവ നടൻ മാത്യു തോമസ് നായകനായി ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന് “നൈറ്റ് റൈഡേഴ്‌സ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു, സജിൻ അലി എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. മാത്യു തോമസിനോടൊപ്പം വാഴയിലൂടെ പ്രേക്ഷകരുടെ…
Month: December 2024
സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി സമദ് കുന്നക്കാവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അധ്യക്ഷത വഹിച്ചു. കെ ബാസിൽ ഖിറാഅത്ത് നടത്തി. സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ലബീബ് മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
ഷോക്കേറ്റ സഹപാഠികളെ രക്ഷിച്ച മുഹമ്മദ് സിദാനെ ആദരിച്ച് ഐഎൻഎൽ
കോട്ടോപ്പാടം: മണ്ണാർക്കാട് കോട്ടോപ്പാടം അബ്ദു ഹാജി ഹൈസ്‌കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് റജിബ്,ശഹജാസ് എന്നിവർക്ക് സ്ക്കൂളിൽ പോകുമ്പോൾ ഷോക്കേറ്റത് ശ്രദ്ധയിൽ പെട്ട മുഹമ്മദ് സിദാന് അവസരോചിതം ഇടപെട്ട് തന്റെ സഹപാഠികൾക്ക് രക്ഷകനായി. ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിദാനെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദു അച്ചിപ്ര മൊമെന്റോ കൈമാറി. ജില്ലാ സെക്രട്ടറി കെ.വി.അമീർ, ജില്ലാ ട്രഷറർ അബ്ദു റഫീക്ക് കാട്ടുകുളം, മണ്ഡലം നേതാക്കളായ ഉമ്മർ.വി.ടി,ശിഹാബ് മൈലാമമ്പാടം, ബഷീർ പുളിക്കൽ, ഉസ്മാൻ വി.ടി എന്നിവർ സംബന്ധിച്ചു.
കൗമാരക്കാരനെ ബലാത്സംഗം ചെയ്ത 93 കാരനായ പുരോഹിതനെ ജീവിതകാലം മുഴുവൻ ജയിലിൽ ചെലവഴിക്കാൻ വിധിച്ചു
ന്യൂ ഓർലിയൻസ്: പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു കൗമാരക്കാരനെ ബലാത്സംഗം ചെയ്തതിന് 93 കാരനായ മുൻ കത്തോലിക്കാ പുരോഹിതനെ ജഡ്‌ജി തൻ്റെ ജീവിതകാലം മുഴുവൻ ജയിലുകൾക്ക് പിന്നിൽ ചെലവഴിക്കാൻ ബുധനാഴ്ച വിധിച്ചു. ഫസ്റ്റ് ഡിഗ്രി ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ലോറൻസ് ഹെക്കർ കുറ്റസമ്മതം നടത്തി. ന്യൂ ഓർലിയൻസ് അതിരൂപത ലൈംഗിക ദുരുപയോഗ കേസുകളുടെ ഒരു തരംഗവും കൊള്ളയടിക്കുന്ന പുരോഹിതന്മാരെ സഭാ നേതാക്കൾ വളരെക്കാലമായി അവഗണിച്ചു എന്ന ആരോപണവും നേരിടുന്നതിനിടയിലാണ് ഹെക്കറുടെ ശിക്ഷ വരുന്നത്. 1970-കളുടെ മധ്യത്തിൽ ഒരു സ്കൂൾ ടീമിന് വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് മുന്നോടിയായി ഗുസ്തി നീക്കങ്ങളിൽ തനിക്ക് നിർദ്ദേശം നൽകാൻ ഹെക്കർ വാഗ്ദാനം ചെയ്തിരുന്നതായും ഹെക്കർ കുറ്റസമ്മതം നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറഞ്ഞു. ന്യൂ ഓർലിയൻസ് അഡ്വക്കേറ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഹെക്കർ അവനെ ബലാത്സംഗം ചെയ്തു. “ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. ഞാൻ…
ഡാലസ് മലയാളി അസോസിയേഷന്‍ 50 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതി കേരളത്തിനായി സമര്‍പ്പിക്കുന്നു
ഡാലസ്: ടെക്‌സസിലെ പ്രമൂഖ സാംസ്‌ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്‍ കേരളത്തിലെ വിവിധ മേഖലകളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതു ലക്ഷം രുപയുടെ സഹായ പദ്ധതികള്‍ ക്രിസ്മസ് പുതുവത്‌സര ആഘോഷങ്ങളുടെ ഭാഗമായി ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വേദിയില്‍ പ്രസിഡന്റ ജൂഡി ജോസ് പ്രഖ്യാപിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളിലായി സമര്‍പ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സഹായപദ്ധതി, മെഡിക്കല്‍ സഹായം, അനാഥശാലകള്‍ക്കായുള്ള പ്രത്യേക സഹായം, തുടങ്ങിയ രംഗങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. ഈ പദ്ധതി കേരളത്തിലെ ലയസ് ക്ലബുകളുമായി സഹകരിച്ചു നടപ്പില്‍ വരുത്തുവാനുള്ള പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദേഹം പറഞ്ഞു. ഡാലസ് മലയാളി അസോസിയേഷനുമായി സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള സാദ്ധ്യമായ എല്ലാ പരിപാടികളുമായി സഹകരിച്ചകൊണ്ട് മുന്നോട്ടു പോകുമെന്ന് ഫോമാ സതേണ്‍ റീജന്‍ വൈസ് പ്രസിഡന്റായ ബിജു ലോസ പറഞ്ഞു. പ്രമുഖ വ്യവസായിയും സാമൂഹ പ്രവര്‍ത്തകനുമായ വര്‍ഗീസ് ചാമത്തില്‍, വ്യവസായിയായ സജീ നായര്‍,…
റവ.ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച അന്തരിച്ചു
ന്യൂയോർക്ക്: നോർത്ത് മേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചക്കു നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട് അന്തരിച്ചു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി സിനഡ് തീരുമാന പ്രകാരം 1995 ൽ മേരിക്കയിൽ എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, ഷിക്കാഗോ, ന്യൂജേഴ്‌സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഇടവകകൾ സ്‌ഥാപിക്കുകയും അവിടെ സേവനം ചെയ്യുകയും ചെയ്തു. ദീർഘനാൾ ബ്രോങ്ക്സ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരിയായി സേവനo അനുഷ്ഠിച്ചു. 2020-ല്‍ റിട്ടയർ ചെയ്തതിനു ശേഷം അമേരിക്കയിയലും നാട്ടിലുമായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 1945 മെയ് 30-ാം തീയതി കണ്ടത്തിക്കുടി ജോൺ – ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ. ജോസ്, 1962 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെമിനാരിയിലും റോമിലെ…
ജർമ്മനിയില്‍ ക്രിസ്തുമസ് മാർക്കറ്റ് കൂട്ടക്കൊല നടത്തിയ സൗദി അഭയാർത്ഥി തലേബ് അൽ അബ്ദുൽ മൊഹ്‌സെൻ?
ജർമ്മനിയിലെ മഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റിൽ സൗദി അഭയാർത്ഥി താലിബ് അൽ അബ്ദുൽമോഹ്‌സെൻ നടത്തിയ ആക്രമണത്തിൽ ഒരു പിഞ്ചുകുട്ടി ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ഇസ്‌ലാമിക വിരുദ്ധ വീക്ഷണങ്ങൾക്കും തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും പേരുകേട്ട മൊഹ്സെന്‍ ഒരു ബിഎംഡബ്ല്യു കാർ ജനക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റി, 160-ലധികം പേർക്ക് പരിക്കേറ്റു. പ്രാദേശിക മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ജർമ്മനിയിലെ മാഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു . സൗദി അറേബ്യൻ അഭയാർത്ഥിയും മാനസികരോഗ വിദഗ്ധനുമായ തലേബ് അൽ അബ്ദുൽമോഹ്‌സെൻ, ഡിസംബർ 20 ന് വൈകുന്നേരം 7 മണിക്ക് തൻ്റെ ഇരുണ്ട ബിഎംഡബ്ല്യു കാർ തിരക്കേറിയ മാർക്കറ്റിലേക്ക് ഓടിച്ചു കയറ്റിയത് വ്യാപകമായ പരിഭ്രാന്തിയും നാശവും സൃഷ്ടിച്ചു. ഒരു മുതിർന്നയാളും ഒരു കൊച്ചുകുട്ടിയും തൽക്ഷണം കൊല്ലപ്പെട്ടു, രണ്ട് ഇരകൾ കൂടി പിന്നീട് മരണത്തിന് കീഴടങ്ങി. മരണങ്ങൾക്ക്…
എടത്വ സിഎച്ച്എസിയിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതി നില്പ് സമരം നടത്തി
എടത്വ:എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നില്പ് സമരം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ,ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം ,വൈസ് പ്രസി ഡന്റുമാരായ അഡ്വ. ഐസക്ക് രാജു, പിഡി രമേശ്കുമാർ, ഗോപകുമാർ തട്ടങ്ങാട്ട്, ജോയിന്റ് സെക്രട്ടറി അജി കോശി,സാബു മാത്യു കളത്തൂർ, പി.ഡി.ജോർജ്ജ്ക്കുട്ടി, ഷാജിമോൻ ജോസഫ്, വർഗ്ഗീസ് മാത്യു നെല്ലിക്കൽ എന്നിവർ പങ്കെടുത്തു. തുടർന്ന് സമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസ് ഇൻ ചാർജ്ജ് ഡോ.വി. വിജിക്ക് നിവേദനം നല്‍കി. എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രതിദിനം ചികിത്സക്കായി ഇരുന്നൂറിലധികം രോഗികൾ എത്തുന്നുണ്ടെങ്കിലും ഒക്ടോബര്‍ മാസത്തിൽ കിടത്തി ചികിത്സ നല്കിയത് എട്ട് പേർക്ക്…
കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
എടത്വ: കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് സമഗ്റം 2024 തലവടി സി. എം.എസ് ഹൈസ്കൂളിൽ തുടക്കമായി. പാരേത്തോട് ജംഗ്ഷനിൽ നിന്നും റാലിയായി എത്തിയ 50 അംഗ സംഘത്തെ തലവടി സിഎംഎസ് ഹൈസ്ക്കൂൾ പ്രഥമ അധ്യാപകന്‍ റെജിൽ സാം മാത്യൂ സ്വീകരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എസ് ശബരീഷ് പതാക ഉയര്‍ത്തി. ദേവി വിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ മാനേജർ ആർ. തുളസിദാസ് അധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനംചെയ്തു . എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഒ മിനി പദ്ധതി വിശദീകരണം നടത്തി. തലവടി സി.എം.എസ് ഹൈസ്ക്കൂൾ മാനേജർ റവ. മാത്യൂ ജിലോ നൈനാൻ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ…
റഷ്യയില്‍ 9/11 മോഡല്‍ ആക്രമണം; കൊലയാളി ഡ്രോൺ ബഹുനില കെട്ടിടത്തില്‍ ഇടിച്ചു; ആളപായമില്ല
റഷ്യയിലെ കസാനിൽ ഡ്രോൺ ഉപയോഗിച്ച് 9/11 മോഡല്‍ ആക്രമണം നടത്തി. തലസ്ഥാനമായ മോസ്കോയിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള കസാനിലാണ് ഒരു ബഹുനില കെട്ടിടത്തില്‍ ഡ്രോണ്‍ ഇടിച്ചത്. ഈ ആക്രമണത്തിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒരു ഡ്രോൺ കെട്ടിടത്തിൽ ഇടിക്കുന്നത് കാണാം. ഉക്രെയ്നാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മറുവശത്ത്, ഉക്രെയ്നിനെതിരെ പോരാടുന്നതിന് റഷ്യയിലേക്ക് അയച്ച ഉത്തര കൊറിയൻ സൈനികർ ഉക്രേനിയൻ ഡ്രോണുകൾ കണ്ടെത്തുന്നതിന് കൂടുതൽ നിരീക്ഷണ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ കസാനിലെ ബഹുനില കെട്ടിടങ്ങളെ ലക്ഷ്യമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടങ്ങളിൽ വൻ തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്, മൂന്ന് കാമികേസ് ഡ്രോണുകൾ കസാൻ നഗരത്തിലെ നിരവധി റെസിഡൻഷ്യൽ ബഹുനില കെട്ടിടങ്ങളെ ആക്രമിച്ചു. ആക്രമണത്തിൻ്റെ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകൾ നിരവധി മാധ്യമ ഗ്രൂപ്പുകൾ…