ഈ മന്ദസ്മിതം അഴകിന്റെ അടയാളം!: ഡോ. ജോര്‍ജ് കാക്കനാട്ട്

*മിസിസ് യുഎസ്എ സൗന്ദര്യ മത്സരങ്ങളില്‍ ഒറ്റ വര്‍ഷം മൂന്ന് കിരീടം നേടിയ സ്മിത ഭാസി സഞ്ജീവിന്റെ ജീവിതം പ്രചോദനമേകുന്നത്* ആ ചുവടുകളില്‍ ഉണ്ട് ആത്മവിശ്വാസം. ആ മന്ദഹാസത്തിലുണ്ട് അഴകിന്റെ പനിനീര്‍ സുമങ്ങള്‍. ഇത് സ്മിത ഭാസി സഞ്ജീവ്. യുഎസിലെ സൗന്ദര്യ വേദികളില്‍ അഗ്നിപടര്‍ത്തുന്ന മലയാളി യുവതി. ഒന്നും രണ്ടുമല്ല യുഎസില്‍ ഒറ്റ വര്‍ഷം കൊണ്ട് മൂന്നു കിരീടങ്ങളാണ് സ്മിത ചൂടിയത്. മിസിസ് യുഎസ്എ സൗന്ദര്യ മത്സരത്തിലാണ് സ്മിതയുടെ മന്ദസ്മിതം കിരീടം ചാര്‍ത്തിയത്. നോര്‍ത്ത് കരോലിനയിലെ റാലിഹില്‍ മേയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലിനയായി കിരീടം നേടിയാണ് സ്മിതയുടെ തുടക്കം. എടിഎ പ്രസിഡന്റ് മധു ബൊമ്മിനെനിയാണ് കിരീടം സമ്മാനിച്ചതെന്ന് സ്മിത അഭിമാനത്തോടെ പറയുന്നു. ജൂണില്‍ അറ്റ്ലാന്റയിലെ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററില്‍ നടന്ന മിസിസ് യുഎസ്എ എടിഎ നാഷണല്‍സിലും കിരീടം സ്മിതയുടെ ശിരസ്സിലെത്തി.…

ഇവിടെ കാറ്റിന് സുഗന്ധം – പ്രവാസി സാഹിത്യാരാമത്തിൽ വസന്തം ! (നിരീക്ഷണം): ജയൻ വർഗീസ്

മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി നിന്ന ഒരു കാലമുണ്ടായിരുന്നു. അതിലുപരി സവർണ്ണ സദസ്സുകളിലെ പണ്ഡിത സംവാദങ്ങളിൽ അകത്തമ്മമാരുടെ അടക്കത്തോടെ ശബ്ദമില്ലാതിരുന്ന ഒരു കാലം. ആഢ്യന്മാരുടെ അരസിക രചനകൾ പോലും അത്യുദാത്തമെന്നു വാഴ്ത്തിപ്പാടുവാൻ അവരുടെ ആശ്രിതന്മാരുണ്ടായിരുന്നു. കുമാരനാശാനേയും ചങ്ങമ്പുഴയേയും പോലുള്ള പ്രതിഭാ ശാലികളുടെവരവോടെയാണു് അരമനകളിൽ അടങ്ങി നിന്ന മലയാള സാഹിത്യം സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുനുകർന്നതും, ജന ജീവിതത്തിന്റെ കണ്ണീരും പുഞ്ചിരിയും ഏറ്റു വാങ്ങി മനുഷ്യാവസ്ഥയുടെ മഹത്തായഅടയാളങ്ങളായി അടയാളപ്പെടുത്തപ്പെട്ടതും. മണ്മറഞ്ഞു പോയ സ്വന്തം മാതാ പിതാക്കളുടെ ഓർമ്മച്ചിത്രങ്ങൾ നെഞ്ചകത്ത് ചേർത്തു വച്ച് കൊണ്ട് കടലുകൾകടന്നു പോയി ഇര തേടുന്ന മലയാളി ‘മാമലകൾക്കപ്പുറത്തു മരത്തകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട് എന്നും, തൈത്തെങ്ങിൻ തണലത്ത് താമര വളയിട്ട കിളിചുണ്ടു പോലൊരു പെണ്ണുണ്ട് ‘ എന്നും പാടിയപ്പോൾ അവന്റെ ഓർമ്മച്ചെപ്പിൽ അവൻ സൂക്ഷിച്ചു വച്ച അതിമനോഹരമായ കുന്നിക്കുരുക്കളിലെ ആരെയും മോഹിപ്പിക്കുന്ന ആ ചുവപ്പ്‌…

ഒറ്റ സ്നാപ്പിൽ ഒതുക്കാനാകാത്ത ജനുവരി സ്മരണകൾ: ബി. അശോക് കുമാർ

ഞാൻ, ആകാശവാണിയുടെ മംഗലാപുരം നിലയത്തിൽ നിന്നും വിരമിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഒരു വൈകുന്നേരം, തൃശ്ശൂരിലെ പുത്തൂർ പഞ്ചായത്തിലെ മരത്താക്കര ബൈപാസിനരികിലുള്ള എന്റെ വീട്ടിൽ നിന്നും തൊട്ടടുത്തുള്ള കുഞ്ഞനമ്പാറയിലെ ഒരു സുഹൃദ് സന്ദർശനത്തിനു ശേഷമുള്ള മടക്കത്തിലുള്ള കാൽനടയാത്രയിലാണ്, ‘പ്രൊഫെസർ കെ കെ ഭാസ്കരൻ മെമ്മോറിയൽ വായനശാല’ വർഷങ്ങൾക്കു ശേഷം ദൃഷ്ടിയിൽ പെടുന്നത്. കേരളത്തിനു പുറത്തെ വർഷങ്ങളായുള്ള ജീവിതം നാട്ടിൽ കൊണ്ടു വന്ന മാറ്റങ്ങളെ മനസ്സിൽ ഒന്നോടിച്ചു വിടാറാണ് പതിവ്. ഔദ്യോഗിക ജീവിതത്തിൽ കുടുംബവും ഒപ്പം ഉണ്ടാകുമെന്നതിനാൽ ഒഴിച്ചു കൂടാത്ത കാര്യങ്ങൾക്കല്ലാതെ നാട്ടിൽ വരുന്നതും പതിവില്ല. അതുകൊണ്ടു തന്നെ, മുൻപു കണ്ട നാട്ടുകാഴ്ചകൾ പലതും ഇന്നില്ല. പുതിയ കാഴ്ചകൾ ധാരാളമുണ്ട് താനും. വായനശാലയെ ആകെ ഒന്നു നോക്കി നടപ്പ് തുടർന്നു. ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് പണിത കെട്ടിടമാണ്. വർഷാവർഷമുള്ള പഞ്ചായത്തിന്റെ വെള്ളപൂശൽ മുറയ്ക്കു നടക്കുന്നുണ്ടെന്നൊഴിച്ചാൽ വേറെ പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല.…

ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ് മെയ് 24 ന്ഹ്യൂസ്റ്റണിൽ ; കെങ്കേമമാക്കുവാൻ ഷാൻ റഹ്‌മാൻ മ്യൂസിക് ഷോയും

ഹൂസ്റ്റൺ: വർണ്ണപ്പകിട്ടാർന്ന പരിപാടികൾ, നയന മനോഹര കാഴ്ചകളൊരുക്കി ഫാഷൻ ഷോ, “മെയ് ക്വീൻ” സൗന്ദര്യ മൽസരം ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്‌മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന “ഇന്ത്യ ഫെസ്റ്റ് – 2025 ന്റെ കിക്ക്‌ ഓഫ് ചടങ്ങുകൾ സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേമായി. ഓൺലൈൻ പത്ര രംഗത്ത്, എല്ലാ ദിവസവും പുത്തൻ വാർത്തകളുമായി നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് കേരളത്തിൽ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ ശ്രദ്ധേയമാണ്. 2023 മെയ് മാസം നടത്തിയ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവാർഡ് നൈറ്റ് പ്രവാസി അവാർഡ് നൈറ്റുകളിൽ വേറിട്ടതും ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയതുമായിരുന്നു. ഡിസംബർ 26 വ്യാഴാഴ്‌ച…

ഡാലസിൽ അന്തരിച്ച ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിൻ്റെ ആകസ്‌മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു

ഡാളസ് : പ്രശസ്ത മനുഷ്യസ്‌നേഹിയും വിജയകരമായ സംരംഭകനും കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ മികച്ച പിന്തുണക്കാരനുമായ ശ്രീ. ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിൻ്റെ (76) ആകസ്‌മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ദീർഘകാല അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നു ശ്രീ ജോൺ ആന്ത്രപ്പർ. അദ്ദേഹം തുടക്കം മുതലേ ഇന്ത്യ കൾച്ചറൽ & എജ്യുക്കേഷൻ സെൻ്ററിൽ അംഗവും ഉദാരമായ സാമ്പത്തിക സംഭാവനയും നൽകിയിരുന്നു. ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി സെക്രട്ടറിയുടെ അറിയിപ്പിൽ പറഞ്ഞു.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി കെ പി എ ക്രിസ്മസ് രാവ് 2024

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ക്രിസ്തുമസ് ആഘോഷം കെപിഎ ആസ്ഥാനത്ത് ക്രിസ്മസ് രാവ് 2024 വിപുലമായി സംഘടിപ്പിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുഖ്യാതിഥി ആയി സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ പങ്കെടുത്തു . സെയിന്റ് പോൾസ് മാർത്തോമാ പാരിഷ് ബഹ്റൈൻ വികാരി റവറന്റ് ഫാദർ മാത്യു ചാക്കോ ക്രിസ്മസ് സന്ദേശം നൽകി. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, മുൻ സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ , കിഷോർ കുമാർ, സന്തോഷ് കാവനാട് എന്നിവർ ക്രിസ്മസ് ആശംസകളും ട്രഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു. തുടർന്ന് കെപിഎ കരോൾ ടീം ലീഡേഴ്സ് സെൻട്രൽ…

ദക്ഷിണ കൊറിയയിൽ വിമാനാപകടം: 179 പേർ മരിച്ചു; 2 പേരെ ജീവനോടെ കണ്ടെത്തി

ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 179 പേരുടെ ജീവൻ അപഹരിച്ചപ്പോൾ 2 പേർ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷി ഇടിച്ചതും പ്രതികൂല കാലാവസ്ഥയും മൂലമാകാം അപകടമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അപകടകാരണം അന്വേഷിക്കാൻ വിദഗ്ധ സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സിയോൾ, ദക്ഷിണ കൊറിയ: 181 പേരുമായി ബാങ്കോക്കിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് പറന്ന ജെജു എയർ വിമാനം ഞായറാഴ്ച ലാൻഡിംഗിനിടെ തകർന്ന് 179 പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് പേരെ മാത്രമേ ജീവനോടെ പുറത്തെടുക്കാനായുള്ളൂ. ബാങ്കോക്കിൽ നിന്ന് മ്യൂൻ എയർപോർട്ടിലേക്ക് പറന്ന ജെജു എയറിൻ്റെ ബോയിംഗ് 737-800 വിമാനം രാവിലെ 9:00 മണിക്ക് (0000 ജിഎംടി) ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമത്തിനിടെ ഒരു പക്ഷി ഇടിച്ചാണ് അപകടമുണ്ടായത്. പൈലറ്റ് മുന്നറിയിപ്പ് നൽകിയപ്പോൾ, ലാൻഡിംഗ് ഗിയർ സജീവമാക്കാതെ “ബെല്ലി ലാൻഡിംഗിന്” ശ്രമിച്ചതായി കാണിക്കുന്ന വീഡിയോയിൽ അദ്ദേഹം വീണ്ടും…

“അപ്പൻകാപ്പിലെ ഊരുത്സവം രാഷ്ട്രീയ – ഉദ്യോഗസ്ഥ കൂട്ടുകെട്ട്” തടഞ്ഞത് പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: നിലമ്പൂർ അപ്പൻകാപ്പ് ആദിവാസി ഊരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഡിസംബർ 28 ശനിയാഴ്ച നടത്താനിരുന്ന ഊരുത്സവമാണ് പരിപാടിയുടെ ഏതാനും മണിക്കൂറുകൾക്ക് മുൻപ് അന്യായമായി തടഞ്ഞത്. ആഴ്ചകൾക്ക് മുൻപേ തന്നെ ഊരു മൂപ്പൻ ഉൾപ്പടെയുള്ളവരുമായി സംസാരിച്ചു തീരുമാനിച്ച പരിപാടി അപ്പോൾ തന്നെ എസ്‌ സി / എസ്‌ ടി പ്രൊമോട്ടറെയും ഫോറസ്റ്റ്‌ ഓഫീസർ ഉൾപ്പടെയുള്ളവരെയും അറിയിച്ചതും അവരൊക്കെയും സമ്മതം അറിയിച്ചതുമാണ്. എന്നാൽ പരിപാടി നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രം ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച്, ഫോറസ്റ്റ്‌ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥർ സംഘടനാ നേതാക്കളെയും പ്രവർത്തകരെയും വിളിച്ചു ഭീഷണിപ്പെടുത്തുകയും പരിപാടി ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നു, പരിപാടി നടത്തിയാൽ നേതാക്കളെയുൾപ്പെടെ അറസ്റ്റ് ചെയ്യുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. ഈ നടപടി ജനാധിപത്യ വിരുദ്ധവും സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ…

നക്ഷത്ര ഫലം (29-12-2024 ഞായര്‍)

ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാന്‍ സാധ്യത. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഉണ്ടായേക്കാം. അടുത്ത ബന്ധുക്കള്‍ക്ക് രോഗം പിടിപെടും. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. തൊഴില്‍ പ്രശ്‌നങ്ങള്‍ അലട്ടുന്നതായിരിക്കും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. ദിവസം മുഴുവന്‍ സന്തോഷത്തിലും ഉത്സാഹത്തിലും കാണപ്പെടും. തൊഴിൽരംഗത്ത് മികച്ച പ്രകടനം കാഴ്‌ചവക്കും. പ്രിയപ്പെട്ടവർക്കൊപ്പം ആഹ്ളാദകരമായ സമയം ചെലവിടും. പങ്കാളിയുടെ പിന്തുണ ഉണ്ടാവും. ആത്മീയതയിലേക്ക് തിരിയും. തുലാം: മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. കടുംപിടുത്തം നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം. സാമ്പത്തികമായി മെച്ചമായിരിക്കും. ആരോഗ്യം ശ്രദ്ധിയ്ക്കണം. വൃശ്ചികം: മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും…

വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്ത് ഓർമ്മകൾ പങ്കുവെച്ച് സംതൃപ്തിയോടെ അവർ മടങ്ങി

തലവടി: രണ്ട് നൂറ്റാണ്ടോളം വർഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്ന് നല്കിയ തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി. അന്തരിച്ച മുൻ പ്രധാനമന്തി ഡോ. മൻമോഹൻ സിംഗ്, സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായര്‍, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് യോഗം ആരംഭിച്ചത്. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ റവ. തോമസ് നോർട്ടൻ നഗറിൽ നടന്ന ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ എബി മാത്യു ചോളകത്ത് ക്രിസ്തുമസ് സന്ദേശം നല്കി. കൺവീനർ അഡ്വ. എം.ആർ സുരേഷ്കുമാർ, അഡ്വ. ഐസക്ക് രാജു, സ്ക്കൂൾ ഉപദേശക സമിതി അംഗം സജി ഏബ്രഹാം, വണ്ടർ…