കോഴിക്കോട്: ജാമിഅ മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ഏഴാമത് ഖാഫ് ആർട്സ് ഫെസ്റ്റിന് പ്രൗഢ സമാപനം. ‘ഡീ കോഡിംഗ് ദ കൾച്ചറൽ അൽഗോരിതം ‘ എന്ന പ്രമേയത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സമൂലമായ അപ്ഡേഷനുകളോടൊപ്പം സാംസ്കാരിക മൂല്യ നിർമ്മിതിയുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംവിധാനിച്ചത്. ഇഹ്‌യാഉസുന്ന സ്റ്റുഡൻസ് യൂണിയൻ ‘ചാലീസ് ചാന്ദ് ‘ നാൽപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഒരുമാസം നീണ്ടുനിന്ന ഖാഫ് കലാ വൈജ്ഞാനിക സംഗമത്തിൽ ഇൻസൈറ്റ് എക്സ്പോ , ഫിഖ്ഹ് കൊളോക്വിയം, ഗ്ലോബൽ ദർസ് , മാസ്റ്റർ പ്ലാൻ , ക്യൂ ടോക് , ഡാറ്റാ ചാലഞ്ച് , വിഷ്വൽ സ്റ്റോറി , ഹദീസ് കോൺഫറൻസ് തുടങ്ങിയ വ്യത്യസ്ത അക്കാദമിക് മീറ്റപ്പുകളും സംവാദങ്ങളും അരങ്ങേറി. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സമാപന സംഗമം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ…
Month: December 2024
“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്”
“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്” വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രഡിഡന്റ് കെ.വി സഫീർ ഷാ മെഡിക്കൽ കോളേജ് സന്ദർശിക്കുന്നു. നാളെ (2024 ഡിസംബർ 24 ചൊവ്വ) 11മണിക്കാണ് സന്ദർശനം. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിക്കുന്നതോടൊപ്പം ഈ വിഷയത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും സന്ദർശിക്കും.
റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ
കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റൺ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡൻ്റ് രാജൻ കെ.എസ്, വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ട്രയിനിങ് റണ്ണിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. കൊച്ചിയിലെ ക്ലബുകൾക്ക് പുറമെ കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ള ക്ലബുകളും ട്രെയിനിങ് റണ്ണിൻ്റെ ഭാഗമായി. അസൻ്റ് റണ്ണേഴ്സ്, ബി.ആർ. കെ സൈക്ലിങ് ക്ലബ്, ചെറായ്…
തൃശൂർ പൂരം തടസ്സപ്പെടുത്തിയത് സർക്കാരിനെതിരായ ഗൂഢാലോചനയെന്ന് എഡിജിപി അജിത്കുമാറിൻ്റെ റിപ്പോർട്ട്; പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം
തൃശ്ശൂര്‍: തൃശൂർ പൂരം തടസ്സപ്പെടുത്തിയതിനെക്കുറിച്ച് ക്രമസമാധാന മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) എംആർ അജിത് കുമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തിരുവമ്പാടിയിലെയും ചിലർ നടത്തിയ ഗൂഢാലോചനയും ചൂണ്ടിക്കാട്ടി. പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നു. സുന്ദര്‍ മേനോന്‍, ഗിരീഷ്, വിജയമേനോന്‍, ഉണ്ണികൃഷ്ണന്‍, രവി എന്നിവര്‍ അതിനായി പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി ഇവര്‍ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരായി ഇത് ഉപയോഗിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ്…
ക്രിസ്മസ് ആഘോഷം വിലാപമായി മാറി: വിമാനം ചിമ്മിനിയിൽ ഇടിച്ച് മൊബൈൽ കടയിൽ വീണു; ഒരേ കുടുംബത്തിലെ 10 പേർക്ക് ദാരുണാന്ത്യം
ബ്രസീലിലെ ഗ്രാമഡോ നഗരത്തിലുണ്ടായ വിമാനാപകടത്തിൽ ഒരു കുടുംബത്തിലെ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. തകർന്ന വിമാനം ആദ്യം ഒരു വീടിൻ്റെ ചിമ്മിനിയിൽ ഇടിക്കുകയും പിന്നീട് ഒരു കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ഇടിക്കുകയും ഗ്രാമഡോയിലെ ഒരു വലിയ റെസിഡൻഷ്യൽ ഏരിയയിലെ മൊബൈൽ ഫോൺ ഷോപ്പിലേക്ക് വീഴുകയും ചെയ്തു. ബ്രസീലിയൻ വിനോദ സഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ഗ്രാമഡോ നഗരത്തിൽ ഞായറാഴ്ച ഒരു ചെറുവിമാനം തകർന്നുവീണ് ഒരു കുടുംബത്തിലെ 10 പേർ മരണപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു. ഈ അപകടത്തിൽ, വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും ജീവനക്കാരും മരിക്കുകയും നിലത്തിലുണ്ടായിരുന്ന ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനം ആദ്യം ഒരു വീടിൻ്റെ ചിമ്മിനിയിൽ ഇടിക്കുകയും പിന്നീട് ഒരു കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ഇടിക്കുകയും ഗ്രാമഡോയിലെ ഒരു പ്രധാന റെസിഡൻഷ്യൽ ഏരിയയിലെ ഒരു മൊബൈൽ ഫോൺ ഷോപ്പിൽ ഇടിക്കുകയും ചെയ്തുവെന്ന് സിവിൽ…
നക്ഷത്ര ഫലം (23-12-2024 തിങ്കള്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്ന് വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. തൊഴില്‍രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ഇന്ന് പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാർത്തകൾ വന്നുചേരും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക് ലഭിക്കും. തുലാം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കുന്നത് മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങൾ ആത്മീയ കാര്യങ്ങൾക്ക്…
53 വർഷത്തിന് ശേഷം പാക്കിസ്താന്‍ സൈന്യം ബംഗ്ലാദേശിലേക്ക് മടങ്ങുന്നു; ഇനി ബംഗ്ലാദേശ് സൈന്യത്തിന് പാക്കിസ്താന്‍ പരിശീലനം നൽകും; ഇന്ത്യയുടെ ആശങ്ക വർധിച്ചു
1971-ൽ കിഴക്കൻ പാക്കിസ്താനില്‍ നിന്ന് തുരത്തിയ പാക് സൈന്യം 53 വർഷത്തിന് ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം പാക്കിസ്താന്‍ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ ബംഗ്ലാദേശിന് നിർദ്ദേശം അയച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിൽ, ജനറൽ മിർസ ബംഗ്ലാദേശ് ആർമിയുടെ വിവിധ പരിശീലന സ്ഥാപനങ്ങളായ ഇൻഫൻട്രി ആൻഡ് ടാക്‌റ്റിക് സ്‌കൂൾ, ഡിഫൻസ് സർവീസ് കമാൻഡ് എന്നിവ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. കൂടാതെ, ബംഗ്ലാദേശ് ആർമിയിലെ സ്റ്റാഫ് കോളേജിലെ യുവ ഓഫീസർമാരെ അതിഥി സ്പീക്കറായി അഭിസംബോധന ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ബംഗ്ലാദേശ് സർക്കാർ ഈ നിർദ്ദേശം അംഗീകരിച്ചതായും ഒരു റൗണ്ട് ചർച്ചകൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പര്യടന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഷെയ്ഖ് ഹസീന സർക്കാരിന് ശേഷം ബംഗ്ലാദേശും പാക്കിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുകയാണ്.…
ആവേശം 2024 ൽ മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി; ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു
എടത്വ: പ്രൊഫ. ജിം ജേക്കബ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാള്‍ ടൂർണമെന്റായ ആവേശം 2024 മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി. ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു, ഡിസ്ട്രിക്ട് സ്പോർട്സ് ചെയർമാൻ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വ എസ് ഐ എൻ രാജേഷ് കിക്കോഫ് ചെയ്തു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എലൈറ്റ് ക്ലബ് പ്രസിഡന്റ് തോമസ് ജോര്‍ജ്, ജോസഫ് ചുടുകാട്ടിൽ ടെഡി സക്കറിയ, ഫിലിപ്പ് ജോർജ് , ബിജു കുഴിവേലിൽ, വിനീഷ് കുമാർഎന്നിവർ നേതൃത്വം നല്കി. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ സമ്മാന ദാനം നിർവഹിച്ചു. ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ…
കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു
എടത്വ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് അനുമോദിച്ചു. ‘ആവേശം 2024 ‘നോട് അനുബന്ധിച്ച് എടത്വ കേളമംഗലം ജോർജിയൻ സ്പോർട്സ് സെന്ററിൽ ചേർന്ന സമ്മേളനത്തില്‍ സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എടത്വ എസ് ഐ എൻ രാജേഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ ജിജി മാത്യൂ ചുടുക്കാട്ടിൽ, അരുൺ ലൂക്കോസ്, സുനിൽ പെരുംപള്ളിൽ എന്നിവർ പങ്കെടുത്തു. നിലവിൽ കേരള ഒളിമ്പിക് അസോസിയേഷൻ ജോ.…
നായർ ബനവലന്റ് അസ്സോസിയേഷന്‍ മുൻ പ്രസിഡന്റ് ഡോ വിജയശങ്കറിന്റെ നിര്യാണത്തിൽ അസ്സോസിയേഷന്‍ ആസ്ഥാനത്ത് അനുശോചന സമ്മേളനം നടത്തി
ന്യൂയോർക്ക്: 1981-ൽ നായർ ബനവലന്റ് അസ്സോസിയേഷൻ രൂപീകരിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ടിക്കുകയും ചെയ്ത, സമുദായാചാര്യൻ ശ്രീ മന്നത്ത് പത്മനാഭന്റെ ഏക മകളുടെ മകൻ ഡോ വിജയശങ്കറിന്റെ നിര്യാണത്തിൽ ഡിസംബർ 21 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് അസ്സോസിയേഷന്റെ ആസ്ഥാനത്ത് അനുശോചന യോഗം ചേര്‍ന്നു. അദ്ധ്യക്ഷന്‍ പ്രസിഡന്റ് ക്രിസ് തോപ്പിൽ പ്രസംഗിച്ചു. ട്രഷറർ രാധാമണി നായർ ഭക്തിസാന്ദ്രമായി പ്രാർത്ഥനാഗാനം ആലപിച്ചു. സെക്രട്ടറി രഘുവരൻ നായർ സ്വാഗതം ആശംസിക്കുകയും ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ 25-ാം വാർഷികത്തിൽ അവതരിപ്പിച്ച ലഘുലേഖനം വായിച്ചുകൊണ്ട് വിജയശങ്കറിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള മുൻ പ്രസിഡന്റ് ശ്രീ വിക്രമൻ നടത്തിയ പ്രസംഗം പുതുതലമുറയ്ക്ക് ആവേശം പകരുന്നതായിരുന്നു. സംഘടനയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ ഭാഗമായി വിക്രമന്റെ വസതിയിൽ ഡോ വിജയശങ്കർ സന്നിഹിതനായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. അന്ന്, മുൻ പ്രസിഡന്റും ഹൈന്ദവരുടെ ആദ്ധ്യാത്മിക…