കൊച്ചി: ശബരിമലയിൽ വിതരണം ചെയ്ത ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയത് ഗൗരവമായ വിഷയമാണെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം ഉൾപ്പെടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ ഹാജരാക്കിയ ചിത്രം പരിശോധിച്ചാണ് ഹൈക്കോടതി നിരീക്ഷണം. രാവിലെ കോടതി അമിക്കസ് ക്യൂറിയോടു വിശദീകരണം തേടിയിരുന്നു. വിഷയം തിങ്കളാഴ്ച പരിഗണിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തിൽ പൂപ്പൽ ബാധിച്ചതെന്നു ദേവസ്വം ബോർഡ് വിശദീകരിച്ചു. പൂപ്പൽ ബാധിച്ച ഉണ്ണിയപ്പം വിതരണം ചെയ്യുന്നില്ലെന്നു ഉറപ്പാക്കി. വിഷയത്തിൽ രേഖാമൂലം മറുപടി നൽകുമെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഉണ്ണിയപ്പത്തിലാണ് പൂപ്പൽ കണ്ടെത്തിയത്. കൊച്ചി കടുങ്ങല്ലൂർ സ്വദേശികൾ വാങ്ങിയ ഉണ്ണിയപ്പമായിരുന്നു പഴകിയത്. പാക്കറ്റിന് 45 രൂപ നിരക്കിലാണ് ഉണ്ണിയപ്പം വിതരണം ചെയ്തത്. ഉണ്ണിയപ്പത്തോടൊപ്പം അരവണയും വാങ്ങിയിരുന്നു. വീട്ടിലെത്തി പ്രസാദം തുറന്നുനോക്കിയപ്പോഴാണ് ഉണ്ണിയപ്പം പൂപ്പല്‍…
Year: 2024
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിനിമാ സീരിയൽ നടനും അദ്ധ്യാപകനുമായ വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിലായി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനവിവരം മതാപിതാക്കള്‍ വണ്ടൂര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. വൈദ്യപരിശോധന അടക്കമുള്ള നടപടികൾക്ക് ശേഷം ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് അബ്ദുല്‍ നാസര്‍. സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഉൾപ്പടെ ഇയാൾ വേഷമിട്ടിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലും നാസറുണ്ട്. അതേസമയം, മറ്റൊരു പോക്സോ കേസ് പ്രതിക്കൊപ്പം പോയ പത്തൊമ്പതുകാരിയെ മാതാപിതാക്കൾക്കൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവ്. യുവാവിനെ വിവാഹം കഴിച്ചെന്നും അയാളൊടൊപ്പം ജീവിക്കാനാണ് താൽപര്യമെന്നുമായിരുന്നു പെൺകുട്ടിയുടെ ആദ്യ നിലപാട്. എന്നാൽ, യുവാവിന്റെ പേരിലുള്ള കേസുകളുടെ എണ്ണം അറിഞ്ഞതോടെയാണ് പെൺകുട്ടി നിലപാട് മാറ്റിയത്. കോഴിക്കോട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെതിരെ പോക്സോ കേസ്…
പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സഹപാഠികളായ മൂന്നു പെണ്‍കുട്ടികളെ അറസ്റ്റു ചെയ്തു
പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സഹപാഠികളായ മൂന്നു പെണ്‍കുട്ടികളെ പോലീസ് അറസ്തു ചെയ്തു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവാണ് മാനസിക പീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത്. അമ്മുവിന്റെ സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരാണ് പൊലീസ് പിടിയിലുള്ളത്. ഇവര്‍ മൂവരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം പരാതിപ്പെട്ടതനുസരിച്ചാണ് അറസ്റ്റ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയേക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. വീഴ്ചയിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.…
അഴിമതിക്കെതിരെ വേറിട്ടൊരു പ്രതിഷേധം: കഴുതകൾക്ക് ‘ഗുലാബ് ജാമുൻ’ പ്ലേറ്റുകളിൽ വിളമ്പി; വീഡിയോ വൈറലായി
രാജസ്ഥാൻ: ജയ്പൂരിൽ കഴുതകൾക്ക് ഗുലാബ് ജാമുനുകൾ നൽകി അഴിമതിക്കെതിരെ നടത്തിയ വ്യത്യസ്തമായ പ്രതിഷേധത്തിൻ്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചന്ദ്പോൾ ഹനുമാൻ ക്ഷേത്രത്തിന് പുറത്താണ് ഈ വിചിത്ര പ്രതിഷേധം നടന്നത്. ഇത് കാണാൻ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. രാജസ്ഥാനിൽ വർദ്ധിച്ചുവരുന്ന അഴിമതി കണക്കിലെടുത്താണ് ഈ പ്രകടനം നടത്തിയതെന്ന് രാഷ്ട്രീയ വീർ ഗുർജാർ സേന സംസ്ഥാന പ്രസിഡൻ്റ് അഞ്ചൽ അവാന പറഞ്ഞു. കോൺഗ്രസ് സർക്കാരിൽ അഴിമതി വ്യാപകമാണ്, അതുപോലെ ഗുലാബ് ജാമുൻ കഴുതയ്ക്ക് തീറ്റി കൊടുക്കുന്നത് പോലെ, അഴിമതിക്കാർ സർക്കാരിൽ കൈക്കൂലി വാങ്ങുന്നത് കാണിച്ചുതന്നു. രാജസ്ഥാനിൽ അഴിമതി അതിൻ്റെ പാരമ്യത്തിലാണെന്ന് ഈ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ രാംനഗർ ട്രേഡ് ബോർഡ് പ്രസിഡൻ്റ് സഞ്ജയ് രാജ്പുരോഹിത് പറഞ്ഞു. അടുത്തിടെ കോൺഗ്രസ് സർക്കാരിലെ ജയ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ഹെറിറ്റേജ് മേയറുടെ ഭർത്താവ് മുനേഷ് ഗുർജാറിനെ കൈക്കൂലി വാങ്ങിയതിന് എസിബി അറസ്റ്റ്…
മണിപ്പൂരിൽ ജെഡിയു എംഎൽഎയുടെ വീട് ആൾക്കൂട്ടം ആക്രമിച്ചു; ഒന്നര കോടിയുടെ ആഭരണങ്ങളും 18 ലക്ഷം രൂപയും കവർന്നു
മണിപ്പൂർ: ജനതാദൾ യുണൈറ്റഡ് (ജെഡിയു) എംഎൽഎയുടെ വീട്ടിൽ ജനക്കൂട്ടം രണ്ട് മണിക്കൂറോളം അക്രമം അഴിച്ചു വിടുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം കവർന്നെടുക്കുകയും ചെയ്തു. ഏകദേശം 1.5 കോടിയുടെ ആഭരണങ്ങളും 18 ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ടു. സംഭവത്തിൽ എംഎൽഎയുടെ അമ്മ പരാതി നൽകിയിട്ടുണ്ട്. മണിപ്പൂർ ജെഡിയു എംഎൽഎ കെ. ജോയ്കിഷൻ സിംഗിന്റെ പടിഞ്ഞാറൻ ഇംഫാലിലെ തങ്‌മൈബന്ദ് ഏരിയയിലുള്ള വീടാണ് ജനക്കൂട്ടം കൊള്ളയടിച്ചത്. അമ്മയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജോയ്കിഷൻ്റെ വീടിന് കുറച്ച് അകലെയുള്ള ടോംബിസന ഹയർസെക്കൻഡറി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ടെന്നാണ് വിവരം. ഉരുളക്കിഴങ്ങ്, ഉള്ളി, ശീതകാല വസ്ത്രങ്ങൾ മുതലായവ ഞങ്ങളെപ്പോലുള്ളവർക്കായി അവിടെ സൂക്ഷിച്ചിരുന്നു, എല്ലാം കൊള്ളയടിച്ചു. എം.എൽ.എ.യുടെ വസതി തകർക്കരുതെന്ന് ഞങ്ങൾ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടിരുന്നു. കാരണം, പലായനം ചെയ്തവർക്ക് വിതരണം ചെയ്യുന്നതിനായി സാധനങ്ങൾ അവിടെ സൂക്ഷിച്ചിരുന്നുവെന്ന് ദുരിതാശ്വാസ ക്യാമ്പിൻ്റെ ചുമതലയുള്ള…
മഹാരാഷ്ട്രയിൽ മഹായുതിയുടെ തിരിച്ചുവരവ്?: ആക്‌സിസ് മൈ ഇന്ത്യ സർവേയിൽ വൻ അട്ടിമറി
മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പിൽ മഹായുതിയും എംവിഎയും തമ്മിൽ ആർക്കാണ് മുൻതൂക്കം ലഭിക്കുക എന്നതുമായി ബന്ധപ്പെട്ട് ആക്‌സിസ് മൈ ഇന്ത്യയുടെ സർവേ ഞെട്ടിപ്പിക്കുന്ന ഫലങ്ങൾ നൽകി. മഹായുതിയുടെ തിരിച്ചുവരവാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിൽ അവർക്ക് 150-167 സീറ്റുകളും എംവിഎയ്ക്ക് 107-125 സീറ്റുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ എക്‌സിറ്റ് പോൾ ഫലത്തെ അടിസ്ഥാനമാക്കിയാണ് ഈ സർവേ. മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ആക്‌സിസ് മൈ ഇന്ത്യയുടെ സർവേ പ്രകാരം മുംബൈയിലെ 36 സീറ്റുകളിൽ മഹായുതിക്ക് 22 സീറ്റുകളും മഹാ വികാസ് അഘാഡിക്ക് (എംവിഎ) 14 സീറ്റുകളും നേടും. മുംബൈയിലെ വോട്ട് വിഹിതം – മഹായുതി: 45 ശതമാനം വോട്ടുകൾ – എംവിഎ: 43 ശതമാനം വോട്ടുകൾ – ബഹുജൻ വികാസ് അഘാഡി: 2 ശതമാനം വോട്ടുകൾ –…
ബേസിൽ – നസ്രിയ ടീമിന്റെ ‘സൂക്ഷ്മദർശിനി’ നവംബര്‍ 22-ന് തിയ്യേറ്ററുകളിലെത്തും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ബേസിൽ ജോസഫ് – നസ്രിയ നസീം പ്രധാന വേഷത്തിലെത്തുന്ന ‘സൂക്ഷ്മദര്‍ശിനി’ നവംബര്‍ 22-ന് തിയ്യേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് പുറത്തിറങ്ങിയിരുന്ന ട്രെയിലർ നൽകുന്ന സൂചന. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം…
ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലർ ചിത്രം ‘ദി ഫേക്ക്’: ടീസര്‍ പുറത്തിറങ്ങി
എസ്സാ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്‍റാ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ്…
പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനും ഭാര്യയും വേര്‍പിരിയുന്നു!
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എ ആര്‍ റഹ്‌മാന്റെയും ഭാര്യ സൈറയുടെയും വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്‍. റഹ്‌മാന്‍. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും അദൃശ്യമായ ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. ഈ തകർച്ചയിൽ, ഞങ്ങൾ ഇതിന് അര്‍ഥം തേടുകയാണ്. ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്‌ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്. കഴിഞ്ഞദിവസമാണ് എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.29 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ് എന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെ ആണ് കടന്ന്…
നക്ഷത്ര ഫലം (21-11-2024 വ്യാഴം)
ചിങ്ങം: നിങ്ങളുടെ കഴിവുകൾ കണ്ടെത്താനുള്ള മികച്ച സമയം. വരുന്ന 2-3 ദിവസത്തിനുള്ളില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ നിങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരമുണ്ടാകും. കച്ചവടക്കാര്‍ക്ക് നേട്ടത്തിന് സാധ്യത. മുൻകൂട്ടി നിശ്ചയിച്ച യാത്രകള്‍ ഒരുപക്ഷെ ഇന്ന് മുടങ്ങിയേക്കാം. കന്നി: ദൈനംദിന ജോലികളിൽ നിന്ന് മാറി നിങ്ങൾക്കായി സമയം ചെലവഴിക്കുക. വിരസമായ ജോലികൾ മാറ്റിവെച്ച് മനസ്സിന് സന്തോഷം നൽകുന്ന ജോലികൾ ഏറ്റെടുക്കുക. ചില പ്രത്യേക പരിപാടികളില്‍ പങ്കെടുക്കാൻ അവസരം ഒരുങ്ങും. മറ്റുള്ളവരുമായി ഇടപഴകുന്നത് നിങ്ങൾക്ക് ആവേശം നൽകും. തുലാം: കുടുംബകാര്യങ്ങളിലേക്ക് ഇന്ന് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വീടിന്‍റെ ഭംഗി മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടായിരിക്കും. വീട്ടിലേക്ക് പുതിയ സാധനങ്ങള്‍ വാങ്ങും. കുടുംബാംഗങ്ങള്‍ക്കൊപ്പം ആനന്ദകരമായ രീതിയില്‍ സമയം ചെലവഴിക്കും. വൃശ്ചികം: ആരോഗ്യ കാര്യത്തില്‍ നിങ്ങള്‍ ഇന്ന് ജാഗ്രത പുലര്‍ത്തണം. പൊതുവെയുള്ള ദുശീലങ്ങള്‍ മാറ്റി വയ്‌ക്കുക. വ്യായാമം ചെയ്യുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക. ധനു: എല്ലാ മേഖലകളിലും ഇന്ന് നിങ്ങൾക്ക് വിജയം ലഭിക്കും. ഏറ്റെടുക്കുന്ന…