ന്യൂഡൽഹി: കേരള നിയമസഭയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമ സമിതിയുടെ ഒരു പ്രതിനിധി സംഘം ഇന്ന് ഡൽഹി നിയമസഭ സന്ദർശിച്ചു. പുതിയ സർക്കാർ രൂപീകരിച്ചതിനുശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം സന്ദർശിക്കുന്ന ആദ്യ അവസരമായിരുന്നു ഇത്. ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുമായും അവര്‍ കൂടിക്കാഴ്ച നടത്തി. പ്രതിനിധി സംഘത്തെ ഊഷ്മളമായി സ്വാഗതം ചെയ്ത വിജേന്ദ്ര ഗുപ്ത, മുതിർന്ന പൗരന്മാർ സമൂഹത്തിന് നൽകുന്ന സംഭാവനകളെ വിലമതിക്കാനാവാത്തതാണെന്ന് വിശേഷിപ്പിക്കുകയും അവരുടെ അന്തസ്സും ക്ഷേമവും വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. കമ്മിറ്റിയിലെ നാല് എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, അഹമ്മദ് ദേവർകോവിൽ, മമ്മിക്കുട്ടി പി, ജോബ് മൈച്ചിൽ എന്നിവരായിരുന്നു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് ഡൽഹി നിയമസഭ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് നിയമസഭാ സ്പീക്കർ പ്രതിനിധി സംഘത്തെ…
Year: 2025
യൂനുസിനെതിരെ ബംഗ്ലാദേശി സമൂഹം ഐസിസി, യുഎൻ, ഇന്റർപോൾ എന്നിവിടങ്ങളിൽ പരാതി നൽകി
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിന്റെ പ്രശ്‌നങ്ങൾ വര്‍ദ്ധിച്ചു. യൂനുസിന് ക്രമസമാധാനനില നിയന്ത്രിക്കാൻ കഴിയാതെ വന്നതുകൊണ്ട് ബംഗ്ലാദേശിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. യൂനുസ് സർക്കാരിന്റെ കീഴിൽ, ഹിന്ദുക്കൾക്കെതിരെ മാത്രമല്ല, ഷെയ്ഖ് ഹസീന സർക്കാരിന്റെ അനുയായികൾക്കും പാർട്ടി അംഗങ്ങൾക്കും നേരെയും അക്രമം നടന്നിട്ടുണ്ട്. സ്വതന്ത്രമായി ചുറ്റിത്തിരിഞ്ഞിരുന്ന യൂനുസിന് ഇപ്പോള്‍ അതിനു കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിന്റെ കാരണം കുടിയേറ്റ ബംഗ്ലാദേശികൾ അദ്ദേഹത്തിനെതിരെ മുന്നണി തുടങ്ങിയതാണ്. ഐ.സി.സി.ക്കും യു.എന്നിനും ശേഷം, ഇപ്പോൾ യൂനുസിനെതിരെ ഇന്റർപോളിലും ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. മാനുഷിക അതിക്രമത്തിന് യൂനുസിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഈ ഹർജിയിൽ, യൂനുസിനെതിരെ തീവ്രവാദികളെ സഹായിച്ചതായി ആരോപിക്കപ്പെട്ടിട്ടുണ്ട്, പുതിയ സർക്കാർ വന്നതിനുശേഷം അദ്ദേഹം രാജ്യത്തെ ജയിലുകളിൽ നിന്ന് 700 ലധികം തീവ്രവാദികളെ മോചിപ്പിച്ചതായും പറയപ്പെടുന്നു. ഇന്റർപോളിന്റെ റെഡ് നോട്ടീസ് ലോകമെമ്പാടുമുള്ള പോലീസിന് അയക്കുന്ന ഒരു തരം…
മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ റിമാൻഡ് 12 ദിവസത്തേക്ക് കൂടി നീട്ടി, എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു
ന്യൂഡൽഹി: 26/11 മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവൂർ ഹുസൈൻ റാണയെ എൻഐഎ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് (ഏപ്രിൽ 28) ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ഇതിനിടയിൽ, എൻഐഎ സംഘം തഹാവൂർ റാണയെ 12 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ അപേക്ഷിച്ചു, കോടതി അത് അംഗീകരിക്കുകയും റാണയെ 12 ദിവസത്തെ എൻഐഎ റിമാൻഡിൽ വിടുകയും ചെയ്തു. 2008 നവംബർ 26-ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂർ റാണയെ അടുത്തിടെയാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയത്. തുടർന്ന് കോടതി 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. 18 ദിവസത്തെ എൻഐഎ കസ്റ്റഡി അവസാനിച്ചതിന് ശേഷം കനത്ത സുരക്ഷയിലാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. കോടതി പരിസരത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിക്കണമെന്ന തഹാവൂർ റാണയുടെ ആവശ്യം ഏപ്രിൽ 24 ന് കോടതി…
നക്ഷത്ര ഫലം (29-04-2025 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. തൊഴിലിടത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും.വിദ്യാർഥികൾ പഠനത്തിൽ ഇന്ന് മികവ് കാണിക്കും. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു ഗംഭീര ദിവസമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത. തുലാം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. ജോലി സ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം ലഭിക്കും. അപൂർണമായി കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. വൃശ്ചികം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ബിസിനസ്‌പരമായി നിങ്ങൾക്ക് പല വഴിക്ക് നിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തുക. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കില്ല. ധനു: ധനുരാശിക്കാരെ ഇന്ന് ഭാഗ്യവും അവസരങ്ങളും…
ഡൽഹിയില്‍ 20 വയസ്സുകാരനെ വെടിവച്ചു കൊന്നു; ഗൂഢാലോചന നടത്തിയത് മൂന്ന് പ്രായപൂർത്തിയാകാത്തവർ; രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂർ പ്രദേശത്ത് സമീർ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേർക്കും 17 വയസ്സ് പ്രായമുണ്ട്. സീലംപൂരിലെ ജെ ബ്ലോക്കിൽ തിങ്കളാഴ്ച രാത്രി 11:40 ന് വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ചതായി നോർത്ത് ഈസ്റ്റ് ഡൽഹി ഡിസിപി ശ്രീ ഹരേശ്വർ വി സ്വാമി പറഞ്ഞു. വിവരം ലഭിച്ചയുടൻ സീലംപൂർ പോലീസ് സ്റ്റേഷനിലെ സംഘം സ്ഥലത്തെത്തി. തുടർന്ന് പരിക്കേറ്റയാളെ ജഗ്പ്രകാശ് ചന്ദ്ര ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഡോക്ടർമാർ അയാള്‍ മരിച്ചതായി പ്രഖ്യാപിച്ചു. മരിച്ചത് 21 വയസ്സുള്ള സമീർ ആണെന്ന് തിരിച്ചറിഞ്ഞതായി ഡിസിപി പറഞ്ഞു. സീലംപൂരിലെ ജെ ബ്ലോക്കിലുള്ള ചേരിയിലെ താമസക്കാരനായിരുന്നു സമീർ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജിടിബി ആശുപത്രിയുടെ മോർച്ചറിയിലേക്ക് അയച്ചു. കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി, ഇൻസ്പെക്ടർ പങ്കജ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ഹർഷ്, ഹെഡ് കോൺസ്റ്റബിൾ…
കനേഡിയന്‍ തിരഞ്ഞെടുപ്പ് 2025: പിയറി പൊയിലീവ്രെയെ പരാജയപ്പെടുത്തി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് വമ്പിച്ച വിജയം
ഒട്ടാവ: കാനഡയിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി ഗംഭീര തിരിച്ചുവരവ് നടത്തി വിജയിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ പാർട്ടിയുടെ പരാജയത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്രമണാത്മക വാചാടോപം സമവാക്യം മാറ്റിമറിച്ചു. “കാനഡയെ യുഎസിലെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന” ട്രംപിന്റെ ഭീഷണികളും ഒരു വ്യാപാര യുദ്ധം നടത്തുമെന്ന ഭീഷണികളും കനേഡിയൻമാരിൽ ദേശീയ അഭിമാനബോധം ഉണർത്തിയത് ലിബറൽ പാർട്ടിക്ക് നേരിട്ട് ഗുണം ചെയ്തു. തിരഞ്ഞെടുപ്പ് ഫലങ്ങൾ അനുസരിച്ച്, കൺസർവേറ്റീവ് പാർട്ടിയേക്കാൾ കൂടുതൽ സീറ്റുകൾ ലിബറൽ പാർട്ടി പാർലമെന്റിൽ നേടി. എന്നാല്‍, മറ്റ് പാർട്ടികളുടെ പിന്തുണയില്ലാതെ ലിബറൽ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്ന് പ്രാഥമിക ഫലങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഈ വിജയം മാർക്ക് കാർണിയുടെ നേതൃത്വത്തിൽ പാർട്ടിക്ക് ഒരു പ്രധാന വഴിത്തിരിവാണെന്ന് തെളിഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ…
പത്മ പുരസ്കാരങ്ങള്‍ 2025: രാജ്യത്തെ 71 പ്രമുഖ വ്യക്തികളെ രാഷ്ട്രപതി മുർമു ആദരിച്ചു (വീഡിയോ)
രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ, അതത് മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രമുഖരെ രാഷ്ട്രപതി ദ്രൗപദി മുർമു ആദരിച്ചു. ന്യൂഡൽഹി | 71 പ്രമുഖ വ്യക്തികൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു തിങ്കളാഴ്ച പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഈ വർഷം ജനുവരി 25 ന് 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, രാജ്യത്തെ സിവിലിയൻ അവാർഡുകളായ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവയ്ക്കായി 139 പ്രമുഖ വ്യക്തികളെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇതിൽ 71 പേർക്ക് തിങ്കളാഴ്ച രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ അവാർഡുകൾ സമ്മാനിച്ചു. ബാക്കിയുള്ളവർക്ക് ഉടൻ തന്നെ ഒരു പ്രത്യേക ചടങ്ങിൽ ബഹുമതികൾ നൽകും. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് എഐജി ഹോസ്പിറ്റൽസ് ചെയർമാൻ ഡി നാഗേശ്വര റെഡ്ഡി, മുതിർന്ന നടനും സംവിധായകനുമായ ശേഖർ കപൂർ, വയലിനിസ്റ്റ് ലക്ഷ്മിനാരായണൻ സുബ്രഹ്മണ്യം, തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണ…
പാക് അധീന കശ്മീരിൽ അടിയന്തരാവസ്ഥ; ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി
ഇസ്ലാമാബാദ് | പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഇന്ത്യയുടെ കർശന സൈനിക നടപടി ഭയന്ന് പാകിസ്ഥാനിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതുമൂലം, പാക് അധീന കശ്മീരിൽ (POK) അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നിലനിൽക്കുകയാണ്. ഇവിടുത്തെ പ്രാദേശിക ഭരണകൂടം ആരോഗ്യ പ്രവർത്തകരുടെ അവധി ഉടനടി റദ്ദാക്കുകയും എല്ലാ മെഡിക്കൽ ജീവനക്കാരോടും ജാഗ്രത പാലിക്കാൻ ഉത്തരവിടുകയും ചെയ്തു. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി ഏപ്രിൽ 25 ന് ഝലം വാലിയിലെ ആരോഗ്യ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ, എല്ലാ ആശുപത്രികളിലും ആരോഗ്യ യൂണിറ്റുകളിലും ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർ എല്ലായ്‌പ്പോഴും ഡ്യൂട്ടിയിൽ തുടരണമെന്ന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു തരത്തിലുള്ള അവധിയോ കൈമാറ്റമോ അനുവദിക്കില്ലെന്നും സർക്കാർ വാഹനങ്ങളുടെ വ്യക്തിഗത ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിച്ചാൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തിനുശേഷം, ഇന്ത്യൻ സുരക്ഷാ ഏജൻസികളും പാക്…
വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര നടത്തി
മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര നയിച്ച പദയാത്ര മക്കരപ്പറമ്പ് ഹെവൻസ് ഓഡിറ്റോറിയം പരിസരത്ത് നിന്നാരംഭിച്ച് വടക്കാങ്ങര കിഴക്കേകുളമ്പിൽ സമാപിച്ചു. പൊതുസമ്മേളനം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ബഷീർ, സമീറ ശഹീർ, ആയിഷാബി ശിഹാബ് എന്നിവർ ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം നടത്തി. ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള…
ഗോപിനാഥ് മുതുകാടിന് ഓസ്ട്രേലിയയില്‍ ആദരം
തിരുവനന്തപുരം: ഇന്ദ്രജാല കലയ്ക്കു നല്‍കിയ സംഭാവനകളും മാനവികതയിലൂന്നിയുള്ള സേവന പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തി മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ സൗത്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ആദരിച്ചു. സൗത്ത് ഓസ്ട്രേലിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ സ്‌റ്റേറ്റ് പ്രീമിയറുമായ ജിംഗ് ലീ പ്രശസ്തി പത്രം നല്‍കിയും പൊന്നാട അണിയിച്ചുമാണ് മുതുകാടിനെ ആദരിച്ചത്. ലോകമെമ്പാടുമുള്ള നിരവധി വ്യക്തികളെയും സമൂഹത്തെയും ഉയര്‍ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന മുതുകാടിന്റെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആദരം നല്‍കിയത്. പ്രത്യേക ക്ഷണിതാവായി എത്തിയ മുതുകാടിനെ ജിംഗ് ലീ പാര്‍ലമെന്റ് ഹൗസിലേയ്ക്കാണ് സ്വീകരിച്ച് കൂട്ടിക്കൊണ്ട് പോയത്. പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും അവര്‍ വിശദീകരിച്ചു. ഈ ആദരം തന്റെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ നേട്ടമാണെന്ന് മുതുകാട് പറഞ്ഞു. എം ക്യൂബ് പരിപാടി അവതരിപ്പിക്കുന്നതിനായാണ് മുതുകാടും സംഘവും ഓസ്ട്രേലിയയില്‍ എത്തിയത്. ഗായകരായ അതുല്‍ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, എന്നിവര്‍ക്കൊപ്പം ഭരതരാജന്‍,…