2025 ജനുവരി 1 മുതൽ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നത് നിരോധിക്കുന്ന നിയമം സ്വിറ്റ്‌സർലൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. “ബുർഖ നിരോധനം” എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഈ നിയമം പൊതുസ്ഥലങ്ങളിൽ നിഖാബും ബുർഖയും ധരിക്കുന്നത് ഉൾപ്പെടെയുള്ള മുഖം മറയ്ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 1,100 ഡോളർ) വരെ പിഴ ചുമത്തും. വലതുപക്ഷ സ്വിസ് പീപ്പിൾസ് പാർട്ടി (എസ്‌വിപി) നേതൃത്വത്തിലുള്ള “തീവ്രവാദം നിർത്തുക” എന്ന പ്രചാരണ മുദ്രാവാക്യത്തിന് കീഴിലുള്ള 51.2% വോട്ടർമാർ 2021 ലെ റഫറണ്ടത്തിൽ നിന്നാണ് നിരോധനം ഉടലെടുത്തത്. ഈ നടപടി മുസ്ലീം സ്ത്രീകളെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന് വിമർശകർ വാദിക്കുന്നു, ഇത് മതസ്വാതന്ത്ര്യത്തെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ച് കാര്യമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. വിമർശനങ്ങൾക്കിടയിലും, സ്വിസ് പാർലമെൻ്റ് 2023 സെപ്റ്റംബറിൽ നിയമം പാസാക്കി. എന്നാല്‍, പ്രത്യേക സാഹചര്യങ്ങൾക്ക് ഒഴിവാക്കലുകൾ നൽകിയിട്ടുണ്ട്. മെഡിക്കൽ മാസ്കുകൾ അല്ലെങ്കിൽ തണുത്ത…
Day: January 2, 2025
വെൽഫെയർ പാർട്ടി പ്രവര്‍ത്തന ഫണ്ട് ശേഖരണ ഉദ്ഘാടനം
മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു വൈലാശ്ശേരി നിർവ്വഹിച്ചു. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് സഫീർഷ, ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനിബ് കാരക്കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. ഫോട്ടോ: വെൽഫെയർ പാർട്ടി പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന് ഫണ്ട് നൽകി നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു വൈലാശ്ശേരി നിർവഹിക്കുന്നു.
ഇന്ത്യയില്‍ ആദ്യമായി തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം വിപണിയില്‍ എത്തിക്കാനൊരുങ്ങി വെസ്റ്റ
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീം. മുംബെ, തമിഴ്‌നാട് എന്നിവടങ്ങളില്‍ വീഗന്‍ ഐസ്ഡ് ക്രീം നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തേങ്ങാപ്പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ഉത്പന്നം ഫെബ്രുവരി ആദ്യവാരം പുറത്തിറക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വെസ്റ്റ ബ്രാന്‍ഡ് അംബാസിഡറും അഭിനേത്രിയുമായ കല്യാണി പ്രിയദര്‍ശന്‍ പ്രോഡക്ട് ലോഞ്ചിങ് നിര്‍വഹിക്കും. വെസ്റ്റ കൊക്കോ പാം എന്ന പേരില്‍ പുറത്തിറക്കുന്ന ഐസ്ഡ് ക്രീം വിവിധ രുചികളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. “കഴിഞ്ഞ ആറ് പതിറ്റാണ്ടായി കേരളത്തില്‍ പാലുല്‍പ്പന്നങ്ങളും കാലിത്തീറ്റയും നിര്‍മ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഐസ്‌ക്രീം ബ്രാന്‍ഡാണ് വെസ്റ്റ. സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷ്യ ഉത്പന്നം വിപണിയിൽ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം” – കെ.എസ്.ഇ ചെയർമാൻ ടോം ജോസ് പറഞ്ഞു.…
ഓളപ്പരപ്പുകളെ കീറി മുറിക്കുവാൻ നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളം നീരണഞ്ഞു
എടത്വ: തലവടി ചുണ്ടന്റെ നാട്ടിൽ നിന്നും പുതുവത്സര ദിനത്തിൽ വെപ്പ് എ ഗ്രേഡ് വള്ളമായ നെപ്പോളിയൻ നീരണഞ്ഞു.തലവടി ചുണ്ടന്റെ നീരണിയലിന്റെ 2-ാം വാർഷിക ദിനത്തിലാണ് കളിവള്ളം നീരണിഞ്ഞത് . നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളത്തിൻ്റെ നീരണിയൽ ചടങ്ങിന് മൂന്നോടിയായി ഉള്ള പ്രാർത്ഥന ചടങ്ങുകള്‍ക്ക് തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ റോബിൻ വർഗ്ഗീസ് നേതൃത്വം നല്‍കി.നീരണിയൽ ചടങ്ങ് മുഖ്യ ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നടന്നു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്തംഗം ബിനു സുരേഷ്, തലവടി സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ഇ ഏബ്രഹാം, നീരേറ്റുപുറം ജനകീയ ജലോത്സവ സമിതി ജനറൽ സെക്രട്ടറി പ്രകാശ് പനവേലി ,തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഷിനു എസ്…
ജോർജിയ ജഡ്ജി സ്വന്തം കോടതി മുറിയിൽ സ്വയം വെടിവച്ചു മരിച്ചു
ജോർജിയ:ജോർജിയയിലെ ജഡ്ജി സ്വന്തം കോടതി മുറിയിൽ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിലാണ് ജഡ്ജി സ്റ്റീഫൻ യെക്കലിനെ(74) നെ വെടിവെച്ച് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ച പുലർച്ചെയോ ആണ് അദ്ദേഹം മരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. 2022-ൽ യെകെലിനെ സംസ്ഥാന കോടതിയിലേക്ക് നിയമിച്ചു. അദ്ദേഹം അടുത്തിടെ തൻ്റെ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് അത് നിരസിച്ചതായി പറയുന്നു. യെക്കൽ തൻ്റെ സ്ഥാനത്ത് നിന്ന് തെറ്റായി പിരിച്ചുവിട്ടതായി അവകാശപ്പെടുന്ന കോടതി ജീവനക്കാരിയായ ലിസ ക്രോഫോർഡിൽ നിന്നുള്ള കേസ് അദ്ദേഹം നേരിടുന്നുണ്ടു . താൻ അധികാരമേറ്റപ്പോൾ സ്വന്തം സ്റ്റാഫിനെ കൊണ്ടുവരാൻ വേണ്ടിയാണ് യെക്കൽ തന്നെ പുറത്താക്കിയതെന്ന് അവർ സ്യൂട്ടിൽ ആരോപിച്ചു വിവാഹിതനായ നാല് കുട്ടികളുടെ പിതാവായ യെക്കൽ, ചാത്താം…
ന്യൂ ഓർലിയൻസ് ആക്രമണം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി; പ്രതി ടെക്സസ്സിൽ നിന്നുള്ള ആർമി വെറ്ററൻ
ന്യൂ ഓർലിയൻസ്:ബുധനാഴ്ച പുലർച്ചെ ന്യൂ ഓർലിയാൻസിലെ ബർബൺ സ്ട്രീറ്റിൽ പുതുവത്സരാഘോഷത്തിനിടെ ഒരു ഡ്രൈവർ ആൾക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി. ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . പ്രതി ആർമി വെറ്ററൻ ആണെന്ന് സംശയിക്കുന്നതായും ഫെഡറൽ അധികൃതർ അറിയിച്ചു പ്രതിയെന്നു സംശയിക്കുന്ന ടെക്സാസിൽ നിന്നുള്ള 42 കാരനായ യുഎസ് പൗരനായ ജബ്ബാർ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞത് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, ഒരാൾക്ക് വെടിയേറ്റു, മറ്റൊരാൾക്ക് ട്രക്കിൽ കുടുങ്ങിയപ്പോൾ പരിക്കേറ്റതായി അധികൃതർ പറഞ്ഞു.ഷംസുദ്-ദിൻ ജബ്ബാറിൻ്റെ തീയതിയില്ലാത്ത ഫോട്ടോ എഫ്.ബി.ഐ പ്രസിദ്ധീകരണത്തി നൽകിയിട്ടുണ്ട് വെടിവയ്പിൽ കൊല്ലപ്പെട്ട പ്രതി ഷംസുദ്ദീൻ ജബ്ബാറിൻ്റെ ആക്രമണസമയത്ത് വാഹനത്തിൽ ഐഎസിൻ്റെ പതാകയുണ്ടായിരുന്നതായി എഫ്ബിഐ അറിയിച്ചു. തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എഫ്ബിഐ അറിയിച്ചു. “ജബ്ബാർ മാത്രമാണ് ഉത്തരവാദിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല,” ബുധനാഴ്ച ഉച്ചയ്ക്ക് ഒരു വാർത്താ സമ്മേളനത്തിൽ എഫ്ബിഐ…
ജിജി ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ് : കല്ലൂപ്പാറ ഇലഞ്ഞിക്കൽ പണ്ടകശാലയിൽ പരേതനായ ജോർജ് വർഗീസിന്റെ മകൻ ജിജി ജോർജ് (64) ഡാളസിൽ അന്തരിച്ചു. ഡാളസിലെ താരാസ് ഇന്റർനാഷണൽ ഗ്രോസറി ഷോറും ഉടമയും, സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവും, ഡാളസ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗവുമായിരുന്നു. കൊട്ടാരക്കര പൂയപ്പള്ളി പ്ലാവിള പുത്തൻവീട്ടിൽ കുടുംബാംഗമായ സൂസൻ ജിജിയാണ് ഭാര്യ. മക്കൾ: അജീഷ്, ആർജി (ഇരുവരും ഡാളസ് ) മരുമക്കൾ : സൗമ്യ, റിയ കൊച്ചുമക്കൾ : എഡ്രിയേൽ സഹോദരങ്ങൾ : ജോജി ജോർജ്, ജോളി അലക്സാണ്ടർ, ജിനു ജോർജ് സംസ്കാരം പിന്നീട്