ചിങ്ങം: ഇന്ന് നല്ല ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ആരോഗ്യനില ഇന്ന് മെച്ചപ്പെട്ട നിലയിലായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യത. കന്നി: ഇന്ന് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും, ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാൻ ശക്തി നല്‍കും. തുലാം: ഇന്ന് നല്ല ദിവസമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും ഊർജ്ജസ്വലനും സന്തോഷവാനുമാകും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. ഏറ്റെടുത്ത ജോലികൾ പെട്ടെന്ന് തന്നെ പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റിന് സാധ്യത. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വൃശ്ചികം: ഇന്ന് നല്ല ദിവസമാകാൻ സാധ്യതയില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. ധനു: സാമ്പത്തികപരമായി…
Day: January 9, 2025
തീ കെടുത്താൻ വെള്ളമില്ല; രാജ്യം ഭരിക്കാൻ പണമില്ല: കാലിഫോർണിയയിലെ തീപിടിത്തത്തിന് ബൈഡനെതിരെ ആഞ്ഞടിച്ച് ട്രംപ്
വാഷിംഗ്ടണ്‍: ലോസ് ഏഞ്ചൽസിലെ വനങ്ങളില്‍ ആരംഭിച്ച വന്‍ തീപിടിത്തം ഇപ്പോൾ നഗരത്തിലേക്ക് അതിവേഗം പടരുകയാണ്. ഈ വൻ തീപിടുത്തത്തിൽ ഇതുവരെ 5 പേർ മരിച്ചു. 70,000-ത്തിലധികം ആളുകളെ രക്ഷപ്പെടുത്തി. ഇതുവരെ ആയിരത്തിലധികം കെട്ടിടങ്ങൾ ഈ തീപിടിത്തത്തിൽ നശിച്ചു. ഈ തീപിടിത്ത സംഭവത്തിൽ ഡൊണാൾഡ് ട്രംപ് ബൈഡനെ രൂക്ഷമായി വിമര്‍ശിച്ചു. തീ അണയ്ക്കാൻ വെള്ളമില്ല, ഫെമയിൽ (ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി) പണമില്ല, ഇതൊക്കെയാണ് ബൈഡൻ എനിക്ക് വിട്ടു നല്‍കുന്നതെന്നായിരുന്നു രാജ്യത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് എഴുതിയത്. പരിഹാസത്തോടെ അദ്ദേഹം പറഞ്ഞു, “നന്ദി ജോ!” ഗവർണർ ഗാവിൻ ന്യൂസോമും ജോ ബൈഡനും കാലിഫോർണിയ തീപിടുത്തത്തിന് ക്രമീകരണങ്ങൾ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. തീപിടിത്തത്തിന് ശേഷം ആളുകളെ സഹായിക്കുന്നതിന് പകരം ഉപേക്ഷിച്ചുവെന്നും ട്രംപ് പറഞ്ഞു. വെള്ളം തിരിച്ചുവിടാനുള്ള നിർദ്ദേശം ഗവർണർ ന്യൂസോം നിരസിച്ചതായി ട്രംപ് ആരോപിച്ചു. ഗവർണർ…
മലങ്കര മാർത്തോമ്മാ സഭ ജനുവരി ‘താരക മാസം’ ആയി ആചരിക്കുന്നു
ന്യൂയോർക് / തിരുവല്ലാ :മലങ്കര മാർത്തോമ്മാ സഭ ജനുവരി ‘താരക മാസം’ ആയി ആചരിക്കുന്നു. സഭയുടെ ദൗത്യം നിറവേറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന “മലങ്കര സഭാ താരകം” 132 വർഷം പൂർത്തിയാക്കിയിരിക്കുന്നു. താരകയുടെ ആരംഭ മാസമായ ജനുവരി എല്ലാ വർഷവും ‘താരക മാസം’ ആയി ആചരിക്കുന്നു. വായനക്കാരുടെ എണ്ണവും സബ്‌സ്‌ക്രിപ്‌ഷനും വർദ്ധിപ്പിക്കുന്നതിനായി 2025 ജനുവരി എല്ലാ ഇടവകകളും ‘താരക മാസം’ ആയി ആചരികണമെന്നു .മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനം ഉൾപ്പെടെ എല്ലാ ഇടവകകളിലെയും അംഗങ്ങൾക്കും അയച്ച സർക്കുലർ നമ്പർ 146ലൂടെ അറിയിച്ചു. ഓരോ മാർത്തോമ്മാ ഭവനത്തിലും താരകയുടെ ഒരു പകർപ്പ് എത്തുന്ന തരത്തിൽ ഇടവക തലത്തിൽ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കണം.സഭയുടെ ഔദ്യോഗിക മുഖപത്രമായതിനാൽ, മെത്രാപ്പോലീത്തയുടെ കത്ത്, സഭാ വാർത്തകൾ, ഔദ്യോഗിക പ്രഖ്യാപനങ്ങൾ തുടങ്ങിയ ലേഖനങ്ങൾ താരകയിലൂടെയാണ് പ്രസിദ്ധീകരിക്കുന്നത്. കൂടാതെ, എഡിറ്ററുടെ…
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ട്രംപ് ജയിലിൽ പോകുമോ?; ഹഷ് മണി കേസിൽ സുപ്രീം കോടതിയിൽ എത്തിയ ട്രംപ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു
ന്യൂയോര്‍ക്ക്: അശ്ലീല നടിക്ക് പണം നൽകിയ കേസിലെ ന്യൂയോർക്ക് കോടതിയുടെ വിധിക്കെതിരെ നിയുക്ത യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയിലെത്തി. നടിയെ നിശബ്ദയാക്കാൻ പണം നൽകിയ കേസിൽ തനിക്കെതിരായ ശിക്ഷാവിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് അദ്ദേഹം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. ബുധനാഴ്ചയാണ് ട്രംപിൻ്റെ അഭിഭാഷകർ രാജ്യത്തെ പരമോന്നത കോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ, ജഡ്ജി ജുവാൻ എം മാർച്ചൻ പ്രഖ്യാപിക്കുന്ന ശിക്ഷാവിധി മാറ്റിവയ്ക്കാൻ ന്യൂയോർക്ക് കോടതി വിസമ്മതിച്ചിരുന്നു. 2024 മേയിലാണ് ഈ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് ചൊവ്വാഴ്ച, അപ്പീൽ കോടതി മുഖേന ശിക്ഷാ പ്രഖ്യാപനം സ്റ്റേ ചെയ്യാൻ ട്രംപിൻ്റെ അഭിഭാഷകർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പോൺ താരവുമായുള്ള ട്രംപിൻ്റെ ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ 2024 മേയിൽ ഈ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് ജഡ്ജി മെർച്ചൻ കണ്ടെത്തിയിരുന്നു. 2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് നടി സ്റ്റോമി ഡാനിയേല്‍സിനെ നിശ്ശബ്ദയാക്കാന്‍ 1,30,000…
കനത്ത മഞ്ഞു വീഴ്ചക്കു സാധ്യത,നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു
ഡാളസ് :ഡാളസ്-ഫോർട്ട് വർത്ത്, ഗാർലാൻഡ്, മെസ്‌ക്വിറ്റ ,ഡാളസ് ഐ എസ് ഡി തുട്ങ്ങിയ നോർത്ത് ടെക്സസ് സ്കൂളുകൾക്ക് ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. നോർത്ത് ടെക്സസിലെ മിക്കവാറും സ്കൂളുകൾ ഇനി തിങ്കളാഴ്ചയെ തുറക്കൂ, കൂടുതൽ വിവരങ്ങൾ അതതു ഐ എസ് ഡി വെബ്സൈറ്റുകളിൽ ലഭ്യമാണ് വ്യാഴാഴ്ച രാവിലെ 6 മണിക്ക് ശേഷം മഴ ആരംഭിക്കുമെന്ന് ഫോർട്ട് വർത്തിലെ ഓഫീസിലെ കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മഞ്ഞുവീഴ്ചയും ഇടകലർന്ന് മഴ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും, അതായത് തുടക്കത്തിൽ മഞ്ഞുവീഴ്ച കുറവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കൻ ടെക്സസിലെ റോഡുകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മുതൽ വെള്ളിയാഴ്ച വരെ അപകടകരമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. വെള്ളിയാഴ്ചയോടെ പ്രദേശത്ത് നിന്ന് മഞ്ഞ് നീങ്ങുമെങ്കിലും, റോഡ്…
PCNAK പ്രയർ ലൈൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജനുവരി 19 ന്
ചിക്കാഗോ: നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ ഓൺലൈൻ പ്രാർത്ഥനയ്ക്ക് ജനുവരി 19ന് സെലിബ്രേഷൻ ചർച്ചിൽ വച്ച് ആരംഭം കുറിക്കും. വൈകിട്ട് അഞ്ചരമണിക്ക് ആരംഭിക്കുന്ന സമ്മേളനം നാഷണൽ കൺവീനർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ സൂം പ്ലാറ്റ്ഫോമിലൂടെ പ്രാർത്ഥനയിൽ പങ്കുചേരും. നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി വി മാമൻ ലോക്കൽ പ്രയർ കമ്മിറ്റിയോട് ചേർന്ന് തുടർ പദ്ധതികൾ ആവിഷ്കരിക്കും. 2026ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ ലോഗോയുടെ ഔദ്യോഗിക പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും കൺവീനർ നിർവഹിക്കും. ഇതോടനുബന്ധിച്ച് കേരള ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി നാഗൽ കീർത്തന അവാർഡിന് അർഹനായ പാസ്റ്റർ സാംകുട്ടി മത്തായി ക്കുള്ള അവാർഡ് വിതരണവും ചിക്കാഗോയിലെ സീനിയർ മിനിസ്റ്റേഴ്സ് ആയ പാസ്റ്റർ ജോസഫ്…
ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയ ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
റിച്ചാർഡ്‌സൺ,(ടെക്സാസ് ):ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. റിച്ചാർഡ്‌സനിൽ ജനുവരി 4ന് നടന്ന ആദരണീയമായ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കോളിൻ കൗണ്ടി കമ്മീഷണർ സൂസൻ ഫ്ലെച്ചർ സത്യപ്രതിജ്ഞാ ചടങ്ങ് നി ർവഹിച്ചു . രാജീവ് കാമത്ത് – പ്രസിഡൻ്റ്,മഹേന്ദർ റാവു പ്രസിഡൻ്റ് എലെക്ട്, സുഷമ മൽഹോത്ര – മുൻ പ്രസിഡൻ്റ്, ജസ്റ്റിൻ വർഗീസ് – വൈസ് പ്രസിഡൻ്റ്,ദീപക് കൽറ – സെക്രട്ടറി,അമൻ സിംഗ് – ജോയിൻ്റ് സെക്രട്ടറി ശ്രേയൻസ് ജെയിൻ – ട്രഷറർ , സംഗീത ദത്ത – ജോയിൻ്റ് ട്രഷറർ, ഭാരതി മിശ്ര – ഡയറക്ടർ, ജനാന്തിക് പാണ്ഡ്യ- ഡയറക്ടർ, കലൈവാണി ഷ്ണമൂർത്തി – ഡയറക്ടർ, മനോജ് തോരണാല – ഡയറക്ടർ,നിഖത് ഖാൻ – ഡയറക്ടർ. 2025 ട്രസ്റ്റി എമിരിറ്റസ്, സുധീർ പരീഖ്,ഷബ്നം മോഡ്ഗിൽ, ലാൽ…