നക്ഷത്ര ഫലം (16-01-2025 വ്യാഴം)

ചിങ്ങം: നിങ്ങൾക്ക് മാന്ദ്യഫലങ്ങള്‍ ഉണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. എന്നാൽ, രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടാം. പ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ടെങ്കില്‍ മറ്റേതെങ്കിലും ദിവസം പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുക. സംസാരിക്കുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുക. പ്രത്യേകിച്ച് ബന്ധുക്കളോടും അയൽക്കാരോടും തർക്കിക്കാൻ നില്‍ക്കരുത്. കന്നി: മറ്റുള്ളവർക്ക് അറിയുന്നതിനെക്കാൾ കൂടുതൽ നിസ്വാർഥനും ഉദാരമതിയുമായിരിക്കും നിങ്ങൾ. പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് നിങ്ങൾ ലാഭമുണ്ടാക്കിയേക്കാം. ഇന്നത്തെ സായാഹ്നം ബിസിനസിനും ഉല്ലാസത്തിനും അതുപോലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലിനും മാറ്റിവയ്‌ക്കുക. തുലാം: ശോഭയുള്ളതും മനോഹരവുമായ ഒരു ദിവസം. വീട് അലങ്കരിക്കുന്നതിൽ നിങ്ങൾ സജീവമായി ഏർപ്പെടും. നിങ്ങളുടെ ജീവിതത്തിലെ നല്ല ഫലങ്ങൾ നിങ്ങൾക്ക് കൂടുതൽ വർണ്ണാഭമായതും സന്തോഷകരവുമായ നിമിഷങ്ങൾ നൽകും. മേലുദ്യോഗസ്ഥരിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കും. വൃശ്ചികം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഒരു സൗഭാഗ്യപൂര്‍ണമായ ദിവസമാണ്. മതപരമായ യാത്രകളും സാമ്പത്തിക ആനുകൂല്യങ്ങളും ദിവസം മുഴുവൻ നിങ്ങൾക്ക് ആനന്ദം നൽകും.…

പ്രവാസി കോണ്‍ക്ലേവില്‍ ലെജന്റ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

കൊച്ചി: ശരീരംകൊണ്ട് പുറത്താണെങ്കിലും മനസ്സുകൊണ്ട് തന്റെ ജന്മദേശത്താണ് പ്രവാസികളുള്ളതെന്ന് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മറൈന്‍ഡ്രൈവ് ക്ലാസിക് ഇംപീരിയല്‍ ക്രൂയിസില്‍ നടത്തിയ പ്രവാസി കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം. കൂട്ടിക്കുഴക്കലും കൂട്ടിക്കുറക്കലുമുണ്ടാകുമ്പോഴാണ് കൂട്ടായ്മയില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. കൂട്ടിച്ചേര്‍ക്കുന്ന കൂട്ടായ്മകളാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടില്ലെങ്കിലും സമൂഹത്തില്‍ വോട്ടുണ്ടാക്കാന്‍ പ്രവാസികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയും. വിദേശത്തുള്ളവര്‍ക്ക് വോട്ട് ലഭ്യമാക്കണമെങ്കില്‍ അതിന് രാഷ്ട്രീയ തീരുമാനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കറ തീര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നൊന്ന് നിലവിലില്ലെന്നും കറ കുറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനമെന്നേ പറയാന്‍ കഴിയുകയുള്ളുവെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. രാജ്യത്തെ നാല് നെടുംതൂണുകളുടേയും വിശ്വാസ്യതയില്‍ കുറവുണ്ടായെന്നും സത്യവും നീതിയും തീരെ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചാമത്തെ തൂണെന്ന് വിശേഷിപ്പിക്കാവുന്ന സിവില്‍ സൊസൈറ്റി നീക്കങ്ങളിലാണ് തനിക്ക് പ്രതീക്ഷയുള്ളതെങ്കിലും…