നക്ഷത്ര ഫലം (31-01-2025 വെള്ളി)

ചിങ്ങം: അംഗീകാരവും പ്രശംസയും വന്നു ചേരും. ആഗ്രഹം പോലെ ജോലിയിൽ പ്രശംസ നേടും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും, സഹപ്രവർത്തകരുടേയും കൂടി ശ്രമഫലമായാണ്. പ്രത്യേകിച്ച് നിങ്ങളേറ്റെടുക്കുന്നത് ഒരു പുതിയ ജോലിയാണെങ്കിൽ. കന്നി: നിങ്ങളുടെ വിധി നിങ്ങള്‍ തീരുമാനിക്കും എന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ജയിക്കണമെന്ന നിങ്ങളുടെ വാശി നിങ്ങള്‍ക്ക് ഊർജം നൽകും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്‌ധ്യം ഗുണം ചെയ്യും. ലീഡർഷിപ്പ് ക്വാളിറ്റി അംഗീകരിക്കപ്പെടും. തുലാം: അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ ഇന്ന് നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങള്‍ എന്ത് ചെയ്‌താലും അത് വളരെ ഭംഗിയായി ചെയ്യും. നിങ്ങളുടെ കഴിവിൽ പ്രശംസ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഈ കാലയളവ് മുഴുവനായി നിങ്ങള്‍ പ്രയോജനപ്പെടുത്തണം. വൃശ്ചികം: സംഭവബഹുലമായ ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങൾ വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങള്‍ സ്വീകരിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥർ വളരെ സഹകരണ മനോഭാവത്തോടെ നിങ്ങളോട്…

ന്യൂനപക്ഷ സ്കോളർഷിപ്പ്: മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ച് എസ്.ഐ.ഒ

ന്യൂനപക്ഷ സ്കോളർഷിപ്പ് അൻപത് ശതമാനമായി വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ രാജി ആവശ്യപ്പെട്ട് മന്ത്രി ഓഫീസിലേക്ക് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി മാർച്ച് പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങൾക്കായുള്ള വ്യത്യസ്ത വിദ്യാഭ്യാസ സഹായ പദ്ധതികളുടെ തുകയാണ് അമ്പത് ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത്. മാത്രമല്ല ഈയിനത്തിൽ ഇതുവരെ സർക്കാർ ആകെ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമാണ്. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് താനൂരിലെ മന്ത്രി ഓഫീസിലേക്ക് നടത്തുന്ന മാർച്ചിൽ നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശുഹൈബ് സി.ടി, എസ്.ഐ.ഓ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. അസ്ലം പളളിപ്പടി, സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂർ, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന എന്നിവർ പങ്കെടുക്കും.

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തദ്ദേശ സ്വയം‌ഭരണ വകുപ്പ് മന്ത്രി

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം മലയാളി മാറ്റുന്നില്ലെന്നും, അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ലോകത്തൊരിടത്തും ഇത്രയും അപരിഷ്കൃതമായി പെരുമാറുന്ന ജനത വേറെയില്ല. വേസ്റ്റ് ബിന്നുകൾ ഉണ്ടായിട്ടും അത് ഉപയോഗിക്കാത്തത് സാമൂഹ്യ വിരുദ്ധ നിലപാടാണ്. മാലിന്യം വലിച്ചെറിയുന്നവർക്ക് 10, 000 രൂപ പിഴ ഈടാക്കും. വെള്ളത്തിൽ മാലിന്യം ഇട്ടാൽ ഒരു ലക്ഷം രൂപയാണ് പിഴ. മാലിന്യമുക്ത നവകേരളത്തിനായാണ് കേരളം തയാറെടുക്കുന്നത്. ഇന്ന് കേരളം നേരിടുന്ന വലിയ വെല്ലുവിളി മാലിന്യ സംസ്കാരണത്തിന്റെയാണെന്നും എം. ബി രാജേഷ് പറഞ്ഞു. ബ്രഹ്മപുരം തീപിടുത്തതിന് ശേഷം മാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങൾ വർധിച്ചു. ഹരിതകർമസേന 90 ശതമാനം വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നു. ക്ലീൻ കേരള കമ്പനി ശേഖരിക്കുന്ന മാലിന്യം മൂന്നിരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ഹൈജീനിക് മാര്‍ക്കറ്റിന്റെ നിര്‍മ്മാണോദ്ഘാടനവും അറവുശാലയുടെ ഉദ്ഘാടനവും മന്ത്രി…

കേരളത്തിലെ പക്ഷിപ്പനിയില്‍ നഷ്ടം വന്ന കർഷകർക്കുള്ള ധനസഹായം അടുത്തയാഴ്ച നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: പക്ഷിപ്പനി മൂലം കോഴി, താറാവ് ഉൾപ്പെടെയുള്ള പക്ഷികൾ നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാര തുക കർഷകർക്ക് അടുത്തയാഴ്ച വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയിലെ 899 കർഷകർക്കും പത്തനംതിട്ട ജില്ലയിലെ 48 കർഷകർക്കും കോട്ടയം ജില്ലയിലെ 213 കർഷകർക്കുമായി 3.06 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. നഷ്ടപരിഹാര തുകയുടെ 50 ശതമാനം കേന്ദ്രവും 50 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. ധനകാര്യ വകുപ്പിൽ നിന്നും ബുധനാഴ്ച ക്ലിയറൻസ് ലഭിക്കുകയും ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കയും ചെയ്തു കഴിഞ്ഞു. 2024 ഏപ്രിൽ മാസത്തിൽ ആലപ്പുഴ ജില്ലയിൽ പൊട്ടി പുറപ്പെട്ട പക്ഷിപ്പനി കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് പടർന്നു പിടിക്കുകയും സർക്കാർ ഫാമുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ കനത്ത സാമ്പത്തിക നഷ്ടം സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2024 ൽ പക്ഷിപ്പനി ബാധിച്ച് 63208 പക്ഷികൾ കൂട്ടത്തോടെ ചാവുകയും പ്രതിരോധ നിയന്ത്രണ പരിപാടികളുടെ ഭാഗമായി 192628 പക്ഷികളെ…

കുവൈറ്റില്‍ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം ധന സഹായം

തിരുവനന്തപുരം: കുവൈറ്റില്‍ മലയാളികള്‍ താമസിച്ചിരുന്ന ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 30 മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈറ്റിലെ മംഗഫയില്‍ മലയാളികള്‍ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തമുണ്ടായത്. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് രണ്ടാം ഗഡുവായ 5,55,79,023 രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5,55,79,023 രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 807,50,66,349 രൂപയ്ക്ക് പുറമെയാണിത്. 2018ലെയും 19ലെയും പ്രളയത്തിൽ തകർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ റോഡുകളുടെ പുനരുദ്ധാരണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ കാക്കനാട്ടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് കാക്കനാട്ട് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് 96-ാം സ്ഥാപക ദിനം ആഘോഷിച്ചു. ഏകദേശം രണ്ട് ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഓഫീസിൽ കറൻസി ചെസ്റ്റ്, ബ്രാഞ്ച് ഓഫീസ്, 1200 ഓളം ജീവനക്കാർക്കുള്ള ജോലിസ്ഥലം എന്നിവയുണ്ട്. ബാങ്ക് ചെയർമാൻ വി.ജെ.കുര്യൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടറും സിഇഒയുമായ പി.ആർ.ശേഷാദ്രി സംസാരിച്ചു.

ബാലരാമപുരത്ത് കിണറ്റിൽ കണ്ടെത്തിയ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ബാലരാമപുരത്ത് ഇന്ന് (വ്യാഴാഴ്ച) രണ്ട് വയസ്സുള്ള പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകൽക്കോണത്തെ വാടകവീട്ടിൽ മാതാപിതാക്കൾക്കും മൂത്ത സഹോദരിക്കും അമ്മൂമ്മയ്ക്കും അമ്മാവനുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ പുലർച്ചെ 5.15 ഓടെ കാണാതായതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു തുടങ്ങി. വീട്ടുകാർ നൽകിയ പ്രാഥമിക വിവരമനുസരിച്ച് കഴിഞ്ഞ ദിവസം രാത്രി അമ്മയ്‌ക്കൊപ്പമാണ് കുട്ടി ഉറങ്ങിയത്. കുഞ്ഞിനെ കാണാതാവുന്നതിന് തൊട്ടുമുമ്പ് അമ്മ ടോയ്‌ലറ്റിൽ പോയിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ കുഞ്ഞിൻ്റെ മുത്തശ്ശിയോട് കുഞ്ഞിനെ നോക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ അമ്മാവൻ ഉറങ്ങിക്കിടന്ന മുറിക്ക് തീപിടിച്ചു. വീട്ടുകാർ തീ അണച്ച ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന്…

മുത്വലാഖ് നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ വാദം കേൾക്കൽ തുടങ്ങി

ന്യൂഡല്‍ഹി: മുത്വലാഖ് നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ നിയമപ്രകാരം ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥയാണ് ഹർജികളിൽ ചോദ്യം ചെയ്തിരിക്കുന്നത്. മുസ്ലീം സ്ത്രീകൾക്ക് കീഴിൽ മുത്വലാഖ് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റുകയും അതിൽ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാനുള്ള വ്യവസ്ഥയുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ നിയമം മുസ്ലീം പുരുഷന്മാരോട് വിവേചനപരമാണെന്നും അത് പിൻവലിക്കണമെന്നും ഹർജിക്കാർ വാദിക്കുന്നു. മുത്വലാഖ് നിയമം നടപ്പാക്കിയതിന് ശേഷം ഇതുവരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ശിക്ഷ വിധിക്കുന്ന ഏതൊരു പ്രവൃത്തിയും നിയമനിർമ്മാണ നയത്തിൻ്റെ ഭാഗമാണെന്ന് ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എസ്ജി) സുപ്രീം കോടതിയെ അറിയിച്ചു. സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റ്…

സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024 ഡിസംബറിലെ ഓണറേറിയം അനുവദിച്ചു

തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024-25 അധ്യയന വർഷത്തെ ഡിസംബർ മാസത്തിലെ ഓണറേറിയം അനുവദിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓണറേറിയം വിതരണം ചെയ്യുന്നതിനായി ആകെ പതിനാല് കോടി ഒമ്പത് ലക്ഷത്തി ഇരുപത്തിനാലായിരത്തി ഒരുന്നൂറ്റി എഴുപത്തിയഞ്ച് രൂപയാണ്(14,09,20,175) അനുവദിച്ചത്. ആകെ 13,453 പാചകത്തൊഴിലാളികൾക്കാണ് ഓണറേറിയം ലഭിക്കുക. പി ആര്‍ ഡി, കേരള സര്‍ക്കാര്‍