മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രി അവിടെത്തന്നെ നിലനിർത്തി മെഡിക്കൽ കോളേജ് സമഗ്ര വികസനം സാധ്യമാവുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. പാർട്ടി ജില്ലാ കമ്മറ്റി മഞ്ചേരി മെഡിക്കൽ കോളേജിന് മുമ്പിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേരിയിൽ ജനറൽ ഹോസ്പിറ്റലിന്റെ പേരിൽ ഉണ്ടായിരുന്ന പരിമിതമായ സംവിധാനങ്ങൾ പോലും പൂർണമായും ഇല്ലാതാക്കുകയാണ് അധികാരികൾ ചെയ്യുന്നത്. ദിവസവും മൂവായിരത്തിലധികം രോഗികൾ ആശ്രയിക്കുന്ന ജനറൽ ഹോസ്പിറ്റൽ നഷ്ടപെടുകയും എന്നാൽ രോഗികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഒരു മെഡിക്കൽ കോളേജ് ജില്ലക്ക് ലഭിക്കാതിരിക്കുകയുമാണ് ഫലത്തിൽ സംഭവിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ 100 മുതൽ 300 വരെ ഏക്കർ ഭൂമി മെഡിക്കൽ കോളേജുകൾക്കുള്ളപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിന് 23 ഏക്കർ ഭൂമി മാത്രമാണ് ഉള്ളത്. ഭൂമി ലഭ്യമാവുന്ന മറ്റൊരിടത്തേക്ക് മെഡിക്കൽ കോളേജ് മാറ്റി സ്ഥാപിക്കുക എന്നത്…
Month: January 2025
റിട്ട. അദ്ധ്യാപിക അമ്മിണി ഡേവിഡ് നിര്യാതയായി
ഡാളസ്: കൊല്ലം ബേർശേബയിൽ അമ്മിണി ഡേവിഡ് (85) 2024 ഡിസംബർ 28ന് ഡാളസിൽ വെച്ച് നിര്യാതയായി. കൊല്ലം ക്രേവൻ ഹൈസ്കൂളിൽ ഗണിത ശാസ്ത്ര അദ്ധ്യാപികയായി സേവനം ചെയ്തിരുന്നു. അദ്ധ്യാപനവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം മക്കളോടൊപ്പം ദീർഘകാലമായി അമേരിക്കയിൽ പാർത്ത് വരുകയായിരുന്നു. ഡാളസ് സയോൺ എ.ജി. സഭാംഗമായിരുന്നു പരേത. അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും, ISRO റിട്ടയേർഡ് ഫിനാൻസ് ഓഫീസറും ആയിരുന്ന പരേതനായ പാസ്റ്റർ സോളമൻ ഡേവിഡിൻ്റെ സഹധർമ്മിണിയാണ്. ഭൗതിക ശരീരം ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ ന്യൂയോർക്ക് ഗേറ്റ്‌വേ ക്രിസ്ത്യൻ സെൻ്റർ (502 Central Ave, Valley Stream, NY) മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 4 ശനിയാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ ഇതേ ആലയത്തിൽ നടന്ന ശേഷം ന്യൂയോർക്ക് ഓൾ സെയിൻ്റ്സ് സെമിത്തേരിയിൽ…
കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന്
ഗാർലാൻഡ് (ഡാലസ് ):കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു . ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ പ്രേം പ്രകാശാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത് . സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാൾ, ഗാർലൻഡ്(4922 Rosehill Rd, Garland, TX 75043) ജനുവരി 4ന് വൈകീട്ട് 6 മണിക്ക് പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കും. ഏവരെയും ഞങ്ങളുടെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കു ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ് ,വിനോദ് ജോർജ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
പാം ഇന്റർനാഷണൽ “കരുതൽ” ഉത്‌ഘാടനം പുതുവര്‍ഷപ്പുലരിയില്‍
കാൽഗറി: പാം ഇന്റർനാഷണലിൻറെ നേതൃത്വത്തിൽ രണ്ടാമത് പെയിൻ & പാലിയേറ്റിവ് കെയർ യൂണിറ്റായ “കരുതൽ ” ഉത്‌ഘാടനം പുതുവര്ഷപ്പുലരിയിൽ. പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളേജ് ഗ്ലോബൽ അലുമിനിയായ 2007 ൽ രൂപം കൊണ്ട പാം ഇന്റർനാഷണലിൻറെ നേതൃത്വത്തിൽ പന്തളം പോളിടെക്‌നിക്കിന്റെ പരിസര പ്രദേശത്തിശങ്ങളിലും മന്നുള്ളിടത്തും ജീവ കാരുണ്യ പ്രവർത്തനം നടത്തുന്ന “കർമ്മ ‘ യുടെ പെയിൻ & പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ രണ്ടാമത് സംരംഭമായ “കരുതൽ ” 2025 ജനുവരി ഒന്നാം തിയതി രാവിലെ ഒൻപതു മണിക്ക് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു . പന്തളം നഗരസഭാ ചെയർമാൻ ശ്രീ . അച്ചൻകുഞ്ഞ് ജോൺ മുഖ്യ അതിഥിയായ ചടങ്ങിൽ ശ്രീ. സി. എസ് മോഹൻ (ചെയർമാൻ സേവാ ശക്തി ഫൌണ്ടേഷൻ ), ഡോക്ടർ . പുനലൂർ സോമരാജൻ ( സെക്രട്ടറി ഗാന്ധി…
ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിൽ വ്യത്യസ്ത അപകടങ്ങളിൽ മിഷിഗൺ ദമ്പതികൾക്കു ദാരുണാന്ത്യം
അഡിസൺ ടൗൺഷിപ്പ്(മിഷിഗൺ ):ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിലുള്ള വ്യത്യസ്ത അപകടങ്ങളിൽ ഡെട്രോയിറ്റിലെ ഭർത്താവും ഭാര്യയും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. 66 കാരനായ സ്കോട്ട് ലെവിറ്റനെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആശുപത്രിയിൽ നിന്ന് വെന്റിലേറ്ററിൽ നിന്നും നീക്കം ചെയ്തു മരണം സ്ഥിരീകരിച്ചു , വ്യാഴാഴ്ച ഡെട്രോയിറ്റിന് വടക്കുള്ള ഒരു ചെറിയ തടാകത്തിൽ മത്സ്യബന്ധനത്തിനിടെ മഞ്ഞുപാളിയിൽ വീനന്നായിരുന്നു അപകടം ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ആ അപകടത്തിന് ഏകദേശം 24 മണിക്കൂറിന് ശേഷം, 66 കാരിയായ മേരി ലൂ ലെവിറ്റനും ഒരു വാഹനാപകടത്തിൽ മരിച്ചു. അപകടസമയത്ത് അവൾ ഭർത്താവിൻ്റെ വാഹനം എടുക്കാൻ പോകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. സ്കോട്ട് ലെവിറ്റൻ വെള്ളത്തിൽ വീണു. 911 എന്ന നമ്പറിൽ വിളിച്ച കൊച്ചുമകനും മുത്തച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തടാകത്തിൽ വീണു. അടുത്തുള്ള ഒരു താമസക്കാരന് കൗമാരക്കാരനെ ഹിമത്തിലേക്ക് തിരികെ വലിക്കാൻ കഴിഞ്ഞു,…
കഷ്ടതയുടെ മദ്ധ്യേ ദൈവകൃപ രുചിച്ചറിയുവാൻ കഴിയണം: ബിഷപ് ഡോ. സി.വി.മാത്യു
ന്യൂജേഴ്‌സി :മനുഷ്യ ജീവിതത്തിലെ സന്തത സഹചാരിയാണ് കഷ്ടത, എന്നാൽ കഷ്ടതയുടെ മദ്ധ്യേ നിരാശയിൽ വീണുപോകാതെ ,നമ്മെ പിന്തുടരുന്ന ദൈവകൃപയെ അനുഭവിച്ചറിയുവാൻ കഴിയുന്നവരാകണം നാമെന്നു സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ മുൻ പ്രിസൈഡിംഗ് ബിഷപ്പ് ചർച്ച് ഓഫ് ഇന്ത്യ മോസ്റ്റ് റവ. ഡോ. സി.വി. മാത്യു ഉധബോധിപ്പിച്ചു.ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഡിസംബർ 31 ചൊവാഴ്ച വൈകീട്ട് ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച ഈ വർഷത്തെ സമാപന (555-മത്) സമ്മേളനത്തില്‍ മുഖ്യ സന്ദേശം നൽക്കുകയായിരുന്നു ബിഷപ്പ് സങ്കീർത്തനങ്ങൾ 103: 1-10 വാക്യങ്ങളെ ആധാരമാക്കി ദാവീദ് രാജാവിന്റെ പ്രതികൂല ജീവിതാനുഭവങ്ങളിലും അതിനെ അതിജീവിക്കുവാൻ ധാരാളമായി ലഭിച്ച ദൈവീകാനുഗ്രഹങ്ങളെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു മോസ്റ്റ് റവ. ഡോ. സി.വി. മാത്യു.പുസ്തകത്തിന്റെ താളുകളിൽ നിന്നല്ല ,കേട്ടുകേൾവിയിലൂടെയല്ല , ജീവിതാനുഭവങ്ങളിൽ നിന്നാണ് ദാവീദ് ദൈവകൃപ രുചിച്ചറിഞ്ഞതെന്നു ബിഷപ്പ് കൂട്ടിച്ചേർത്തു .പിന്നിട്ട വർഷത്തിൽ നമ്മുടെ ജീവിതത്തിൽ വന്നു പോയ…