വേൾഡ് മലയാളി കൗണ്‍സില്‍ – ഫ്ലോറിഡ പ്രൈം പ്രൊവിൻസ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വർണാഭമായി

വേൾഡ് മലയാളി കൗൺസിൽ – ഫ്ലോറിഡ പ്രൈം പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണാഭമായി. Winter Wonderland Gala എന്ന ടാഗ്‌ലൈനിൽ നടത്തപ്പെട്ട ഈ ആഘോഷ പരിപാടികൾ, ഡിസംബർ 28ന്, ക്രിസ്മസ് രാവുകളെ അനുസ്മരിപ്പിക്കും വിധം അതിമനോഹരമായി അലങ്കരിച്ച ടാമ്പാ സൈന്റ്റ് ജോസഫ് സിറോ മലബാർ കത്തോലിക്ക ചർച് ആഡിറ്റോറിയത്തിലാണ് അരങ്ങേറിയത്. ടാമ്പാ മലയാളികളുടെ നിറസാനിധ്യത്തിൽ മികവുറ്റ കലാപ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വീണ തന്ത്രികളാൽ (harp) മിസ് ഷെറിൻ ഉതിർത്ത സംഗീത വീചികൾ അലയടിച്ച സാന്ദ്രമായ അന്തരീക്ഷത്തിൽ പരിപാടികൾക്കു തുടക്കമായി. പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിലിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം മിക്കയില ജോസഫ് അമേരിക്കൻ ദേശീയ ഗാനവും, സ്മിത ദീപക് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. വിശിഷ്ടാതിഥിയായി സന്നിഹിതയായിരുന്ന ഹിൽസ്ബ്രോ കൗണ്ടി കോർട്ട് ജഡ്ജ് മോണീസ് സ്കോട്ടിനെ…

സ്‌മോക്കി മൗണ്ടൻ ഇങ്ങെടുത്തു (യാത്രാ വിവരണം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

പതിവുള്ള വിന്റെർ വെക്കേഷൻ യാത്രയ്ക്കായി ഞാനും കുടുംബവും പ്രിയ സുഹൃത്ത്‌ ഗ്രഹാമും കുടുംബവും ഇപ്രാവശ്യം തെരെഞ്ഞെടുത്തത് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സ്‌മോക്കി മൗണ്ടൻ ആയിരുന്നു. കൊളറാടോ എയർഫോഴ്‌സ്‌ അക്കാഡമിയിലെ ഫൈനൽ ഇയർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഞങ്ങളുടെ മൂത്ത മകൻ ഇമ്മാനുവൽ ഫ്ലോറിഡായിലെ ടാമ്പയിലെ ഞങ്ങളുടെ വീട്ടിൽ അവധിക്ക്‌ എത്തിയശേഷം ഞാനും അനിതയും ഇമ്മാനുവും സാമൂവും ഗ്രഹാമും ബബിതയും റിയമോളും ജോഷ്കുട്ടനും അടങ്ങുന്ന സംഘം ഒരു എട്ടു സീറ്റുള്ള വാഗനീർ വാനിൽ ഡിസംബർ ഇരുപത്തിഒന്ന് ശനിയാഴ്ച രാവിലെ എട്ടു മണിയോട് കൂടി വീട്ടിൽ നിന്നും പുറപ്പെട്ടു ഹൈവേ 75 നോർത്തിൽ കൂടിയുള്ള ഞങ്ങളുടെ യാത്രാ വളരെ ആനന്ദകരവും ആസ്വാദ്യകരവും ആയിരുന്നു യാത്രായ്ക്കിടയിൽ ആദ്യം ഉറക്കത്തിൽ ആയിരുന്ന സാമും ജോഷ് കുട്ടനും എണീറ്റത്തോടെ ഒച്ചപ്പാടും ബഹളവുമായി ഇരുവരും കളം നിറഞ്ഞു. ഏതാണ്ട് നാലു മണിക്കൂർ ഡ്രൈവിന് ശേഷം വിശ്രമത്തിനായി…

ശ്രീനാരായണ മിഷൻ സെന്റർ, വാഷിംഗ്‌ടൺ ഡി.സി., ക്രിസ്മസ്സ്-പുതുവത്സരം ആഘോഷിച്ചു

വാഷിംഗ്‌ടൺ ഡി.സി., ശ്രീ നാരായണ മിഷൻ സെൻറർ  ക്രിസ്മസ്സ്-പുതുവത്സര ആഘോഷങ്ങൾ മേരിലാൻഡ്  സെവെൻലോക്ക് എലിമെന്ററി സ്കൂളിൽ വച്ച് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. വർണശബളമായ ആഘോഷങ്ങളൾക്ക് മുതിർന്ന അംഗങ്ങൾ നിലവിളക്കു കൊളുത്തി തുടക്കം കുറിച്ചു. ക്രിസ്തുമസിന്റെ സ്നേഹ സന്ദേശവും പുതുവർഷ പുലരിയിൽ എല്ലാവർക്കും ആയുരാരോഗ്യ സമ്പത്സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട്, പ്രസിഡണ്ട് ഷാം ജീ ലാൽ, എല്ലാവരേയും സ്വാഗതം ചെയ്തു. പ്രായഭേദമെന്യേ എല്ലാവരും കലാപരിപാടികളിൽ പങ്കെടുത്തു. നാടൻ  വിഭവങ്ങൾ ഉൾകൊണ്ട സദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. സദസ്സിൽ മുതിർന്ന ‘അമ്മമാരെ’ ആദരിച്ചു. 2024 കാലയളവിൽ സഘടനാ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് നിസ്വാർത്ഥമായി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി ശ്രീമതി സതി സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തി. 2025 വർഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും,  സംഘടനയുടെ ചുമതല നിയുക്ത പ്രസിഡണ്ട് പ്രേംജിത്ത്‌, സെക്രട്ടറി ശ്രീമതി നീതു, ട്രെഷറർ ശ്രീമതി വിദ്യാ…

എഡ്‌മിന്റൺ നേർമയുടെ യുടെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി

എഡ്‌മിന്റൺ: എഡ്‌മിന്റൺ കാൽഡർ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തപ്പെട്ട നേർമയുടെ ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങൾ മികവുറ്റതും പുതുമയേറിയതുമായ പരിപാടികൾ കൊണ്ട് ശ്രദ്ധ നേടി. വൈകുന്നേരം 6 മണിയോടെ ആരംഭിച്ച സ്റ്റേജ് പ്രോഗ്രാമുകളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ 60-ഓളം പേർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ ഉണ്ടായിരുന്നു.നേർമയുടെ യുവ കലാകാരന്മാർ അവതരിപ്പിച്ച “ഗ്രീക്ക് ദൈവങ്ങൾ”-ടെ തീമിലുള്ള ഫാഷൻ ഷോ കാണികൾക്ക് അത്യന്തം കൗതുകം തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.നേർമയുടെ പ്രസിഡന്റ്‌ ബിജു മാധവൻ സ്വാഗതം അറിയിച്ചു. ഇൻഡോ-അമേരിക്കൻ പ്രെസ്സ് ക്ലബ്‌ ബോർഡ്‌ മെമ്പറും, കാനഡയുടെ മലയാള മിഷൻ കോർഡിനേറ്ററും ആയ ശ്രീ. ജോസഫ് ജോൺ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. കൂടാതെ അഡ്വ: സ്റ്റെഫി ആൻ ജോസ് ആശംസകൾ അറിയിച്ചു സംസാരിക്കുകയും അഡ്വ: സണ്ണി കോലടിയിൽ നന്ദി അറിയിക്കുകയും ചെയ്തു. സ്വാദിഷ്ടമായ അത്താഴവിരുന്നിനു ശേഷം ‘360ഡിഗ്രി’ ഫോട്ടോബൂത്തും തകർപ്പൻ DJ-യും ഒരുക്കിയിരുന്നു.…

ORMA ഇന്‍റര്‍നാഷണലിന് നവ നേതൃത്വം

ഫിലഡല്‍ഫിയ: രണ്ടായിരത്തി ഒന്‍പതില്‍ ഫിലഡല്‍ഫിയയില്‍ തുടക്കം കുറിച്ച് ഇന്ന് ലോകത്തിന്‍റെവിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഓര്‍മ ഇന്‍റര്‍നാഷണലിന്‍റെ 2025 2026 ലേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. വിദേശ മലയാളികള്‍ക്ക്സാംസ്കാരിക വേദികള്‍ ഒരുക്കികൊണ്ടും, അവരുടെ സാമൂഹിക പ്രശ്നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, കുടുംബ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് അവരെ ഒരു കുടകീഴില്‍ അണിനിരുത്തുകയാണ് ഓവര്‍സീസ് റസിഡന്‍റ് മലയാളി അസ്സോസിയേഷന്‍ അഥവാ ORMA ചെയ്യുന്നത്. ORMA അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ കുടിയേറിയ ഒരു മലയാളി സംഘടനയാണ് ഓര്‍മ്മ ഇന്‍റര്‍നാഷണല്‍.   പത്തു ലക്ഷം രൂപയുടെ  സമ്മാനങ്ങളോടൊപ്പം, രണ്ട് ഘട്ടങ്ങളിലായി, പബ്ലിക് സ്പീകിംഗ് പരിശീലന പരമ്പര നൽകിക്കൊണ്ടു പ്രസംഗമത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓർമയ്ക്ക് മാത്രം അവകാശപ്പടാവുന്നതാണ്. സജി സെബാസ്റ്റ്യൻ പ്രസിഡന്റ്, ക്രിസ്റ്റി എബ്രഹാം സെക്രട്ടറി, റോഷൻ പ്ലാമൂട്ടിൽ ട്രഷറർ എന്നിവരടങ്ങുന്ന യുവ നേതൃത്വം ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കെപ്പട്ടത്. ഓർമ…

പി. സി. മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 ക്യാമ്പയിൻ തുടക്കം ഹരമായി

ഡാളസ്: 2025 മെയ് മൂന്നിന് ഒഴിവു വരുന്ന ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി പി. സി. മാത്യു വിന്റെ ഒഫിഷ്യൽ ക്യാമ്പയിൻ കിക്ക്‌ ഓഫ് ഗാര്ലാണ്ടിലെയും പരിസര സിറ്റികളിലെയും വോട്ടർമാർക്കിടയിൽ ഹരം പകർന്നുകൊണ്ട് കഴിഞ്ഞ ഡിസംബർ 29 ന് വൈകിട്ട് കെ. ഇ. എ. ഹാളിൽ അരങ്ങേറി. വിവിധ വിഭാഗങ്ങളിലുള്ള വോട്ടർമാർ പങ്കെടുത്തു എന്നുള്ളത് നാനാത്വം വിളിച്ചറിയിക്കുകയും എല്ലാ സമൂഹത്തെയും ചേർത്ത് പിടിക്കുമെന്നുള്ള പി. സി. യുടെ ഴ്ചപ്പാടിന് പകിട്ടേറുകയും ചെയ്തു. ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാടേറ്റി പരിപാടികൾ നിയന്ത്രിച്ചു. പി. സി. മാത്യു വിനെ ജയിപ്പിക്കാൻ ആവേശത്തോടെ എത്തിയവരെ അദ്ദേഹം അതെ ആവേശത്തോടെ സ്വാഗതം ചെയ്തു. പി. സി. മാത്യുവിന്റെ വിജയത്തിനായി പാസ്റ്റർ കാർലാൻഡ് റൈറ്റ് പ്രാർത്ഥിച്ചു തുടക്കം കുറിച്ച പരിപാടികൾക്ക് അഗപ്പേ ചർച് സീനിയർ പാസ്റ്ററും അഗപ്പേ ഹോം ഹെൽത്ത്…

ഇമ്മാനുവൽ വർക്കി ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: പാലാ തടത്തിൽ മണ്ണക്കനാട് ഇമ്മാനുവൽ വർക്കി (കുഞ്ഞ് – 80) നിര്യാതനായി. റിട്ട. എംടിഎ (ന്യൂയോർക്ക്) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റീത്തമ്മ ഇമ്മാനുവൽ ആലപ്പുഴ പുളിങ്കുന്ന് ചിറയിൽ കണ്ണാടി കുടുംബാംഗമാണ്. 1977ൽ ന്യൂയോർക്കിലെത്തിയ കുഞ്ഞ് 6 വർഷം മുൻപാണ് ഹൂസ്റ്റണിലേക്ക് താമസം മാറ്റിയത്. മക്കൾ: ജെയ്‌സൺ ഇമ്മാനുവൽ, ജൂലി ജേക്കബ്. മരുമക്കൾ: ക്രിസ്റ്റീന ഇമ്മാനുവൽ വഞ്ചിപുരക്കൽ, ഹൂസ്റ്റൺ, ടോമി ജേക്കബ് കരിമ്പിൽ, ഡാലസ്. പേരക്കുട്ടികൾ: അലിസ, ജോഷ്വ, ജോനാഥൻ, ഏലിയ, ജെമ്മ. പൊതുദർശനം: 1/11/25 Saturday @ 11:00 to 13:45 hours, St Joseph’s Syro Malabar Church Missouri City, Texas സംസ്കാരം: 01/11/25 @ 14:30 hours Cemetery- South Park Funerals, 1310 N main st, pearland tx 77581

ജോ ബൈഡന് ഇന്ത്യയില്‍ നിന്ന് സമ്മാനമായി ലഭിച്ചത് 7.5 കാരറ്റ് വജ്രം

വാഷിംഗ്ടണ്‍: പ്രസിഡൻ്റ് ജോ ബൈഡനും കുടുംബത്തിനും 2023 ൽ വിദേശ നേതാക്കളിൽ നിന്ന് നിരവധി വിലകൂടിയ സമ്മാനങ്ങൾ ലഭിച്ചു. ഇതിൽ ഇന്ത്യയിൽ നിന്നാണ് ഏറ്റവും വില കൂടിയ സമ്മാനം ലഭിച്ചത്. 20,000 യുഎസ് ഡോളര്‍ വിലവരുന്ന വജ്രമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത്. പ്രധാനമന്ത്രി മോദി നൽകിയ 7.5 കാരറ്റ് വജ്രമാണ് 2023ൽ ബൈഡൻ കുടുംബത്തിന് നൽകിയ ഏറ്റവും വിലകൂടിയ സമ്മാനം. എന്നിരുന്നാലും, യുഎസിലെ ഉക്രേനിയൻ അംബാസഡറിൽ നിന്ന് 14,063 യുഎസ് ഡോളർ വിലമതിക്കുന്ന ബ്രൂച്ചും ഈജിപ്തിലെ പ്രസിഡൻ്റും പ്രഥമ വനിതയും ചേർന്ന് 4,510 യുഎസ് ഡോളർ വിലമതിക്കുന്ന ബ്രേസ്ലെറ്റ്, ബ്രൂച്ച്, ഫോട്ടോ ആൽബം എന്നിവയും ബൈഡനും കുടുംബത്തിനും ലഭിച്ചു. 20,000 യുഎസ് ഡോളർ വിലമതിക്കുന്ന വജ്രം ഔദ്യോഗിക ആവശ്യത്തിനായി വൈറ്റ് ഹൗസിൻ്റെ ഈസ്റ്റ് വിംഗിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും നൽകിയ…

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെക്കാന്‍ സാധ്യതയെന്ന് റിപ്പോർട്ട്

ഒട്ടാവ: തൻ്റെ കോക്കസിനുള്ളിൽ വർദ്ധിച്ചുവരുന്ന വിയോജിപ്പുകൾക്കിടയിൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രൂഡോയുടെ പ്രഖ്യാപനത്തിൻ്റെ കൃത്യമായ സമയം അനിശ്ചിതത്വത്തിലാണെന്ന് അജ്ഞാതാവസ്ഥയിൽ സംസാരിച്ച ഉറവിടങ്ങൾ ഊന്നിപ്പറഞ്ഞു. എന്നാല്‍, ബുധനാഴ്ച നടക്കുന്ന നിർണായക ദേശീയ കോക്കസ് യോഗത്തിന് മുമ്പ് ഇത് സംഭവിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. തൻ്റെ എംപിമാർ തന്നെ പുറത്താക്കിയതാണെന്ന വിശ്വാസം ഒഴിവാക്കാൻ കോക്കസ് യോഗത്തിന് മുമ്പായി ഒരു പ്രഖ്യാപനം നടത്തേണ്ടതിൻ്റെ പ്രാധാന്യം ട്രൂഡോ മനസ്സിലാക്കുന്നുവെന്ന് അടുത്തിടെ പ്രധാനമന്ത്രിയുമായി സംസാരിച്ച ഒരു ഉറവിടം മാധ്യമങ്ങളോട് പറഞ്ഞു. ലിബറൽ പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് എങ്ങനെയാണ് നേതൃമാറ്റം കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. ട്രൂഡോ ഉടൻ സ്ഥാനമൊഴിയുമോ അതോ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമോ എന്നത് അനിശ്ചിതത്വത്തിലാണ്. നേതൃത്വ പ്രശ്‌നങ്ങൾ…

ട്രം‌പും മസ്കും എച്ച് 1 ബി വിസയും

നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് “ത്രിശങ്കു സ്വര്‍ഗത്തില്‍” എന്ന അവസ്ഥയിലാണിപ്പോള്‍. തൻ്റെ കാമ്പെയ്‌നുകൾക്കും തൻ്റെ ഹാർഡ് കോർ അടിത്തറയ്ക്കും പണം നൽകുന്ന ശതകോടീശ്വരൻമാരായ “സാങ്കേതിക പയ്യന്മാരെ” പ്രീതിപ്പെടുത്താൻ അദ്ദേഹം കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇമിഗ്രേഷനും എച്ച് 1 ബി വിസയും ട്രംപിൻ്റെ പ്രധാന പിന്തുണക്കാർക്കും മിതവാദികൾക്കും ഇടയിൽ തർക്ക വിഷയമായിരിക്കുകയാണ്. കഠിനാധ്വാനികളായ എച്ച് 1 ബി വിസ ഹോൾഡർമാരുമായി തങ്ങളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്ന എലോൺ മസ്‌കിനെയും സിലിക്കൺ വാലിയിലെ സമ്പന്നരായ രക്ഷാധികാരികളെയും പിന്തുണയ്ക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ ട്രംപ് ചെയ്യുന്നത്. ടെക് നേതാക്കൾ ലിബറൽ എച്ച് 1 ബി വിസ ഭരണകൂടം ആഗ്രഹിക്കുന്നുവെങ്കിലും, ‘അമേരിക്ക ഫസ്റ്റ്’ കഠിനാധ്വാനികൾ എല്ലാ തലങ്ങളിലും ഇമിഗ്രേഷനിൽ കർശനമായ നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നു. തൻ്റെ ആദ്യ ടേമിൽ, എച്ച് 1 ബി വിസകളിൽ കാര്യമായ സ്വാധീനം ചെലുത്തിയ അമേരിക്കൻ പൗരന്മാരുടെ താൽപ്പര്യങ്ങൾക്ക് ട്രംപ് മുൻഗണന നൽകിയിരുന്നു. അദ്ദേഹം…