പോലീസ് കമ്മീഷണർ ഓഫീസിലേക്ക് എസ് എസ് എഫ് മാർച്ച് നടത്തി

കോഴിക്കോട് : എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് കമ്മീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. “ഡ്രഗ്സ്, സൈബർ ക്രൈം: അധികാരികളേ നിങ്ങളാണ് പ്രതി” എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച്‌ നടത്തിയത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്‌ഘാടനം ചെയ്തു. എസ്എസ്എഫ് ദേശീയ സെക്രട്ടറി സി എൻ ജാഫർ സാദിഖ്‌ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഷാദിൽ നൂറാനി ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജലീൽ സഖാഫി കടലുണ്ടി മാർച്ച്‌ ഫ്ലാഗ് ഓഫ് ചെയ്തു. ശുഐബ് സിവി കുണ്ടുങ്ങൽ, യാസീൻ ഫവാസ്, ഇർഷാദ് സഖാഫി എരമംഗലം സംസാരിച്ചു. തുടർന്ന്, സൈബർ കുറ്റകൃത്യങ്ങളിലും ലഹരി കേസുകളിലും ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി പോലീസ് കമ്മീഷണർക്ക് നിവേദനം…

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കൂടിക്കാഴ്ച നടത്തി. ശനിയാഴ്‌ച രാവിലെ ഒമ്പതിന് കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ ബംഗാൾ ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മർകസിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സംസാരവിഷയമായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി മർകസ് നടത്തുന്ന പദ്ധതികൾ ചോദിച്ചറിഞ്ഞ ഗവർണർ ആശംസയും പിന്തുണയുമറിയിച്ചു. ഇരുവരും തങ്ങൾ രചിച്ച പുസ്തകങ്ങൾ പരസ്പരം കൈമാറി.

മരുന്ന് ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കും : വെൽഫെയർ പാർട്ടി

കൊച്ചി: മെഡിക്കൽ കോളേജുകളിലും മറ്റു ഗവൺമെൻറ് ആശുപത്രികളിലും ആവശ്യമായ മരുന്ന് ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ ഗുരുതര രോഗങ്ങളുമായി വരുന്ന പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷാ ഉൾപ്പെടെയുള്ള മരുന്നുകൾ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയർന്നിരിക്കുകയാണ്. കാരുണ്യ ഫാർമസി വഴി ലഭിച്ചുകൊണ്ടിരുന്ന മരുന്നുകളും ഇപ്പോൾ നിലച്ചിരിക്കുന്നത് രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. കാരുണ്യ ഫാർമസിയിൽ കെട്ടിക്കിടക്കുന്ന മരുന്നുകൾ കമ്പനികൾക്ക് തിരിച്ചു നൽകി പകരം മരുന്ന് ലഭ്യമാക്കിക്കൊണ്ടെങ്കിലും താൽക്കാലികമായ പരിഹാരം കാണേണ്ടതാണ്. മരുന്ന് ക്ഷാമം പരിഹരിക്കാൻ സർക്കാർ ഉടനടി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ പ്രസിഡൻറ് പറഞ്ഞു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കുള്ള കത്ത് ജനറൽ ആശുപത്രി ലേ സെക്രട്ടറിക്ക് കൈമാറി. ജില്ലാ…

ബജറ്റിന് മുമ്പ് ധനമന്ത്രി സീതാരാമന് പ്രസിഡൻ്റ് മുർമു തൈരും പഞ്ചസാരയും നൽകി സ്വീകരിച്ചു

ന്യൂഡല്‍ഹി: ഇന്ന് (ഫെബ്രുവരി 1) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രി സീതാരാമൻ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ അവര്‍ ബജറ്റിലെ സുപ്രധാന വ്യവസ്ഥകളെയും മാറ്റങ്ങളെയും കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങുന്ന പാരമ്പര്യമാണിത്. തൈരും പഞ്ചസാരയും ചേര്‍ത്ത് രാഷ്ട്രപതി മധുരം നൽകി മന്ത്രിയെ സ്വീകരിച്ചു, ഒപ്പം പ്രഭാത ഭക്ഷണവും കഴിച്ചു. രാഷ്ട്രപതി ഭവനിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റ് മന്ദിരത്തിലേക്ക് പുറപ്പെട്ടു. രാവിലെ 11ന് ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർലമെൻ്റ് മന്ദിരത്തിൽ എത്തിയിട്ടുണ്ട്. 2025ലെ ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. പാർലമെൻ്റ് നടപടികൾ ആരംഭിച്ച് ധനമന്ത്രി ബജറ്റ് പ്രസംഗം വായിക്കാൻ…

പ്രവാസികളെ പരിഗണിക്കാത്ത ബഡ്ജറ്റ്: പ്രവാസി വെൽഫെയർ

ദോഹ: പതിവുപോലെ പ്രവാസികളെ പരിഗണിക്കാത്ത ബഡ്ജറ്റ് ആണ് ഇത്തവണയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രവാസലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വിശിഷ്യാ മിഡിൽ ഈസ്റ്റിൽ, പ്രവാസി സമൂഹത്തെ വലിയതോതിൽ ബാധിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിലും അത്തരം കാര്യങ്ങൾ പരിഗണിക്കാതിരുന്നത് ഖേദകരമാണ്. പ്രവാസി പുനരധിവാസം വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിനുള്ള സംവിധാനം തുടങ്ങിയ നിരന്തര ആവശ്യങ്ങൾ പോലും പരിഗണിക്കപ്പെട്ടിട്ടില്ല. പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള യാതൊരു പരിഗണനയും ബഡ്ജറ്റിൽ ഇല്ല. ക്രമാതീതമായി തുടരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാഡ്ജറ്റിൽ സംവിധാനങ്ങളും ഇല്ലാത്തത് രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനങ്ങൾക്ക് നൽകുന്ന നീക്കിയിരിപ്പിലും പദ്ധതികളിലുമുള്ള വേർതിരിവ് അപലപനീയമാണ്. കേരളത്തോട് തുടരുന്ന അവഗണനയും നീതികരിക്കാൻ ആവില്ല. വയനാടിന് പ്രത്യേക പാക്കേജ് ഇല്ലാത്തത് സങ്കടകരമാണ്. ആഡംബര വസ്തുക്കൾക്കുള്ള നികുതിയിളവും ആവശ്യ സാധനങ്ങൾക്കുള്ള വിലക്കയറ്റവും സാധാരണക്കാരനോടുള്ള നിലപാട് വ്യക്തമാക്കുന്നതാണെന്നും…

വര്‍ദ്ധിക്കുന്ന കൗമാര ആത്മഹത്യകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഇടപെടല്‍ വേണം: എഫ്.ഡി.സി.എ.

തൃപ്പൂണിത്തുറയിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കൗമാര പ്രായത്തിലെ വിദ്യാര്‍ഥികളിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിര ശ്രദ്ധ വേണ്ടതാണെന്ന് എഫ്.ഡി.സി.എ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫസര്‍ കെ അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിലും കുടുംബത്തിലും കുട്ടികള്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നു എന്നാണ് 2020ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രതിദിനം 34ല്‍ അധികം വിദ്യാര്‍ത്ഥികള്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കുന്നു. ആത്മഹത്യ ബോധവത്കരണ പരിപാടികള്‍ കൊണ്ട് മാത്രം പരിഹരിക്കാനാവുന്നതല്ല ഈ പ്രവണതയെന്നും അദ്ദേഹം നിരീക്ഷിച്ചു. വിദ്യാലയ പരിസരത്തുണ്ടാവുന്ന ബുള്ളിയിംഗ് പോലുള്ളവ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്ന വിധത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമയത്ത് ഇടപെടുകയോ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നുണ്ടെന്നതും കാണേണ്ടതാണ്. അതിനാല്‍…

ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ മെംബർഷിപ്പ് ക്യാമ്പയിന് തുടക്കമായി

തൃശൂർ: ഷേമനിധി ഔദാര്യമല്ല അവകാശമാണ് എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ ഫെബ്രുവരി 01 -28 കാലയളവിൽ സംഘടിപ്പിച്ചിട്ടുള്ള മെംബർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം എറിയാട് വിമൻസ് അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന പ്രസിഡൻ്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ എച്ച് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ എസ് മെഹ്റുന്നിസ്സ, വാർഡ് മെംബർ നഫീസ അബ്ദുൾ കരീം, ആസിയ മജീദ്, സൈദാലി വലമ്പൂർ എന്നിവർ സംസാരിച്ചു. നഫീസ ഷുഹൈബ്, റംല അബ്ദുൾ കരീം,ഹുസൈൻ എറിയാട്, എ കെ അലിക്കുഞ്ഞി എന്നിവർ നേതൃത്വം നൽകി. യൂണിയൻ തൃശൂർ ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മങ്ങാട് സ്വാഗതും സെക്രട്ടറി സഫ്ന മൻസൂർ നന്ദിയും പറഞ്ഞു.

യൂണിയന്‍ ബജറ്റ് 2025: ഇടത്തരക്കാർക്ക് ധനമന്ത്രിയുടെ ആശ്വാസം; 12 ലക്ഷത്തിന് മാത്രമല്ല 12.75 ലക്ഷത്തിനും നികുതി ഈടാക്കില്ല

ന്യൂഡല്‍ഹി: ഇടത്തരക്കാരും ജോലിക്കാരും പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റില്‍, അവരെ സന്തോഷിപ്പിക്കാൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രത്യേക ശ്രദ്ധ!. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപനം നടത്തി. നേരത്തെ ഏഴ് ലക്ഷം രൂപ വരുമാനത്തിന് നികുതി നൽകേണ്ടതില്ലായിരുന്നു. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75000 രൂപയിൽ മാത്രം നിലനിർത്തിയിട്ടുണ്ട്. അതായത് 12.75 ലക്ഷം രൂപയുടെ വരുമാനം നികുതിരഹിതമായിരിക്കും. 24 ലക്ഷം രൂപ വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തും. 75,000 രൂപ വരെ സ്റ്റാൻഡേർഡ് ഡിഡക്ഷനിൽ ഇളവ് ലഭിക്കും. കൂടാതെ, 15-20 ലക്ഷം രൂപ വരുമാനത്തിന് 20% നികുതിയും ഉണ്ടാകും. 8-12 ലക്ഷം രൂപ വരുമാനത്തിന് 10 രൂപ ആദായ നികുതി ഉണ്ടായിരിക്കും. 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതിയില്ലെന്നാണ് ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സൂചിപ്പിച്ചിരിക്കുന്നത്. അതായത്,…

യൂണിയന്‍ ബജറ്റ് 2025: സർക്കാരിൻ്റെ പുതിയ പദ്ധതിയായ ടാക്സി ഡ്രൈവർക്കും ഡെലിവറി ബോയ്‌ക്കും തിരിച്ചറിയൽ കാർഡും 5 ലക്ഷം രൂപയുടെ ഇൻഷുറൻസും ലഭിക്കും

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ ഗിഗ് തൊഴിലാളികൾക്ക് സർക്കാരിന്റെ സമ്മാനം. ഓൺലൈൻ കമ്പനികളുമായി ബന്ധപ്പെട്ട ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇ-ശ്രം പോർട്ടലിൽ ഗിഗ് തൊഴിലാളികൾ രജിസ്റ്റർ ചെയ്യും. ഇതിന് പുറമെ ഈ ജീവനക്കാർക്ക് സർക്കാർ തിരിച്ചറിയൽ കാർഡും നൽകും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യവും അവർക്ക് നൽകും എന്നതാണ് പ്രത്യേകത. ആരാണ് ഗിഗ് തൊഴിലാളികൾ? ഇന്ത്യയിൽ ഓൺലൈൻ കമ്പനികളുടെ വ്യാപനത്തോടെ, ഗിഗ് തൊഴിലാളികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. എന്നാൽ, സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ എപ്പോഴും ചർച്ചയിൽ തുടർന്നു. കരാർ അല്ലെങ്കിൽ കരാറുകാരൻ വഴി തങ്ങളുടെ സേവനങ്ങൾ നൽകുന്ന ജീവനക്കാരെയാണ് ഗിഗ് തൊഴിലാളികൾ. ഓൺലൈൻ കമ്പനികളിൽ ഈ ജീവനക്കാരുടെ പ്രവണത ഗണ്യമായി വർദ്ധിച്ചു. ഇവർ താൽക്കാലിക ജീവനക്കാരാണ്. കമ്പനികളും ഗിഗ് വർക്കറും തമ്മിൽ ഒരു കരാറുണ്ട്.…

യൂണിയന്‍ ബജറ്റ് 2025: മൊബൈൽ ഫോൺ PLI 55% വര്‍ദ്ധനവ്; അർദ്ധചാലക ചെലവ് 83% വർദ്ധനവ്

ന്യൂഡല്‍ഹി: അർദ്ധചാലകത്തിനും മൊബൈൽ ഉൽപ്പാദനത്തിനുമുള്ള വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിക്കുന്നു. അർദ്ധചാലകങ്ങളുടെ ബജറ്റ് 83% വർദ്ധിച്ചു, 7,000 കോടി രൂപയിലെത്തി, മൊബൈൽ ഫോണുകൾക്കുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി 55% വർദ്ധിച്ചു, ഇപ്പോൾ മൊത്തം 9,000 കോടി രൂപയായി. മുൻവർഷങ്ങളിലെ വിഹിതം FY അർദ്ധചാലകം + ഡിസ്പ്ലേ PLI (ഇലക്‌ട്രോണിക്‌സ് + ഹാർഡ്‌വെയർ) 2023-24 1,503 4,560 2024-25 6,903 6,200 അർദ്ധചാലകങ്ങൾക്കുള്ള വിഹിതം കഴിഞ്ഞ സാമ്പത്തിക വർഷം (FY25) 6,903 കോടി രൂപയിൽ നിന്ന് 3,816 കോടി രൂപയായി കുറച്ചു. കോമ്പൗണ്ട് സെമികണ്ടക്ടർ, അഡ്വാൻസ്‌ഡ് ടെക്‌നോളജി മാനുഫാക്‌ചറിംഗ് പ്രോസസ് (എടിഎംപി), ഔട്ട്‌സോഴ്‌സ്ഡ് അർദ്ധചാലക അസംബ്ലി ആൻഡ് ടെസ്റ്റ് (ഒസാറ്റ്) എന്നിവയുടെ പുതുക്കിയ എസ്റ്റിമേറ്റ് 4,203 കോടി രൂപയിൽ നിന്ന് 2,500 കോടി രൂപയായി കുറഞ്ഞതാണ് ഈ ക്രമീകരണത്തിന് പ്രധാന കാരണം. 26…