കെ.എൽ.എസ് കഥ, കവിത അവാർഡുകൾ പ്രഖ്യാപിച്ചു

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസ് ഏർപ്പെടുത്തിയ മഹാകവി ജേക്കബ് മനയിൽ സ്മാരക കവിത അവാർഡ് ശ്രീമതി ജെസി ജയകൃഷ്ണന്റെ “നഷ്ട്ടാൾജിയ” എന്ന കവിതയ്ക്ക് ലഭിച്ചു. പ്രശസ്ത മലയാള കവി സെബാസ്റ്റ്യൻ ജൂറിയായ അവാർഡ് കമ്മിറ്റിയാണ് “നഷ്ട്ടാൾജിയ” തിരഞ്ഞെടുത്തത്. എബ്രഹാം തെക്കേമുറി കഥ അവാർഡ് ഡോ. മധു നമ്പ്യാർ എഴുതിയ “ചാര നിറത്തിലെ പകലുകൾ” എന്ന കഥയ്ക്കാണ് ലഭിച്ചത്. പ്രശസ്ത കഥാകൃത്ത് വിനു ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ഉള്ള ജൂറി അംഗങ്ങളാണ് ഡോ. മധു നമ്പ്യാരുടെ കഥ തിരഞ്ഞെടുത്തത്. അവാർഡ് ജേതാക്കൾക്കുള്ള ഫലകവും സമ്മാനത്തുകയും 2025, മാർച്ച് 8 ശനിയാഴ്ച നടക്കുന്ന KLS പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് നൽകുന്നതായിരിക്കും. അവാർഡ് ജേതാക്കളെ അഭിനന്ദിക്കുകയും കവിത, കഥ അവാർഡിനായി സൃഷ്ടികൾ അയച്ചുതന്ന എല്ലാ കവികളോടും, കഥാകൃത്തുക്കളോടും അവാർഡ് നിർണയത്തിന് സഹായിച്ച എല്ലാ ജൂറി അംഗങ്ങളോടും ഉള്ള നന്ദി, പ്രസിഡന്റ്…

എലോണിന്റെ ഇമെയിൽ അവഗണിക്കാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് തുൾസി ഗബ്ബാർഡ്, കാഷ് പട്ടേൽ നിർദ്ദേശം നൽകി

വാഷിംഗ്ടൺ, ഡിസി – നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും എലോൺ മസ്‌കിന്റെ ഇമെയിൽ അവഗണിക്കാൻ ഇന്റലിജൻസ് കമ്മ്യൂണിറ്റി ഓഫീസർമാരോട് ഉത്തരവിട്ടു, കഴിഞ്ഞ ആഴ്ച അവർ നേടിയ അഞ്ച് കാര്യങ്ങൾ പട്ടികപ്പെടുത്തുകയോ അല്ലെങ്കിൽ പിരിച്ചുവിടൽ ഭീഷണി നേരിടുകയോ ചെയ്യണമെന്ന് എലോൺ ആവശ്യപ്പെട്ടിരുന്നു ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് മസ്‌കിന്റെ സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെ ഗബ്ബാർഡ് ഈ നിർദ്ദേശം പുറപ്പെടുവിച്ചു, ഇത് രഹസ്യ വിവരങ്ങളെയും ദേശീയ സുരക്ഷാ അപകടസാധ്യതകളെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തി. എഫ്ബിഐക്ക് മാത്രമേ അതിന്റെ ആന്തരിക പ്രക്രിയകൾ മേൽനോട്ടം വഹിക്കാൻ അധികാരമുള്ളൂ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പട്ടേൽ നിർദ്ദേശം ശക്തിപ്പെടുത്തി. ട്വിറ്ററിൽ മുമ്പ് സമാനമായ തന്ത്രം ഉപയോഗിച്ചിരുന്ന മസ്‌ക്, അനുസരിക്കാത്തത് രാജിയായി കണക്കാക്കുമെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. പ്രതികരണങ്ങളിൽ രഹസ്യ വിവരങ്ങൾ ഉൾപ്പെടുത്തരുതെന്ന് ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, തരംതിരിക്കാത്ത വിശദാംശങ്ങൾ പോലും ചോർന്നാൽ യുഎസ്…

മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പ്രേംനസീര്‍ സുഹൃത് സമിതി ഗ്ലോബല്‍ പുരസ്‌കാരം വിജയമന്ത്രങ്ങള്‍ക്ക്

ദോഹ. പ്രേംനസീര്‍ സുഹൃത് സമിതി ഗ്‌ളോബല്‍ ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പുരസ്‌കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ക്ക് . സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലക്കാണ് പുരസ്‌കാരം. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ സഹൃദയ ലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍. ഷാര്‍ജ അല്‍ നഹദയിലെ മിയ മാളില്‍ പ്രേംനസീര്‍ സുഹൃത് സമിതി ഗ്‌ളോബല്‍ ചാപ്റ്ററും ഔവര്‍ ടിവിയും സംയുക്തമായി സംഘടിപ്പിച്ച ശങ്കര്‍ @മിഴിയോരം 2025 പരിപാടിയില്‍ ശങ്കറും സര്‍ സോഹന്‍ റോയിയും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ചാക്കോ ഓലകാടന്‍, ബിന്‍ മൂസ ട്രാവല്‍ ഫൗണ്ടര്‍ & മാനേജിങ് ഡയറക്ടര്‍ മേരി തോമസ്, സിനിമ ഡയറക്ടര്‍ കൃഷ്ണ പ്രിയദര്‍ശന്‍ നായര്‍, അക്കാഫ് ജനറല്‍ സെക്രട്ടറി വി എസ് ബിജു കുമാര്‍, വിഷ്ണു വിജയന്‍, പ്രേനസീര്‍ സുഹൃത് സമിതിയും ഗ്ലോബല്‍ ചെയര്‍മാന്‍…

നക്ഷത്ര ഫലം (25-02-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങള്‍ ആരോഗ്യവാനായി കാണപ്പെടും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സന്തോഷവാനായി ഇടപെടും. യാത്രകള്‍ പോകാനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും സാധിക്കും. പ്രിയപ്പെട്ടവരുമായി മനസ് തുറന്ന് സംസാരിക്കും. കന്നി: ഉറച്ച് വിശ്വസിക്കുന്ന ചില കാര്യങ്ങളിൽ സന്തോഷം കണ്ടെത്തും. ഇന്ന് നിങ്ങള്‍ പ്രിയപ്പെട്ടവരുമായി വാതോരാതെ സംസാരിക്കും. ദൈവിക കാര്യങ്ങളിൽ വിശ്വാസം കൂടും. നിങ്ങള്‍ കാരണം കുടുംബത്തിൽ സന്തോഷം കൈവരും. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രശംസ നേടും. തുലാം: സർഗാത്മകതയുടെയും കലാപരമായ കാര്യങ്ങളിലും മികച്ച ദിവസം. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അത്തരം കാര്യങ്ങളിലേക്ക് തിരിയേണ്ട സമയം അടുത്തിരിക്കുന്നു. വൃശ്ചികം: ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട സമയമാണ്. ശസ്‌ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുതിർന്നവരുടെ വാക്കുകൾ അനുസരിക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. കാരണം നിങ്ങളെ ചില പ്രശ്‌നങ്ങൾ വേട്ടയാടുന്നു. പ്രിയപ്പെട്ടവർക്കിടയിൽ തെറ്റിദ്ധാരണകൾ…

‘പാക്കിസ്താനെ ഇന്ത്യയേക്കാള്‍ മഹത്തരമാക്കിയില്ലെങ്കില്‍ എന്റെ പേര് ഷഹബാസ് എന്നായിരിക്കില്ല’: പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

സാമ്പത്തിക വളർച്ചയിലും പുരോഗതിയിലും ഇന്ത്യയെ മറികടക്കാൻ പാക്കിസ്താന്‍ പരാജയപ്പെട്ടാൽ, തന്റെ പേര് ഇനി ഷഹബാസ് ഷെരീഫ് എന്നായിരിക്കില്ലെന്ന് നാടകീയമായി പറഞ്ഞ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വീണ്ടും വാർത്തകളിൽ ഇടം നേടി. ശനിയാഴ്ച പഞ്ചാബിലെ ദേര ഗാസി ഖാനിൽ നടന്ന ഒരു പൊതു റാലിയിലാണ് ഉജ്ജ്വലമായ പ്രസംഗ വൈഭവത്തിന് പേരുകേട്ട ഷെരീഫ്, പ്രഖ്യാപനങ്ങൾ നടത്തുന്നതിനിടയിൽ വായുവിൽ ഇടിക്കുകയും, നെഞ്ചിൽ ഇടിക്കുകയും, വേദിയിലേക്ക് ചാടുകയും ചെയ്തത്. വൈറലായ വീഡിയോയിൽ, അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പറയുന്നത് കാണാം, “വികസനത്തിലും പുരോഗതിയിലും പാക്കിസ്താനെ ഇന്ത്യയെ മറികടക്കാൻ ഞങ്ങളുടെ ശ്രമങ്ങൾ സഹായിച്ചില്ലെങ്കിൽ, എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നായിരിക്കില്ല.” പ്രധാനമന്ത്രി ഒരു പടി കൂടി കടന്ന് തന്റെ ജ്യേഷ്ഠ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന്റെ ജീവന്‍റെ പേരിലാണ് സത്യം ചെയ്തത്. “ഞാൻ നവാസ് ഷെരീഫിന്റെ ഒരു ആരാധകനാണ്, അദ്ദേഹത്തിന്റെ അനുയായി.…

തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പരീക്ഷ മാർഗ്ഗ നിർദ്ദേശക സെമിനാർ നടത്തി

എടത്വ : തലവടി സി.എം.എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ മാർഗ്ഗ നിർദ്ദേശക സെമിനാർ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു .പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യു ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സന്തോഷ് ക്ലാസുകൾ നയിച്ചു.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ യുപി.വിഭാഗ എ.എസ്.ഐ.ഒ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വിദ്യാലയത്തിലെ ഫെബിന ഷിജു, ക്യാൻസർ രോഗിക്ക് മുടി മുറിച്ചു നല്‍കിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിയ വിനോദ് എന്നിവരെ പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ് അനുമോദിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, അദ്ധ്യാപകരായ സൂസൻ വി. ഡാനിയേൽ, സെഫി എൽസ തോമസ്, സുഗു ജോസഫ്, ആൻസി ജോസഫ്, സാനി…

മറാത്തി ഭാഷ അറിയാത്ത ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം; കണ്ടക്ടര്‍ക്ക് പിന്തുണ അറിയിച്ച് മന്ത്രി രാമലിംഗ റെഡ്ഡി

ബംഗളൂരു: കർണാടകയിൽ ഭാഷാ തർക്കം വീണ്ടും ശക്തി പ്രാപിക്കുന്നു. മറാത്തിയിൽ സംസാരിക്കാത്തതിന് ബെലഗാവിയിൽ ആക്രമിക്കപ്പെട്ട ബസ് കണ്ടക്ടർ മഹാദേവപ്പ ഹുക്കേരിക്ക് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി തിങ്കളാഴ്ച പിന്തുണ അറിയിച്ചു. തന്റെ വകുപ്പും സംസ്ഥാനത്തെ ജനങ്ങളും ഹുക്കേരിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഒരു യുവാവും പെൺകുട്ടിയും ബസിൽ കയറിയപ്പോഴാണ് ഈ സംഭവം നടന്നത്. ബസ് കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോൾ യുവാവ് മറാത്തിയിൽ മറുപടി പറഞ്ഞു. തനിക്ക് മറാത്തി ഭാഷ മനസ്സിലാകുന്നില്ലെന്നും, കന്നഡയിൽ മറുപടി നൽകാനും ടിക്കറ്റ് ചോദിക്കാനും കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതിൽ കുപിതനായ യുവാവ് ഉടൻ തന്നെ തന്റെ സുഹൃത്തുക്കളെ വിളിച്ച് കണ്ടക്ടറേയും ഡ്രൈവറെയും ആക്രമിച്ചു. ആക്രമണത്തിനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന്, കേസുമായി ബന്ധമുള്ള അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹുക്കേരി തന്നോട് അപമര്യാദയായി പെരുമാറിയതായി യുവാവിനോടൊപ്പം യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി…

ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലേക്ക്; പുതിയ പാർട്ടി രൂപീകരിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം, നിരോധിക്കപ്പെട്ട ജമ്മു കശ്മീർ ജമാഅത്തെ ഇസ്ലാമി ഇപ്പോൾ ഔദ്യോഗികമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സംഘടനയുടെ അഭിപ്രായത്തിൽ, മേഖലയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടി അവര്‍ പ്രവർത്തിക്കും. ‘ജമ്മു കശ്മീർ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് ഫ്രണ്ട്’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. മുന്നണി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, തങ്ങളുടെ മുൻകൈയിൽ, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനും മുന്നണിയുടെ പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിനും പാർട്ടി പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ ക്ഷേമത്തിനും താൽപ്പര്യങ്ങൾക്കും വേണ്ടി അത് സജീവമായി പ്രവർത്തിക്കും. മുന്നണി ഔദ്യോഗികമായി ആരംഭിച്ച ആദ്യ പരിപാടിയിൽ, പ്രസിഡന്റ് ഷമീം അഹമ്മദ് തോക്കർ, ജനറൽ സെക്രട്ടറി സിയാർ റെഷി, ഉപദേഷ്ടാവ് മുഹമ്മദ് അഹ്സാൻ ലോൺ എന്നിവരുൾപ്പെടെ മുന്നണിയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, സമാധാനപരവും പുരോഗമനപരവുമായ ജമ്മു-കശ്മീർ എന്ന കാഴ്ചപ്പാട് മുന്നണിയിലെ മുതിർന്ന അംഗങ്ങൾ ഊന്നിപ്പറഞ്ഞു.…

സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ അടുപ്പിക്കാന്‍ ഉദ്യോഗസ്ഥർക്ക് കഴിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ അടുപ്പിക്കാന്‍ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും അതിനായി എല്ലാ ഉദ്യോഗസ്ഥരും മാതൃകാപരമായ നിലപാടുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യൂ ദിനാഘോഷവും റവന്യൂ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവിടെ നൽകുന്ന റവന്യൂ അവാർഡുകൾ കാര്യക്ഷമവും പൊതുജനക്ഷേമപരവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും നടപ്പിലാക്കാനും എല്ലാവർക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കേരളം മാറുകയാണ്, നാട് വലിയ തോതിൽ വളരാൻ തയ്യാറെടുക്കുകയാണ്. അതിൽ ഏറ്റവും മികച്ച പങ്ക് വഹിക്കുന്ന വകുപ്പാണ് റവന്യൂ വകുപ്പ്. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളിൽ റവന്യൂ വകുപ്പിന്റെ ആരോഗ്യകരമായ ഇടപെടലുകൾ ഉണ്ട്. അതുപോലെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുവെ ഇത്തരം കാര്യങ്ങളിൽ നല്ല രീതിയിൽ ഇടപെടുന്നുണ്ട്. രാജ്യത്തിന്റെ പൊതു സ്ഥിതി മാറ്റുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ നല്ല ഇടപെടലുകൾ…

‘കരുതലും കൈത്താങ്ങും’: അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ ഉടന്‍ പരിഹാരം കാണുമെന്ന് ജില്ലാ വികസന സമിതി

കൊല്ലം: ജില്ലയില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകളില്‍ ബാക്കി പരാതികളില്‍ കൂടി ഉടന്‍ പരിഹാരം കാണുമെന്നും, ഫെബ്രുവരി 25 നകം എല്ലാ അപേക്ഷകളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭ്യമാക്കണം,  അതിര്‍ത്തിനിര്‍ണയം, ഭൂമി തരം മാറ്റല്‍ തുടങ്ങിയവ സമയബന്ധിതമായി നടത്തി ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മൈനാഗപ്പള്ളി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിനുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യങ്ങളില്‍ പ്രോട്ടീന്‍ പൗഡര്‍, സ്റ്റിറോയ്ഡ് എന്നിവയുടെ ഉപയോഗം പരിശോധിക്കാനും കോസ്മെറ്റിക്സ് ഷോപ്പുകളില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും ഇവയുടെ ഗുണനിലവാരം പരിശോധിക്കാനും നടപടി വേണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതിനിധി എസ്. ബുഹാരി ആവശ്യപ്പെട്ടു.സംസ്ഥാനത്ത് ചൂട്…