ഡാളസ്/ ഐരൂർ: ശ്രീമതി കുഞ്ഞമ്മ സക്കറിയ (തുണ്ടിയിൽ ഹൗസ്), ഐരൂരിൽ അന്തരിച്ചു. മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചര്ച്ച മുൻ വികാരിയുമായ റവ. സാജു സക്കറിയയുടെ മാതാവാണ്. മാർച്ച് 1 ശനി രാവിലെ 8 മണി മുതൽ വസതിയിലും തുടർന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഐരൂർ സേലം മാർത്തോമ്മ പള്ളിയിലും സംസ്കാര ശുശ്രൂഷ നടക്കും. മലങ്കര മാർത്തോമ്മ സിറിയൻ സഭയുടെ പേരിൽ, ദുഃഖിതരായ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻഅയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു
Month: February 2025
ചിന്നമ്മ കോലത്ത് ജോർജ്: വിശ്വാസം, കുടുംബം, സ്നേഹം എന്നിവയുടെ തിളക്കമാർന്ന ഉദാഹരണം
ചിന്നമ്മ കോലത്ത് ജോർജ് ബൈബിൾ മെമ്മറി വേഴ്‌സ് മത്സരത്തിൽ വിജയിച്ചു .ക്രിസ്ത്യൻ സ്ത്രീകൾ വിവിധ ബൈബിൾ വാക്യങ്ങളിലൂടെ അവരുടെ അതുല്യമായ ശക്തി, അന്തസ്സ്, മൂല്യം എന്നിവ ആഘോഷിക്കുന്നുവെന്ന് സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും ശ്രദ്ധേയമായ പ്രകടനത്തിൽ, ചിന്നമ്മ കോലത്ത് ജോർജ്, ന്യുയോർക്കിലെ ഫ്രാങ്ക്‌ളിൻ സ്‌ക്വയറിലുള്ള ക്രൈസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് എന്ന തന്റെ പള്ളിയിൽ നടന്ന ബൈബിൾ മെമ്മറി വേഴ്‌സ് മത്സരത്തിൽ വീണ്ടും വിജയിയായി. അതിലും ശ്രദ്ധേയമായ കാര്യം, അവർ വേദവാക്കുകൾ മനഃപാഠമാക്കുക മാത്രമല്ല, ഓരോ വാക്യത്തിനും കൃത്യമായ റഫറൻസുകൾ നൽകുകയും ചെയ്തു എന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂറിനുള്ളിൽ ഓർമ്മയിൽ നിന്ന് ബൈബിൾ വാക്യങ്ങൾ ഉരുവിട്ടു. 157 വാക്യങ്ങൾ റഫറൻസുകൾക്കൊപ്പം ഉദ്ധരിച്ചുകൊണ്ട് ചിന്നമ്മ കോലത്ത് ജോർജ് ഒന്നാം സ്ഥാനം നേടി. രണ്ടാം സമ്മാനം 93 വാക്യങ്ങളുമായി ലിസി ഈപ്പനും മൂന്നാം സമ്മാനം 90 ബൈബിൾ വാക്യങ്ങളുമായി…
ഓസ്കാർ ജേതാവായ നടൻ ജീൻ ഹാക്ക്മാനും ഭാര്യയും ന്യൂ മെക്സിക്കോയിലെ വീട്ടിൽ മരിച്ച നിലയിൽ
ന്യൂ മെക്സിക്കോ: ഓസ്കാർ ജേതാവായ നടൻ ജീൻ ഹാക്ക്മാനും ഭാര്യ ബെറ്റ്സി അരകാവയും അവരുടെ നായയും ബുധനാഴ്ച ന്യൂ മെക്സിക്കോയിലെ അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ന്യൂ മെക്സിക്കോയുടെ തലസ്ഥാന നഗരമായ സാന്താ ഫെയ്ക്ക് പുറത്തുള്ള ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് ദമ്പതികളുടെ വീട്. 1980 കളിൽ ഹാക്ക്മാൻ ഈ പ്രദേശത്തേക്ക് താമസം മാറി, അവിടെ അദ്ദേഹം പലപ്പോഴും നഗരത്തിൽ കാണപ്പെടുകയും 1990 കളിൽ ജോർജിയ ഒ’കീഫ് മ്യൂസിയത്തിന്റെ ബോർഡ് അംഗമായി സേവനമനുഷ്ഠിക്കുകയും ചെയ്തുവെന്ന് പ്രാദേശിക പത്രമായ ദി ന്യൂ മെക്സിക്കൻ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുടെയും മരണത്തിന്റെ സാഹചര്യങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല, അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. 95 കാരനായ ഹാക്ക്മാൻ അഞ്ച് തവണ ഓസ്കാർ നോമിനിയായിരുന്നു, ഡസൻ കണക്കിന് സിനിമകളിൽ അഭിനയിച്ചിരുന്നു, കൂടാതെ വ്യവസായത്തിലെ ഏറ്റവും ആദരണീയനും ആദരണീയനുമായ പ്രകടനക്കാരിൽ ഒരാളായിരുന്നു. “ദി ഫ്രഞ്ച്…
ആശാ വർക്കർമാരുടെ സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ ഐക്യദാർഢ്യം
മലപ്പുറം: സെക്രട്ടറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ രാപകൽ സമരത്തിന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ മലപ്പുറത്ത് നടത്തിയ ഐക്യദാർഢ്യസംഗമത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ നേതാക്കൾ പങ്കെടുത്തു. ആശാ വർക്കർമാരുടെ ഡിമാന്റുകൾ അംഗീകരിച്ച് സർക്കാർ നീതിപുലർത്തണമെന്ന് ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഖൈറുന്നീസ, സാജിത പൂക്കോട്ടൂർ, അത്വിയ്യ എന്നിവർ പങ്കെടുത്തു.
ബഹുഭാഷാ പരിജ്ഞാനം കാലഘട്ടതിൻ്റെ ആവശ്യം: എം ഐ അബ്ദുൽ അസീസ്
തിരൂർക്കാട്: ബഹു ഭാഷ പരിജ്ഞാനമുള്ള വ്യക്തികളെ കാലഘട്ടം ആവശ്യപ്പെടുന്നുവെന്നും ആഗോള ജനതയുമായി സംവദിക്കാനുള്ള ശേഷി പുതു തലമുറ ആർജ്ജിച്ചെടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ അംഗവും നുസ്രത്തുൽ ഇസ്‌ലാം ട്രസ്റ്റ് ചെയർമാനുമായ എം. ഐ അബ്ദുൽ അസീസ്. തിരൂർക്കാട് ഇലാഹിയ കോളേജിന് കീഴിൽ അടുത്ത അധ്യായന വർഷത്തിൽ തുടക്കമാവുന്ന ബഹു ഭാഷ പരിജ്ഞാന പ്രോഗ്രാം (പോളിഗ്ലോട്ട് കോമ്പിറ്റൻസി പ്രോഗ്രാം) പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കിയ റാസി റോഷനെ ആദരിക്കുന്ന ചടങ്ങിൽ ഇ.എം അമീൻ സാഹിബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പരീക്ഷണങ്ങളിൽ നിശ്ചയദാർഢ്യത്തോടെ പൊരുതാനും ജീവിത വിജയത്തിനും ഖുർആൻ ഹൃദിസ്ഥമാക്കുന്നതും പഠന വിധേയമാക്കുന്നതും സഹായിക്കുമെന്നതാണ് ഗസ്സൻ ജനതയെ കുറിച്ച വാർത്തകളിൽ നിന്നുള്ള വലിയൊരു പാഠമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടി കെ അബ്ദുല്ല അനുസ്മരണ ഇന്റർ കോളേജ് പ്രസംഗ മത്സരത്തിൽ സംസ്ഥാന…
ടീം വെല്‍ഫെയറിന് പുതിയ ഭാരവാഹികള്‍
ദോഹ: പ്രവാസി വെല്‍ഫയറിന്റെ വൊളണ്ടിയര്‍ വിഭാഗമായ ടീം വെല്‍ഫെയറിന്റെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടൂത്തു. ക്യാപറ്റനായി സഞ്ചയ് ചെറിയാന്‍ (ആലപ്പുഴ) വൈസ് ക്യാപ്റ്റന്‍മാരായി ഫാത്തിമ തസ്‌നീം (കാസറഗോഡ്), ശമീൽ മുഹമ്മദ് (മലപ്പുറം), ഷെറിൻ അഹമ്മദ് (കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു. ടീം വെല്‍ഫെയര്‍ ജനറല്‍ ബോഡി യോഗത്തില്‍ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ എംബസി അപ്ക്സ് ബോഡി മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റഷീദ് അഹമ്മദ്, അസീം എം.ടി എന്നിവര്‍ക്കുള്ള ടീം വെല്‍ഫെയറിന്റെ ഉപഹാരം റസാഖ് പാലേരി സമര്‍പ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിന് പ്രവാസി വെൽഫയർ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഫ്സല്‍ എടവനക്കാട്, ഫഹദ് ഇ.കെ, നിസ്താര്‍ കളമശ്ശേരി, ഫൈസല്‍ എടവനക്കാട്, രാധാകൃഷണന്‍ പാലക്കാട്, റസാഖ് കാരാട്ട്, സക്കീന അബ്ദുല്ല, സിദ്ദീഖ്…
‘തണലാണ് ബൈതുസകാത്ത്’ സംഗമം ശ്രദ്ധേയമായി
ദോഹ: കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിൽ കാൽനൂറ്റാണ്ടുകാലമായി അതുല്യ സംഭാവനകളർപ്പിച്ച് മുന്നേറുന്ന ‘ബൈത്തുസ്സകാത്ത് കേരള’യെ ഖത്തറിലെ പ്രവാസികളായ സകാത്ത് ദായകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ദോഹ സോൺ സംഗമം സംഘടിപ്പിച്ചു. ‘തണലാണ് ബൈതുസകാത്ത്’ എന്ന തലക്കെട്ടിൽ ഹിലാലിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ സമിതി അംഗം ശംസുദ്ദീൻ നദ്‌വി, പി.പി അബ്ദുറഹീം എന്നിവർ സംസാരിച്ചു. ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹ്‌മദ് അദ്ധ്യക്ഷത വഹിച്ചു. ബൈത്തുസക്കാത് കേരളയെ വിശദമായി പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ശംസുദ്ദീൻ നദ്‌വി, പി.പി അബ്ദുറഹീം എന്നിവർ മറുപടി നൽകി. സോണൽ വൈസ് പ്രസിഡന്റ് യൂസുഫ് പുലാപറ്റ സമാപനപ്രസംഗവും പ്രാർഥനയും നിർവഹിച്ചു. ഷഹീർ ബാബു ഖിറാഅത്ത് നടത്തി.
മലപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിൽ കസേര കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറം ജില്ലയിലെ മൂത്തേടത്തിനടുത്തുള്ള ചോളമുണ്ടയിൽ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിൽ വ്യാഴാഴ്ച കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി. നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളൈ റേഞ്ചിന്റെ വന അതിർത്തിയോട് ചേർന്നുള്ള ടാങ്കിലാണ് ആനയെ നാട്ടുകാർ കണ്ടെത്തിയത്. കസേരയുടെ കൈകളോട് സാമ്യമുള്ളതും ഏകദേശം മൂന്നടി നീളമുള്ളതുമായ അസാധാരണമാംവിധം നീളമുള്ള കൊമ്പുകൾ കാരണം ആളുകൾ ഈ ആനയെ സ്നേഹപൂർവ്വം ‘കസേര കൊമ്പൻ’ എന്ന് വിളിച്ചിരുന്നു. ആനയ്ക്ക് ഏകദേശം 50 വയസ്സ് പ്രായമുണ്ടെന്നും, പ്രായം മൂലമാകാം മരണകാരണമെന്നും വനം ഉദ്യോഗസ്ഥർ പറഞ്ഞു. ആന മെലിഞ്ഞതായി കാണപ്പെട്ടു, ശരീരത്തിലെ മുറിവിൽ പുഴുക്കൾ ഉണ്ടായിരുന്നു. ഗ്രാമത്തിൽ ആന ഒരു പരിചിത കാഴ്ചയായിരുന്നു. പക്ഷേ, അത് ഒരിക്കലും നാട്ടുകാരെ ആക്രമിച്ചിരുന്നില്ല. രണ്ട് മീറ്ററിൽ താഴെ മാത്രം ആഴമുള്ളതും ടാർപോളിൻ കൊണ്ട് മൂടിയതുമായ ഉപയോഗിക്കാത്ത സെപ്റ്റിക് ടാങ്കിലേക്ക് ആനയുടെ മാരകമായ വീഴ്ച ആനയുടെ മരണത്തിന് നേരിട്ടുള്ള കാരണമായിരിക്കാൻ സാധ്യതയില്ലെന്ന്…
ഷൈജ ആണ്ടവൻ്റെ നിയമനം എൻ.ഐ.ടിയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ച; ചെറുത്ത് തോൽപ്പിക്കും: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
തിരുവനന്തപുരം: ഗാന്ധി ഘാതകനും ഹിന്ദുത്വ വാദിയുമായ ഗോഡ്സയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെ കോഴിക്കോട് എൻ.ഐ.ടിയുടെ ഡീൻ ആക്കി നിയമച്ചത് സംഘ്പരിവാറിൻ്റെ ഹിന്ദുത്വവത്ക്കരണ ശ്രമങ്ങളുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കോഴിക്കോട് എൻ.ഐ.ടിയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള പണികൾ കുറച്ചുകാലമായി സംഘ്പരിവാർ ആസൂത്രിതമായി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് കേസരി ഭവനിലെ മഹാത്മ ഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്കോം) എൻ.ഐ.ടിയും സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണപത്രം മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെ അധ്യക്ഷതയിൽ ഒപ്പിട്ടിരുന്നു. എൻ.ഐ.ടിയുടെ അക്കാദമിക് മേഖലയിൽ ഇടപെടുന്ന രീതിയിലുള്ള ആർ.എസ്.എസിൻ്റെ ഈ ഇടപെടലിൻ്റെ തുടർച്ച തന്നെയാണ് ഷൈജ ആണ്ടവൻ്റെ നിയമനവും. എന്നാൽ, പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും ഈ നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ഗോഡ്സെ വാദിയായ ഡീനിനെ അംഗീകരിക്കില്ലെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. ഷൈജ ആണ്ടവൻ്റെ നിയമനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ വിദ്യാർത്ഥി…
കീഴാറൂര്‍ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: കീഴാറൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടിയും നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷവും ചെലവഴിച്ചാണ് മന്ദിരം നിർമ്മിച്ചത്. 9 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള നാല് ക്ലാസ് മുറികളും ഗോവണിയും വരാന്തയുമുള്ള ഇരുനില മന്ദിരത്തിൻ്റെ ആകെ വിസ്തീർണം 4700 ചതുരശ്ര അടിയാണ്. മൂന്നു നിലകൾ നിർമ്മിക്കുന്നതിനുള്ള ഫൗണ്ടേഷനാണ് നൽകിയിരിക്കുന്നത്. സ്കൂളുകൾ പഠന സ്ഥലങ്ങൾ മാത്രമല്ല, നവീകരണത്തിൻ്റെയും സർഗാത്മകതയുടെയും കേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണവും, നിലവിലുള്ളവയുടെ നവീകരണവും , വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പരിമിതികളില്ലാതെ പഠിക്കുവാനും വളരുവാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വികസിത രാജ്യങ്ങൾ…