എംബസിയിൽ പോകാതെ തന്നെ വിസ ലഭിക്കും!: ഇന്ത്യക്കാർക്ക് വേണ്ടി വാതിലുകൾ തുറന്നുകൊടുത്ത് ഉക്രെയ്ൻ

ഇന്ത്യൻ പൗരന്മാർക്ക് ഇ-വിസ (ഇലക്ട്രോണിക് വിസ) സൗകര്യം ഉക്രെയ്ൻ പുനരാരംഭിച്ചു. ഉക്രേനിയൻ സർക്കാർ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുന്നതിനുമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഈ പുതിയ സൗകര്യം പ്രകാരം, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, മാലിദ്വീപ് എന്നിവയുൾപ്പെടെ 45 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇപ്പോൾ ഇ-വിസ വഴി ഉക്രെയ്നിലേക്ക് യാത്ര ചെയ്യാം. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ നിർദ്ദേശപ്രകാരമാണ് ഉക്രേനിയൻ വിദേശകാര്യ മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ യാത്ര ചെയ്യാൻ ഈ സംരംഭം അനുവദിക്കും. ഇ-വിസ എന്നത് ഒരു ഡിജിറ്റൽ വിസയാണ്, ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഇത് ലഭിക്കാൻ ഏതെങ്കിലും എംബസിയിലോ കോൺസുലേറ്റിലോ പോകേണ്ടതില്ല. അപേക്ഷ ഓൺലൈനായി സമർപ്പിക്കുക, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക, വിസ അംഗീകരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഇമെയിലിൽ അതിന്റെ വിവരങ്ങള്‍ അറിയിക്കും. ഇ-വിസയുടെ…

വനിതാ സംരംഭകർക്കായി ‘എസ്കലേര 2025’ പ്രദർശനവും വിപണന മേളയും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വനിതാ സംരംഭകര്‍ക്ക് വിപണി കണ്ടെത്താൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എസ്‌കലേറ 2025’ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത്  ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിൽ ഉൾനാടൻ ഗ്രാമങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മികച്ച മാർക്കറ്റിംഗിന് അവസരം ഒരുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇടപ്പഴഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ‘ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം വനിതാ സംരംഭകർ മേളയിൽ പങ്കെടുക്കും. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടാകും. തനത് ഉൽപ്പന്നങ്ങളാണ് മേളയിലുണ്ടാകുക. സെമിനാറുകൾ, ഇന്നോവേറ്റേഴ്‌സ് ഫോറം, പാനൽ ചർച്ചകൾ എന്നിവയും എസ്‌കലേറയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേളയും സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്.ടെക്‌നോളജി, ഭക്ഷ്യോൽപന്നങ്ങൾ, റീട്ടെയ്ൽ, കൃഷി, കരകൗശല വസ്തുക്കൾ, കൈത്തറി, ഫാഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് മേളയിലുണ്ടാകുക. പുതിയ വിപണി സാധ്യതകളും അവസരങ്ങളും സംരംഭകർക്ക് മുന്നിൽ തുറന്നിടുന്നതിന് ലക്ഷ്യമിട്ടുള്ള…

ആറളം ഫാമിലെ ആനമതിലിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ആറളം: മരം മുറിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി ആറളം ഫാമിലെ ആന മതിലിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, അതുവരെ സോളാർ തൂക്കുവേലി സ്ഥാപിക്കുമെന്നും ആറളം ഗ്രാമപഞ്ചായത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ വനം വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ചു. ആറളം ഫാമിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സർവകക്ഷി യോഗം ചേർന്നത്. മതിൽ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഫെബ്രുവരി അവസാനത്തോടെ പണി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാൾക്ക് വനം വകുപ്പ് താൽക്കാലിക ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിന് നഷ്ടപരിഹാരമായി നൽകുന്ന 10 ലക്ഷം രൂപയുടെ ആദ്യ ഗഡു ചൊവ്വാഴ്ച നൽകും. ജനവാസ മേഖലകളിൽ താവളമടിച്ചിരിക്കുന്ന ആനകളെ വനാന്തരങ്ങളിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച രാത്രി തന്നെ ആർആർടികൾ ആരംഭിക്കും. ഇതിനായി രണ്ടോ മൂന്നോ ആർആർടികളെ കൂടി നിയോഗിക്കും. ആനമതിൽ നിർമ്മാണത്തിനായി അലൈൻമെന്റിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ…

ഗാസ വിഷയത്തില്‍ ഇസ്രായേലിനെ വിമര്‍ശിച്ച യൂറോപ്യൻ എം പി റിമ ഹസന് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തി

യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സനെ ഇസ്രായേൽ രാജ്യത്ത് പ്രവേശിക്കുന്നത് തിങ്കളാഴ്ച വിലക്കി. സോഷ്യൽ മീഡിയയിലും മാധ്യമ അഭിമുഖങ്ങളിലും ഇസ്രായേലിനെതിരെ ബഹിഷ്‌കരണം പ്രോത്സാഹിപ്പിച്ചതായി ഹാസനെതിരെ ആരോപിക്കപ്പെടുന്നു. സിറിയയിലെ അലപ്പോയിൽ ജനിച്ച് യൂറോപ്യൻ പാർലമെന്റിലെ ഇടതുപക്ഷ ഗ്രൂപ്പിലെ അംഗമായ 32കാരിയായ ഹസ്സൻ, യൂറോപ്യൻ യൂണിയൻ-പലസ്തീൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇസ്രായേലിലെത്തി. എന്നാല്‍, ഇസ്രായേലിന്റെ ഈ തീരുമാനത്തിന് ശേഷം, ഹസ്സന്റെ ഓഫീസ് പ്രതികരണം അറിയിച്ചു. ഇസ്രായേലിലേക്കുള്ള പ്രവേശനം നിഷേധിച്ച തീരുമാനത്തെക്കുറിച്ച് അവര്‍ക്ക് മുൻകൂർ അറിവില്ലായിരുന്നുവെന്ന് ഓഫീസ് അറിയിച്ചു. നേരത്തെ ഇസ്രായേൽ ഒരു പുതിയ നിയമം പാസാക്കിയിരുന്നു. ഹമാസ് ആക്രമണങ്ങളെ അപലപിക്കുകയോ ഇസ്രായേൽ സൈനികർക്കെതിരായ അന്താരാഷ്ട്ര പ്രോസിക്യൂഷനെ പിന്തുണയ്ക്കുകയോ ചെയ്യുന്നവർക്ക് ഇസ്രായേലിലേക്കുള്ള പ്രവേശനം നിരോധിക്കുമെന്ന് ഈ നിയമം പറയുന്നു. ഇസ്രായേലിനെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നവർക്കും ഈ നിയമം ബാധകമാണ്. ഗാസയിലെ ഇസ്രായേലിന്റെ നടപടികളെ റീമ ഹസ്സനും അവരോടൊപ്പമുണ്ടായിരുന്ന മറ്റ് യൂറോപ്യൻ എംപിമാരും…

വെടിനിർത്തൽ കരാർ ലംഘിച്ച് തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി

നിലവില്‍ വെടിനിർത്തൽ കരാർ ഉണ്ടായിരുന്നിട്ടും, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിൽ പുതിയൊരു വ്യോമാക്രമണം ആരംഭിച്ചു. ആയുധങ്ങൾ ഉണ്ടെന്ന് കരുതുന്ന അടിസ്ഥാന സൗകര്യങ്ങളും ഹിസ്ബുള്ള പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങൾ. മേഖലയിൽ സൈനിക പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഹിസ്ബുള്ള ഇസ്രായേലും ലെബനനും തമ്മിലുള്ള കരാറുകൾ ലംഘിച്ചുവെന്ന് അവകാശപ്പെട്ട് ഇസ്രായേലി പ്രതിരോധ സേന (ഐഡിഎഫ്) ഒരു പ്രസ്താവന പുറത്തിറക്കി. ലെബനന്റെ സ്റ്റേറ്റ് നാഷണൽ ന്യൂസ് ഏജൻസി (എൻ‌എൻ‌എ) പ്രകാരം, തെക്കൻ ലെബനന്റെ പടിഞ്ഞാറൻ സെക്ടറിലെ വാദി സിബ്‌കിനിൽ ഇസ്രായേൽ സൈന്യം രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തി. കൂടാതെ, തെക്കൻ അതിർത്തിയിലെ മധ്യ സെക്ടറിലെ അൽ-ദാർ പ്രദേശത്തിന് മുകളിലൂടെയും റോക്കറ്റുകൾ വർഷിച്ചു. കിഴക്കൻ, തെക്കൻ ലെബനനിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നിരവധി വ്യോമാക്രമണങ്ങൾ നടത്തി. ആക്രമണത്തിൽ ഒരു സിറിയൻ പെൺകുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ ഉടൻ…

ബുള്ളറ്റ് ട്രെയിനിനേക്കാൾ വേഗത: ഐഐടി മദ്രാസിന്റെ ഹൈപ്പർലൂപ്പ് ട്രാക്ക് തയ്യാറായി; പരീക്ഷണ ഓട്ടത്തിനായി കാത്തിരിക്കുന്നു.

ചെന്നൈ: ഇന്ത്യയിലെ പൊതുഗതാഗത സംവിധാനത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഐഐടി മദ്രാസ്. രാജ്യത്തെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്കിൽ പൂർണ്ണമായും തയ്യാറായി. അതിന്റെ വീഡിയോ റെയിൽവേ മന്ത്രാലയം തന്നെ പുറത്തിറക്കി. അതിവേഗ ഗതാഗത സംവിധാനത്തിലേക്ക് ഇന്ത്യ മറ്റൊരു പ്രധാന ചുവടുവയ്പ്പ് നടത്തി എന്ന് ഇത് വ്യക്തമാക്കുന്നു. 422 മീറ്റർ നീളമുള്ള ഈ ട്രാക്ക് രൂപകൽപ്പന ചെയ്തത് ഐഐടി മദ്രാസ് ആണ്. ഈ പദ്ധതി പൂർത്തിയാക്കാൻ ഇന്ത്യൻ റെയിൽവേ മദ്രാസ് ഐഐടിക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. ഒരു പ്രത്യേക ട്യൂബിൽ ട്രെയിൻ പരമാവധി വേഗതയിൽ ഓടിക്കുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പർലൂപ്പ്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആളുകൾക്ക് വളരെ വേഗതയേറിയതും സുരക്ഷിതവുമായ യാത്ര അനുഭവിക്കാൻ കഴിയും. പരീക്ഷണം വിജയിച്ചാൽ, ഈ സാങ്കേതിക വിദ്യയ്ക്ക് ഇന്ത്യയിലെ പൊതുഗതാഗത സംവിധാനത്തെ പൂർണ്ണമായും മാറ്റാൻ കഴിയും. ബുള്ളറ്റ് ട്രെയിനുകളേക്കാൾ വേഗത കൂടുതലാണ് ഹൈപ്പർലൂപ്പ്…

ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി പുളിക്കത്ര മോളി ജോൺ അന്തരിച്ചു

എടത്വ: ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി പുളിക്കത്ര മോളി ജോൺ (86) അന്തരിച്ചു. എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയുടെ മകൻ ബാബു പുളിക്കത്രയുടെ സഹധർമ്മിണിയാണ് പരേതയായ മോളി ജോൺ. സംസ്ക്കാരം മാർച്ച് 1ന് ശനിയാഴ്‌ച രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും. മക്കൾ :ആലീസ് , ലൈലാമ്മ(ഒ.ഇ.എൻ , എറണാകുളം ),സോഫി, ജോർജ്ജി( ഷോട്ട് പുളിക്കത്ര ഗ്രൂപ്പ് ), പരേതയായ അനില. മരുമക്കൾ :മല്ലപ്പള്ളി വാളക്കുഴി കോതപ്ളാക്കൽ പാപ്പച്ചൻ, ചേപ്പാട് മണപ്പാട്ട് റോയി, ആലപ്പുഴ എഴുപുരയിൽ റെജി (ദുബൈ), കോട്ടയം കൊല്ലാട് കുളഞ്ഞികൊമ്പിൽ രജ്ഞന (കൊയിനോണിയ ഗ്രൂപ്പ് – യുകെ),പരേതനായ ഇരവിപേരൂര്‍ ശങ്കരമംഗലം പോൾ. മലങ്കര സഭയിലെ…

ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു, വാനുവാട്ടുവിൽ നിന്ന് പുതിയ പാസ്‌പോർട്ട് നേടി

ന്യൂഡല്‍ഹി: ഇന്ത്യൻ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ, മുൻ ഐപിഎൽ മേധാവിയും പ്രശസ്ത വ്യവസായിയുമായ ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമായ വാനുവാട്ടുവിന്റെ പൗരത്വം നേടി. ലളിത് മോദിയുടെ പുതിയ പാസ്‌പോർട്ടിന്റെ പകർപ്പ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ലളിത് മോദി വാനുവാട്ടു പൗരത്വം എടുത്തത്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പാസ്‌പോർട്ട് നേടിയതോടെ അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്ന പ്രക്രിയ ഇപ്പോൾ വളരെ സങ്കീർണ്ണമായി മാറിയിരിക്കുന്നു. ലളിത് മോദി വാനുവാട്ടുവിൽ പൗരത്വം നേടിയത് ഇവിടെ നികുതി ഇല്ലാത്തതുകൊണ്ടാണ്. വാനുവാട്ടു സർക്കാരാണ് ഗോൾഡൻ വിസ പ്രോഗ്രാം നടത്തുന്നത്. ഗോൾഡൻ വിസ പ്രോഗ്രാമിന് കീഴിൽ, പണം നൽകി ആര്‍ക്കു വേണമെങ്കിലും എളുപ്പത്തിൽ പൗരത്വം നേടാം. വാനുവാട്ടു പൗരത്വം ലഭിക്കാൻ കോടിക്കണക്കിന് രൂപ നൽകണം. ഇന്ത്യയുമായോ മറ്റേതെങ്കിലും…

പ്രിയദർശിനി ലൈബ്രറി (ബോൾട്ടൻ) യുടെ ആഭിമുഖ്യത്തിൽ ‘ബുക്ക്‌ ഡേ’ ആഘോഷം മാർച്ച്‌ 8 ശനിയാഴ്ച

ബോൾട്ടൺ: പ്രിയദർശിനി ലൈബ്രറിയുടെ(ബോൾട്ടൻ) ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ വിജ്ഞാന – വിനോദ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ‘ബുക്ക്‌ ഡേ’ സംഘടിപ്പിക്കുന്നു. മാർച്ച്‌ 8 ശനിയാഴ്ച രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്രിയദർശിനി ലൈബ്രറി ഹാളിൽ വച്ച് ശ്രീമതി ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സയൻസിനെ ആസ്പദമാക്കി കുട്ടികൾക്കായി ഒരുക്കുന്ന സ്പെഷ്യൽ മാജിക്‌ ഷോ ‘സയൻസ് ഇൻ മാജിക്‌’, ക്വിസ് മത്സരങ്ങൾ, കുട്ടികൾക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകൾ, വിവിധ ഗെയ്മുകൾ, മറ്റ് വിനോദ – വിജ്ഞാന പരിപാടികൾ, റിഫ്രഷ്മെന്റ്സ് എന്നിവ കൂട്ടിചേർത്തുകൊണ്ട് വിപുലമായ പരിപാടികളാണ് പ്രിയദർശിനി ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കുള്ള വിനോദ – വിജ്ഞാന സെഷനുകൾക്ക് മുൻ അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ഫിലിപ്പ് കൊച്ചിട്ടി നേതൃത്വം നൽകും. പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടാതെ പരിപാടികളിൽ…

കെ. ഓ. ജോസ് (79) നിര്യാതനായി

ഹൂസ്റ്റൺ: കുറുപ്പുംതറ മാൻവെട്ടം കലയന്താനം കെ. ഒ. ജോസ് (79) നിര്യാതനായി. ഭാര്യ:വത്സമ്മ ജോസ് ഏറ്റുമാനൂർ മുതിരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ജഫിനാ, ജസിനാ,(ഇരുവരും ഹൂസ്റ്റൺ, സെൻറ്.മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് അംഗങ്ങൾ) ,ജോവിൻ (ഏറ്റുമാനൂർ). മരുമക്കൾ: ജോയ്മോൻ പള്ളിപ്പറമ്പിൽ , സെർനി പുത്തൻപുരയിൽ (ഇരുവരും ഹൂസ്റ്റൺ), റ്റീന കുന്നക്കാട്ടുതറ (കോട്ടയം). കൊച്ചുമക്കൾ: ജെറിൽ, ജോയൽ, ജൂഡ്, ജസ്റ്റസ്, ഇവാന, എംലിൻ, ജനിറ്റ, ജൂബെൽ, ജോവീറ്റ.