വാഷിങ്ടൺ ഡി സി: ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറം സംഘടിപ്പിച്ച അന്തർദേശീയ വനിതാദിനാഘോഷം ജനപങ്കളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും വ്യത്യസ്തമായ വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. വാഷിങ്ടൺ ഡി സി യിലുള്ള സിൽവർ സ്പ്രിങ് സൗത്ത് ഏഷ്യൻ സെവെൻത്‌ഡേ അഡ്വന്റിസ്റ്റ് ചർച്ചിനോട് ചേർന്ന ധീരജ് ഹാളിൽ നടന്ന ചടങ്ങിൽ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷകയും മെരിലാൻഡ് കൌൺസിൽ അംഗം ക്രിസ്റ്റിൻ മിൻകി മുഖ്യാതിഥിയുമായിരുന്നു. വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. നീന ഈപ്പൻ സ്വാഗതമാശംസിച്ചു. എല്ലാ സ്ത്രീകളും കുടുംബത്തിലും സമൂഹത്തിലുമുള്ള സ്ത്രീകളുമായി ബന്ധം പുലർത്തുകയും ആശയവിനിമയം നടത്തുകയും പരസ്പരം സഹായിക്കുകയും ചെയ്യണമെന്ന് നീന ഈപ്പൻ തന്റെ പ്രസംഗത്തിൽ അഭ്യർഥിച്ചു. പ്രസിഡണ്ട് സണ്ണി മറ്റമന അധ്യക്ഷനായിരുന്നു. തുടർന്നു നടന്ന കലാപരിപാടികൾക്ക് ആതിര കലാ ഷാഹി മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു. യോഗത്തിൽ അഞ്ജലി പണിക്കർ അമേരിക്കൻ ദേശീയ ഗാനവും…
Month: March 2025
നിസ്സഹായതയിൽ ജീവിതം ഹോമിച്ചവർ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
ഷൈനിയെന്ന യുവതിയും അവരുടെ രണ്ട് പെൺമക്കളും ട്രെയിനിനുമുന്നിൽച്ചാടി ആത്മഹത്യ ചെയ്തത് കേരളം വേദനയോടെയാണ് കേട്ടത്. ഭർത്താവിന്റെയും അയാളുടെ വീട്ടുകാരുടെയും പീഡനങ്ങളും അവഹേളനങ്ങളും സഹിക്കാതെയും ജോലി നഷ്ടപ്പെടുത്തിയ സഭാ നേതൃത്വത്തിന്റെ കാരുണ്യമില്ലാത്ത പ്രവർത്തിയിലും ജീവിതം മുന്നോട്ടു പോകാൻ കഴിയാത്തത്ര വഴിമുട്ടിയപ്പോഴും അതഹത്യയല്ലാതെ മറ്റൊരുമാർഗ്ഗം അവർക്കുമുന്നിൽ ഇല്ലാതെവന്നപ്പോൾ മരണമെന്ന അവസാന ആശ്വാസം കണ്ടെത്തി. ജീവിച്ചാൽ അതിനേക്കാൾ കഷ്ടപ്പാടുകൾ അവർക്ക് അനുഭവിക്കേണ്ടി വരുമെന്ന ചിന്തയാകാം. സ്വന്തമായ വിധി നടപ്പാക്കിയ അവർ തന്റെ പെൺമക്കളെയും മരണത്തിൽ ഒപ്പം കൂട്ടിയത് എന്തിനാണ്. ഈ ലോകത്ത് താനില്ലാതെ വന്നാൽ തന്റെ പെൺമക്കൾക്ക് ആരുമില്ലായെന്നതുമാത്രല്ലായിരിക്കാം കാരണം തൻ നേരിട്ട അവഹേളനവും അടിമത്തവും പീഡനങ്ങളും അവർക്കും നേരിടേണ്ടി വരുമെന്ന തോന്നലാകാം. അതുമല്ലെങ്കിൽ താനൊരു ബാധ്യതയാണെന്ന് ചിന്തിച്ച ഭർത്താവിനും വീട്ടുകാർക്കും തൻറെ മക്കളും ബാധ്യതയാകുമെന്ന് കരുതിയിരിക്കാം. ബോധം നഷ്ട്ടപ്പെട്ട തൻറെ ഭർത്താവിൽ നിന്ന് ആ മക്കളുടെ ഭാവിയെന്താകുമെന്നും ചിന്തിച്ചിരിക്കാം. അതിലുപരി…
കേരള ലിറ്റററി സൊസൈറ്റി ഡാളസിൻ്റെ പുരസ്കാരം എഡ്മിന്റൺ സ്വദേശി ജെസ്സി ജയകൃഷ്ണന്
കേരള ലിറ്റററി സൊസൈറ്റി ഡാളസ് ഏർപ്പെടുത്തിയ, മഹാകവി ജേക്കബ് മനയിൽ സ്മാരക കവിത അവാർഡ് എഡ്മിന്റൺ സ്വദേശിജെസ്സി ജയകൃഷ്ണന് ലഭിച്ചു ജെസ്സിയുടെ നൊഷ്ടാൾജിയ എന്ന കവിതക്കാണ് അവാർഡ്. പ്രശസ്ത മലയാള കവി ശ്രീ. സെബാസ്റ്റ്യൻ ജൂറിയായ കമ്മിറ്റിയാണ് അമേരിക്കയിലെയും കാനഡയിലെയും നിരവധിയായ കവിതകളിൽ നിന്നും നൊഷ്ടാൽജിയ തെരഞ്ഞെടുത്തത്. കാനഡയിലെ പുതുതലമുറ കുടിയേറ്റക്കാരുടെ സൃഷ്ടികൾ, അവാർഡിന് അർഹമാകുന്നത്, പുതിയ എഴുത്തുകാർക്ക് പ്രചോദനം നൽകുന്നതാണ്. ക്യാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മാർച്ച് 8്ന് അമേരിക്കയിലെ ഡാളസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിച്ചു. മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയായ ജെസ്സി, കഴിഞ്ഞ പതിനാല് വർഷമായി, കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മണ്ൻ്റണിൽ താമസിക്കുന്നു. ഭർത്താവ് ജയകൃഷ്ണൻ. മക്കൾ നിവേദിത, ആദിത്യ. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജെസ്സിയുടെ കവിതകൾ സമകാലികങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.…
വെസ്റ്റ് വിർജീനിയ സർവകലാശാലയിൽ 5,000 വിദ്യാർത്ഥികൾ യേശുവിനെ സ്തുതിക്കാൻ ഒത്തുകൂടി
വെസ്റ്റ് വിർജീനിയ: ചൊവ്വാഴ്ച രാത്രി വെസ്റ്റ് വിർജീനിയ സർവകലാശാലയിൽ 5,000 വിദ്യാർത്ഥികൾ യേശുവിനെ സ്തുതിക്കാൻ ഒത്തുകൂടി,അമേരിക്കയിലുടനീളമുള്ള കോളേജ് കാമ്പസുകളിൽ നടക്കുന്ന ഒരു രാജ്യവ്യാപകമായ പുനരുജ്ജീവന പ്രസ്ഥാനത്തിന്റെ സംഘാടകർ പറഞ്ഞു.രക്ഷകൾ, ജലസ്നാനങ്ങൾ, ആരാധന എന്നിവയാൽ അടയാളപ്പെടുത്തിയ ഒരു സുവിശേഷ കോളേജ് കാമ്പസ് പ്രസ്ഥാനമാണ് യുണൈറ്റെസ്. വെസ്റ്റ് വിർജീനിയ സർവകലാശാല കൊളീസിയത്തിൽ ഇന്ന് രാത്രി ദൈവം എങ്ങനെ നീങ്ങിയെന്ന് കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. ഓരോ കാമ്പസും സന്ദർശിക്കുന്നതിനുമുമ്പ്, ദൈവത്തിന് മാത്രം ചെയ്യാൻ കഴിയുന്നത് ചെയ്യാൻ ഞങ്ങൾ പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. മോർഗൻടൗണിൽ 5,000 വിദ്യാർത്ഥികൾ ക്രിസ്തുവിനെ പിന്തുടരുന്നതിനാൽ ഇന്ന് രാത്രി മുറി നിറഞ്ഞപ്പോൾ അത് സംഭവിച്ചതായി ഞങ്ങൾ കണ്ടു,” യൂണിറ്റെയുഎസിന്റെ സ്ഥാപകയും ദർശകയുമായ ടോണിയ പ്രീവെറ്റ് പറഞ്ഞു. “ആയിരത്തിലധികം വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി, സ്വതന്ത്രരാക്കി, ലോകം വാഗ്ദാനം ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ ഒന്നിലേക്ക് നീങ്ങാൻ ബലിപീഠത്തിലേക്ക് ഒഴുകിയെത്തി,” അവർ പങ്കുവെച്ചു. ജീവിതത്തെ…
ക്യാപിറ്റൽ കപ്പ് സോക്കർ മാമാങ്കം വാഷിംഗ്‌ടൺ ഡി സി യിൽ മെയ് 24-ന്
വാഷിംഗ്ടൺ ഡി സി യിലെ പ്രമുഖ സ്പോർട്സ് ക്ലബ്ബായ മേരിലാൻഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന നോർത്ത് അമേരിക്കൻ സോക്കർ ടൂർണമന്റ് മെമ്മോറിയൽ വീക്കെൻഡായ മെയ് 24 ന് നടത്തുന്നതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു. അമേരിക്കയിലും കാനഡയിൽ നിന്നുമായി ഒരു ഡസനിലധികം മലയാളി സോക്കർ ടീമുകളാണിത്തവണ ക്യാപിറ്റൽ കപ്പിനായി മാറ്റുരയ്ക്കുന്നത്. മെരിലാന്റിലെ ഫ്രഡറിക്ക് കൗണ്ടി ഓഥല്ലോ റീജയണൽ പാർക്കിലെ ടർഫ് ഫീൽഡിൽ നടക്കുന്ന മത്സരം ഒരു ദിവസം കൊണ്ട് തീർക്കുന്ന ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഇത്തവണ ഒരു ക്ലബ്ബിന്റെ ഫണ്ട് റേയ്‌സിംഗിനായി ഒരു റാഫിൾ ഡ്രോയും ടൂർണ്ണമെന്റ് ദിനം നടത്തുന്നതായിരിക്കും. റാഫിൾ ടിക്കറ്റ് വിൽപന ക്ലബ്ബ് നിലവിൽ ഊർജ്ജിതമായി നടത്തി വരുന്നു. ടൂർണ്ണമെന്റ് വിശിഷ്ടാതിഥികളായി നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃ നിരയിലെ പ്രമുഖർ പങ്കെടുക്കുന്നു. ക്ലബ് ഭാരവാഹികളായ നബീൽ വളപ്പിൽ , ഡോ മധു നമ്പ്യാർ , റെജി…
സാജുവിന്റെ മൃതദേഹം ഇന്ത്യയിലെ വീട്ടിലെത്തിക്കാൻ ധനസമാഹരണം “ഗോ ഫണ്ട് “വഴി ശേഖരിക്കുന്നു
ഒഹായോ:സാജു വർഗീസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഹൃദയഭേദകമായ വാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.എട്ട് മാസം മുമ്പ് അമേരിക്കയിലെ ഒഹായോയിലെ ഡേറ്റണിലേക്ക് സാജു താമസം മാറി. തന്റെ പ്രിയപ്പെട്ട കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം സൃഷ്ടിക്കാമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം തന്റെ സ്നേഹനിധിയായ ഭാര്യയെയും രണ്ട് കൊച്ചുകുട്ടികളെയും തനിച്ചാക്കി പോയത്. അവർ ഇപ്പോൾ വലിയ ദുഃഖവും പെട്ടെന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്നു. സാജുവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക എന്നതാണ് കുടുംബത്തിന്റെ ചുമതല, അവിടെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ കുടുംബാംഗങ്ങളാൽ ചുറ്റപ്പെട്ട് അന്തസ്സോടെ അന്ത്യവിശ്രമം കൊള്ളാൻ അവർ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ തിരികെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ വളരെ വലുതാണ്. ഗതാഗതത്തിനായി അദ്ദേഹത്തെ തയ്യാറാക്കുന്നതിനുള്ള ശവസംസ്കാര ഭവന സേവനങ്ങൾ, ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള വിമാന ടിക്കറ്റുകൾ, ഈ പ്രക്രിയയ്ക്ക് ആവശ്യമായ നിയമപരമായ രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുഃഖിതനായ അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ചെലവുകൾ…
ഹോസ്റ്റലുകളും ക്യാമ്പസുകളും കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ പ്രവർത്തനങ്ങളെ പ്രതിരോധിക്കും: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കളമശ്ശേരി പോളിടെക്നിക്കിൽ നടന്നിട്ടുള്ള കഞ്ചാവ്, ലഹരി വേട്ട അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ്. രണ്ട് കിലോ കഞ്ചാവ്, അവ തൂക്കാനുള്ള ത്രാസ്, മദ്യക്കുപ്പികളും കണ്ടെടുത്തത് എസ്. എഫ്. ഐ നേതാവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിരാജിൻ്റെ റൂമിൽ നിന്നാണ് എന്നത് അങ്ങേയറ്റം ഗൗരവകരമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തിലെ കാമ്പസുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ മറ്റും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കഞ്ചാവ് വിൽപനയും വിതരണവും നടക്കുന്നുവെന്നും എസ്.എഫ്.ഐ പോലുള്ള വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നു എന്നത് വളരെ ഗൗരവപ്പെട്ട പ്രശ്നമാണ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇത്തരം മയക്ക് മരുന്ന് മാഫിയ, കഞ്ചാവ് മാഫിയ സംഘങ്ങളെ സംരക്ഷിക്കാൻ എസ്.എഫ്.ഐ എന്ന സംഘടനയും ഭരണപക്ഷ പാർട്ടിയായ സി.പി.എമ്മും ഉണ്ട് എന്നതാണോ ഇവർക്ക് ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥി ഹോസ്റ്റലിൽ അടക്കം ധൈര്യമായി തുടരാൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്ന്…
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക: ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. ആരോഗ്യവകുപ്പ് ജില്ലകൾക്ക് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുന്നത് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാൻ സ്വയം സംരക്ഷണം പ്രധാനമാണ്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതരമായ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് സൂര്യ പ്രകാശത്തിൽ ജോലി ചെയ്യുന്നവർ രാവിലെയും വൈകുന്നേരവുമായി ബന്ധപ്പെട്ട് ജോലി സമയം ക്രമീകരിക്കണം. ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുന്നത് മൂലം നിർജ്ജലീകരണം സംഭവിക്കാം എന്നതിനാൽ, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പകൽ സമയത്തോ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുമ്പോഴോ മാത്രമല്ല നിർജ്ജലീകരണം, സൂര്യതാപം, സൂര്യാഘാതം എന്നിവ ഉണ്ടാകുന്നത്. പ്രായമായവർക്കും രോഗികൾക്കും വീടിനുള്ളിൽ പോലും ഇത് സംഭവിക്കാം. അതിനാൽ, ജലാംശം…
മഞ്ചേരി മെഡിക്കൽ കോളേജിലെ നിരക്ക് വർദ്ധന അംഗീകരിക്കില്ല: വെൽഫെയർ പാർട്ടി
മലപ്പുറം: സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സാധാരണക്കാർക്ക് അപ്രാപ്യമാക്കാന്‍ അനുവദിക്കില്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. അനാവശ്യമായി ഫീസ് വർദ്ധിപ്പിക്കുകയും രോഗികളെ കബളിപ്പിക്കുകയും ചെയ്യുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സമൂഹത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളെയാണ് ഈ വിധം സർക്കാർ വ്യവസ്ഥാപിത സാമ്പത്തിക ചൂഷണം നടത്തുന്നത്. ആവശ്യത്തിന് സൗജന്യമായി ലഭിക്കേണ്ട പരിശോധനകൾക്ക് പത്തിരട്ടിയോളം ഫീസ് വർധിപ്പിച്ച് സർക്കാർ ആശുപത്രിയെ ഒരു വാണിജ്യ സ്ഥാപനമാക്കി മാറ്റാൻ ശ്രമിക്കുകയാണ്. 540 രൂപയുള്ള പരിശോധനയ്ക്ക് 5000 രൂപവരെ ഈടാക്കുന്നതിലൂടെ വെളിപ്പെടുന്നത് ഗുരുതരമായ അഴിമതിയാണ്. രോഗികൾക്ക് കൃത്യമായ സൗജന്യ സേവനം ലഭ്യമാകേണ്ട ആശുപത്രികൾ കൊള്ള നടത്തപ്പെടുന്ന ഇടങ്ങളാവരുത്. പൊതുജനങ്ങൾക്ക് ആശ്വാസമാകേണ്ട സർക്കാർ ആശുപത്രികളെ ചൂഷണ കേന്ദ്രമാക്കുന്നതിനെതിരെ ജനകീയ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും പാർട്ടി നേതൃത്വം നൽകുമെന്നും എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. ജില്ല പ്രസിഡണ്ട്…
ക്ഷീര കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് വായ്പാ നടപടികള്‍ പുരോഗമിക്കുന്നു: മന്തി
തൊടുപുഴ: ഫോക്കസ് ബ്ലോക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ഷീര കർഷക അവാർഡ് വിതരണവും തൊടുപുഴയിൽ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി കേരള ബാങ്കുമായി സഹകരിച്ച് വായ്പ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ക്ഷീര കർഷകർക്കും സബ്‌സിഡി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വരുമാന പരിധി ഒഴിവാക്കുമെന്നും ഫോക്കസ് ബ്ലോക്ക് പദ്ധതി ക്ഷീരോൽപ്പാദന മേഖലയിൽ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് ബ്ലോക്ക് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള ഇളംദേശം, അടിമാലി, കട്ടപ്പന, വാത്തിക്കുടി, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. പാൽ ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ ക്ഷീരവികസന വകുപ്പ് നിരവധി പദ്ധതികളാണ്…