കളമശ്ശേരി പോളിടെക്നിക്കിൽ നടന്നിട്ടുള്ള കഞ്ചാവ്, ലഹരി വേട്ട അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ്. രണ്ട് കിലോ കഞ്ചാവ്, അവ തൂക്കാനുള്ള ത്രാസ്, മദ്യക്കുപ്പികളും കണ്ടെടുത്തത് എസ്. എഫ്. ഐ നേതാവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിരാജിൻ്റെ റൂമിൽ നിന്നാണ് എന്നത് അങ്ങേയറ്റം ഗൗരവകരമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തിലെ കാമ്പസുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ മറ്റും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കഞ്ചാവ് വിൽപനയും വിതരണവും നടക്കുന്നുവെന്നും എസ്.എഫ്.ഐ പോലുള്ള വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നു എന്നത് വളരെ ഗൗരവപ്പെട്ട പ്രശ്നമാണ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇത്തരം മയക്ക് മരുന്ന് മാഫിയ, കഞ്ചാവ് മാഫിയ സംഘങ്ങളെ സംരക്ഷിക്കാൻ എസ്.എഫ്.ഐ എന്ന സംഘടനയും ഭരണപക്ഷ പാർട്ടിയായ സി.പി.എമ്മും ഉണ്ട് എന്നതാണോ ഇവർക്ക് ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥി ഹോസ്റ്റലിൽ അടക്കം ധൈര്യമായി തുടരാൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്ന്…
Day: March 14, 2025
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക: ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. ആരോഗ്യവകുപ്പ് ജില്ലകൾക്ക് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുന്നത് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാൻ സ്വയം സംരക്ഷണം പ്രധാനമാണ്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതരമായ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് സൂര്യ പ്രകാശത്തിൽ ജോലി ചെയ്യുന്നവർ രാവിലെയും വൈകുന്നേരവുമായി ബന്ധപ്പെട്ട് ജോലി സമയം ക്രമീകരിക്കണം. ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുന്നത് മൂലം നിർജ്ജലീകരണം സംഭവിക്കാം എന്നതിനാൽ, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പകൽ സമയത്തോ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുമ്പോഴോ മാത്രമല്ല നിർജ്ജലീകരണം, സൂര്യതാപം, സൂര്യാഘാതം എന്നിവ ഉണ്ടാകുന്നത്. പ്രായമായവർക്കും രോഗികൾക്കും വീടിനുള്ളിൽ പോലും ഇത് സംഭവിക്കാം. അതിനാൽ, ജലാംശം…
മഞ്ചേരി മെഡിക്കൽ കോളേജിലെ നിരക്ക് വർദ്ധന അംഗീകരിക്കില്ല: വെൽഫെയർ പാർട്ടി
മലപ്പുറം: സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സാധാരണക്കാർക്ക് അപ്രാപ്യമാക്കാന്‍ അനുവദിക്കില്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. അനാവശ്യമായി ഫീസ് വർദ്ധിപ്പിക്കുകയും രോഗികളെ കബളിപ്പിക്കുകയും ചെയ്യുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സമൂഹത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളെയാണ് ഈ വിധം സർക്കാർ വ്യവസ്ഥാപിത സാമ്പത്തിക ചൂഷണം നടത്തുന്നത്. ആവശ്യത്തിന് സൗജന്യമായി ലഭിക്കേണ്ട പരിശോധനകൾക്ക് പത്തിരട്ടിയോളം ഫീസ് വർധിപ്പിച്ച് സർക്കാർ ആശുപത്രിയെ ഒരു വാണിജ്യ സ്ഥാപനമാക്കി മാറ്റാൻ ശ്രമിക്കുകയാണ്. 540 രൂപയുള്ള പരിശോധനയ്ക്ക് 5000 രൂപവരെ ഈടാക്കുന്നതിലൂടെ വെളിപ്പെടുന്നത് ഗുരുതരമായ അഴിമതിയാണ്. രോഗികൾക്ക് കൃത്യമായ സൗജന്യ സേവനം ലഭ്യമാകേണ്ട ആശുപത്രികൾ കൊള്ള നടത്തപ്പെടുന്ന ഇടങ്ങളാവരുത്. പൊതുജനങ്ങൾക്ക് ആശ്വാസമാകേണ്ട സർക്കാർ ആശുപത്രികളെ ചൂഷണ കേന്ദ്രമാക്കുന്നതിനെതിരെ ജനകീയ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും പാർട്ടി നേതൃത്വം നൽകുമെന്നും എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. ജില്ല പ്രസിഡണ്ട്…
ക്ഷീര കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് വായ്പാ നടപടികള്‍ പുരോഗമിക്കുന്നു: മന്തി
തൊടുപുഴ: ഫോക്കസ് ബ്ലോക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ഷീര കർഷക അവാർഡ് വിതരണവും തൊടുപുഴയിൽ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി കേരള ബാങ്കുമായി സഹകരിച്ച് വായ്പ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ക്ഷീര കർഷകർക്കും സബ്സിഡി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വരുമാന പരിധി ഒഴിവാക്കുമെന്നും ഫോക്കസ് ബ്ലോക്ക് പദ്ധതി ക്ഷീരോൽപ്പാദന മേഖലയിൽ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് ബ്ലോക്ക് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള ഇളംദേശം, അടിമാലി, കട്ടപ്പന, വാത്തിക്കുടി, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. പാൽ ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ ക്ഷീരവികസന വകുപ്പ് നിരവധി പദ്ധതികളാണ്…
വിദേശത്തേക്ക് പണം കടത്തിയിട്ടില്ല: മൂലന്‍സ് ഗ്രൂപ്പ്
അങ്കമാലി: കച്ചവട ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലന്‍സ് ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഫെമ കേസില്‍ അങ്കമാലി ആസ്ഥാനമായുള്ള മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 40 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയെന്ന വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന നിയമവിരുദ്ധമായി പണം കടത്തിയെന്ന കാര്യം അടിസ്ഥാന രഹിതമാണ്. ഇ.ഡിയുടെ താത്കാലിക ഉത്തരവ് ലഭിച്ചുവെന്നത് സത്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു. മൂലന്‍സ് ഗ്രൂപ്പിന്റെ കുടുംബ സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിന്റെ ഭാഗമാണ് ഇടയ്ക്കിടെ ഉയരുന്ന അടിസ്ഥാന രഹിത പരാതിയും അന്വേഷണവും. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നിരവധി തവണ അടിസ്ഥാന രഹിതമായ പരാതികളും കേസുകളും കുടുംബാംഗങ്ങള്‍ക്കും മൂലന്‍സ് ഗ്രൂപ്പിനെതിരെയും ബിനാമി വഴി നല്കി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ എതിര്‍കക്ഷി നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഇവര്‍ നല്കിയ പരാതികള്‍ എല്ലാം വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ബിനാമി വഴി വ്യാജ പരാതി…
സിറിയയിലെ വൈദ്യുതി പ്രതിസന്ധി: പ്രകൃതിവാതകം വിതരണം ചെയ്യുമെന്ന് ഖത്തർ
ഖത്തരി വിതരണം വഴി സർക്കാർ നൽകുന്ന ദിവസേനയുള്ള വൈദ്യുതി വിതരണം രണ്ട് മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി വർദ്ധിപ്പിക്കുമെന്ന് സിറിയയുടെ ഇടക്കാല വൈദ്യുതി മന്ത്രി ഒമർ ഷഖ്റൂഖ് പറഞ്ഞു. ദോഹ (ഖത്തര്‍): യുദ്ധക്കെടുതി നേരിടുന്ന സിറിയയിലെ രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി, പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ സിറിയയ്ക്ക് പ്രകൃതിവാതകം വിതരണം ചെയ്യുമെന്ന് സിറിയൻ സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഖത്തരി വിതരണം വഴി സർക്കാർ നൽകുന്ന ദിവസേനയുള്ള വൈദ്യുതി വിതരണം രണ്ട് മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി വർദ്ധിപ്പിക്കുമെന്ന് സിറിയയുടെ ഇടക്കാല വൈദ്യുതി മന്ത്രി ഒമർ ഷഖ്റൂഖ് പറഞ്ഞു. കരാർ പ്രകാരം, ജോർദാനിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈൻ വഴി ഖത്തർ ഒരു ദിവസം 2 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ഡമാസ്കസിന് തെക്കുള്ള ദേർ അലി വൈദ്യുത നിലയത്തിലേക്ക് അയക്കും. ഖത്തർ ഫണ്ട്…
ശിരോവസ്ത്രം നിർബന്ധമാക്കാൻ ഇറാൻ ഡ്രോണുകളും AI- പ്രാപ്തമാക്കിയ ക്യാമറകളും ഉപയോഗിക്കുന്നു: യുഎൻ
രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായ മഹ്സ അമിനിയുടെ മരണത്തിലേക്ക് നയിച്ച അക്രമത്തിന് ഇറാന്റെ ദിവ്യാധിപത്യം ഉത്തരവാദിയാണെന്ന് യുഎൻ കണ്ടെത്തി. ജനീവ: നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് കർശനമായ ശിക്ഷകൾ നൽകണമെന്ന് കടുത്ത മത വാദികൾ ആവശ്യപ്പെടുമ്പോഴും, ഇറാൻ രാജ്യത്ത് നിർബന്ധിത ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീകൾക്കെതിരെ ഇലക്ട്രോണിക് നിരീക്ഷണത്തെയും പൊതുജനങ്ങളെയും കൂടുതലായി ആശ്രയിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് കണ്ടെത്തി. മഹ്സ അമിനിയുടെ മരണത്തിലേക്ക് നയിച്ച “ശാരീരിക അക്രമത്തിന്” ഇറാന്റെ ദിവ്യാധിപത്യമാണ് ഉത്തരവാദിയെന്ന് കഴിഞ്ഞ വർഷം കണ്ടെത്തിയതിന് ശേഷമാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെക്കുറിച്ചുള്ള ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ വസ്തുതാന്വേഷണ ദൗത്യത്തിന്റെ കണ്ടെത്തലുകൾ. മഹ്സയുടെ മരണം രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി, അക്രമാസക്തമായ അറസ്റ്റിന്റെയും തടവിന്റെയും ഭീഷണി ഉണ്ടായിരുന്നിട്ടും ഇന്നും അവയ്ക്കെതിരായ പൊതുജനങ്ങളുടെ പ്രതിഷേധം തുടരുന്നു. “2022 സെപ്റ്റംബറിൽ പ്രതിഷേധങ്ങൾ ആരംഭിച്ച് രണ്ടര വർഷത്തിന് ശേഷവും,…
ഹോളി ദിനത്തിൽ പുലർച്ചെ ഭൂമി കുലുങ്ങി, റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു
ഹൈദരാബാദ്: ഇന്ത്യയുടെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ ലഡാക്കിൽ പുലർച്ചെ 2:50 ഓടെ ഭൂചലനം അനുഭവപ്പെട്ടതായും വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ രാവിലെ 6 മണിയോടെയും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. ലഡാക്കിലെ കാർഗിലിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 5.2 ആയി രേഖപ്പെടുത്തി. ഇതോടൊപ്പം, ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെല്ലാം ഈ ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഈ ഭൂകമ്പ ഭൂചലനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട്, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 15 കിലോമീറ്റർ അകലെയാണെന്ന് നാഷണൽ സയൻസ് സെന്റർ പറഞ്ഞു. പുലർച്ചെ 2:50 ന് ശേഷം, രാവിലെ 6 മണിക്ക് വീണ്ടും ഭൂകമ്പം ഉണ്ടായി. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് പ്രദേശത്താണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നേരത്തെ മാർച്ച് 13 വ്യാഴാഴ്ചയും ടിബറ്റിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം…
നക്ഷത്ര ഫലം (14-03-2025 വെള്ളി)
ചിങ്ങം : ഇന്ന് നിങ്ങൾ നിങ്ങളുടെ നിശ്ചയദാർഢ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. വിവാഹിതരായ ദമ്പതികൾ ഇന്ന് അനുഗ്രഹീതമായ വൈവാഹിക ജീവിതം ആസ്വദിക്കുന്നതായിരിക്കും. മുതിർന്നവര്‍ പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ നൽകുന്നതായിരിക്കും. ഇന്ന് നിങ്ങൾ ആഡംബരത്തിനും ആര്‍ഭാടത്തിനുമായി ധാരാളം പണം ചെലവഴിക്കും. പണം മുഴുവനും നഷ്ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കന്നി : ഇന്ന് നിങ്ങൾ വളരെയേറെ ഹൈപ്പർ സെൻസിറ്റിവിറ്റിയുള്ളവനും വളരെ വികാരവൈവശ്യം പുലർത്തുന്ന ആളുമായിരിക്കും. പ്രതികൂലസാഹചര്യങ്ങളിൽ വഴങ്ങുന്ന ആളാകരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നു. ആശയസംഘട്ടനങ്ങൾ അവഗണിക്കുക. അല്ലെങ്കിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും പറയുന്നതിനുമുമ്പ് വാക്കുകളെ നിയന്ത്രിക്കുക. അപ്രകാരം ചെയ്തില്ലെങ്കിൽ പ്രിയപ്പെട്ടവരുടെ മനസിനെ വേദനിപ്പിക്കും. ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തികനില അപകടകരമായ അവസ്ഥയിലെത്താം. തുലാം : നിങ്ങളുടെ ദയാരഹിതമായ നക്ഷത്രങ്ങൾ ഈ ദിവസത്തെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കിമാറ്റിയേക്കാം. സാമൂഹ്യപരമായ ഇടപെടലുകൾ ഒഴിവാക്കുന്നതിന് ശാന്തമായ മനോനില പുലർത്തുക. പുതിയ ദൗത്യങ്ങള്‍ തുടങ്ങുന്നത്…
ഭക്തിസാന്ദ്രമായി അരിസോണ; പൊങ്കാല നിവേദിച്ചു ഭക്തർ
ഫീനിക്സ്: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച ആത്മനിർവൃതിയിൽ മനസ് നിറഞ്ഞ് ആരിസോണയിലെ ഭക്തർ. കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ.എച്.എ.) നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല ആഘോഷം വിപുലമായ ചടങ്ങുകളോടെ ശനിയാഴ്ച മാർച്ച് 8-നു നടന്നു. മഹാഗണപതി ക്ഷേത്രങ്കണത്തിൽ നടന്ന പൊങ്കാല ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ സാധനകൾ അനുഷ്ഠിച്ച് പരബ്രഹ്മസ്വരൂപിണിക്കു മുന്നിൽ നിവേദ്യം അര്‍പ്പിച്ച് ആത്മസമർപ്പണം നടത്തി. അരിസോണയിൽനിന്നും അടുത്തുള്ള സംസ്ഥാനത്തു നിന്നുമായി നിരവധി ഭക്തർ ഇക്കുറിയും പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ 07 മണിക്ക് മഹാഗണപതി ഹോമത്തിനു ശേഷം നടന്ന ശുദ്ധപുണ്യാഹത്തോടെ ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. പൊങ്കാല ഉത്സവത്തോടനുബന്ധമായി വൃക്ഷപൂജ, നാഗപൂജ, ദേവിപൂജ, എന്നീ ചടങ്ങുകൾ നടന്നു. രാവിലെ 09:00 തോടുകൂടി ക്ഷേത്രശ്രീകോവിലില്‍ നിന്നു പകർന്ന ദീപത്തിൽ നിന്നും താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മേൽശാന്തി ശ്രീ ജായന്തേശ്വരൻ ഭട്ടർ ക്ഷേത്ര നടയിൽ തയ്യാറാക്കിയ…