തലവടി സിഎംഎസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രഥമ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന് യാത്രയയപ്പ് മാര്‍ച്ച് 25ന്

തലവടി: പിതാവ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്ത അതേ ഇടവകയിൽ വൈദീകൻ, സ്കൂൾ ലോക്കൽ മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എന്നീ നിലകളിലെ ശുശ്രൂഷയ്ക്ക് ശേഷം സ്ഥലം മാറി പോകുന്ന കുന്തിരിക്കൽ സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ.മാത്യൂ ജിലോ നൈനാന് മാത്രം അവകാശപ്പെടാന്‍ ഉള്ളതാണ് ഈ അപൂർവ പ്രത്യേകത. തലവടി സിഎംഎസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് മാർച്ച് 25 ചൊവ്വാഴ്ച വൈകിട്ട് 4.30ന് നല്‍കും. 1839ൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സെന്റ് തോമസ് സിഎസ്‌ഐ ഇടവകയിൽ 1974,1993 വർഷങ്ങളിൽ രണ്ട് വർഷം വീതം റവ മാത്യൂ ജിലോ നൈനാന്റെ പിതാവ് റവ. നൈനാൻ മാത്യൂ വൈദീകനായി സേവനം അനുഷ്ഠിച്ചിരുന്നു. ദൈവാലയത്തിനോട് ചേർന്ന് 1841ൽ സ്ഥാപിതമായ സിഎംഎസ് സ്കൂളിലാണ് 1974ൽ റവ. മാത്യൂ ജിലോ നൈനാൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.…

കഞ്ചാവ് കച്ചവടത്തെച്ചൊല്ലിയുള്ള തർക്കം; യുവാവിനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു

തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു. കൂത്തൻ എന്നറിയപ്പെടുന്ന അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി കേസുകളിൽ പ്രതിയാണ്. മരത്തംകോടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ കടവല്ലൂർ സ്വദേശിയാണ്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയ്, ബാദുഷ എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഭാര്യയുമായി ലിഷോയിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. രാത്രി 8:30 ഓടെ പെരുമ്പിലാവിൽ, നാലുസെന്റ് കോളനിയിലാണ് സംഭവം. ഭർത്താവ് ആക്രമിക്കപ്പെടുന്നത് കണ്ട അക്ഷയുടെ ഭാര്യ അടുത്ത വീട്ടിലേക്ക് ഓടി. കൊല്ലപ്പെട്ട അക്ഷയ്, ലിഷോയ്, ബാദുഷ എന്നിവർ സുഹൃത്തുക്കളും മയക്കുമരുന്ന് വിൽപ്പനക്കാരുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം രക്ഷപെട്ട ലിഷോയ്‌ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ ഗുരുവായൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ്.…

സോളിഡാരിറ്റി കൊച്ചി സിറ്റി യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു

എറണാകുളം: സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഗ്രാൻഡ് സ്ക്വയറിൽ യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു. ഇസ്ലാം വിരുദ്ധ പൊതുബോധം നിലനിൽക്കെ കാഴ്ചക്കാരായി നിൽക്കാതെ മുസ്ലിം സമൂഹത്തെ മുന്നിൽ നിന്ന് നയിക്കുന്ന സർഗാത്മക യൗവനമായി മാറാനും ഇസ്ലാമോഫോബിയ കാലത്തും ഇസ്ലാമിക പ്രതിനിധാനമായി ജീവിക്കാനും കഴിയണമെന്ന് പറഞ്ഞ് ഇഫ്താർ സന്ദേശം നൽകികൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം ജമാൽ പാനായിക്കുളം സംസാരിച്ചു. സിറ്റിയിലെ യുവാക്കളായ ബിസിനസുകാരേയും പ്രൊഷനുകളേയും ഒരുമിച്ച് കൂട്ടി നടത്തിയ ഇഫ്താറിൽ വംശീയതയും ലഹരിയും പിടി മുറുക്കിയ ലോകത്ത് യുവജന സംഘടനകൾ ദൗത്യമറിഞ്ഞ് സജീവമാകണമെന്ന് പങ്കു വെച്ച് അതിഥികൾ സംസാരിച്ചു. സോളിഡാരിറ്റി സിറ്റി പ്രസിഡൻ്റ് ഷറഫുദീൻ നദ്‌വിയുടെ സമാപനത്തോടെ മീറ്റ് അവസാനിച്ചു.  

ബിജെപി പ്രവർത്തകൻ സൂരജിന്റെ കൊലപാതകം: ഒമ്പത് സിപിഐ എം അംഗങ്ങൾ കുറ്റക്കാരാണെന്ന് കോടതി

കണ്ണൂര്‍: 19 വർഷത്തെ നിയമയുദ്ധത്തിന് വിരാമമിട്ട്, തലശ്ശേരി ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച (മാർച്ച് 21, 2025) കണ്ണൂരിലെ മുഴപ്പിലങ്ങാട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകൻ സൂരജിനെ 2005-ൽ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] അംഗങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. പത്താമത്തെ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി ടികെ രജീഷും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനോരാജ് നാരായണൻ, എൻ.വി.യാഗേഷ്, കെ.ശ്യാംജിത്ത്, നെയ്യോത്ത് സജീവൻ, പ്രഭാകരൻ, കെ.വി.പത്മനാഭൻ, മനോമ്പേത്ത് രാധാകൃഷ്ണൻ, നാഗത്താൻകോട്ട പ്രകാശൻ എന്നിവരും ഉൾപ്പെടുന്നു. രണ്ട് പ്രതികളായ പികെ ഷംസുദ്ധീൻ, ടിപി രവീന്ദ്രൻ എന്നിവർ വിചാരണയ്ക്കിടെ മരിച്ചു. 2005 ഓഗസ്റ്റ് 7 ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജ് (32) വെട്ടേറ്റു മരിച്ചത്. സിപിഐ എം വിട്ട് ബിജെപിയിൽ ചേർന്നതിനാണ് അദ്ദേഹത്തെ…

അന്താരാഷ്ട്ര വനദിനം: ജില്ലാതല ആഘോഷം സംഘടിപ്പിച്ചു

ഇടുക്കി സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനദിനം 2025 ജില്ലാതല ആഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വനസംരക്ഷത്തിന്റെ പ്രാധാന്യവും വനവും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധവും വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റില്‍ 25 ക്യൂബ് റൂട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി ലോകറെക്കോര്‍ഡ് കരസ്ഥമാക്കിയ അനറ്റ് മരിയ നോബിളിനെ ആദരിച്ചു. വെള്ളാപ്പാറ നിശാഗന്ധി മിനി ഡോര്‍മറ്ററിയില്‍ നടന്ന പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വിപിന്‍ദാസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ടി.ഇ. നൗഷാദ്, ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.ജയചന്ദ്രന്‍, ഇടുക്കി ഫ്ളൈയിങ് സ്‌ക്വാഡ് ഡിവിഷന്‍, ഡി എഫ് ഒ എം. ജി വിനോദ്കുമാര്‍,…

നിറപ്പകിട്ടിന്റെ ഉത്സവലഹരിയില്‍ മനം നിറഞ്ഞ് ഭിന്നശേഷിക്കാര്‍; ആഘോഷമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഡൗണ്‍സിന്‍ഡ്രോം ദിനം

തിരുവനന്തപുരം: ചായം പുരണ്ട കൈത്തലങ്ങള്‍ പതിച്ച നിറക്കൂട്ടുകള്‍ കൊണ്ട് ഭിന്നശേഷിക്കാര്‍ തീര്‍ത്ത ഉത്സലഹരിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ലോക ഡൗണ്‍സിന്‍ഡ്രോം ദിനാഘോഷം വര്‍ണാഭമായി. അക്ഷരാര്‍ത്ഥത്തില്‍ നിറങ്ങളുടെ ഉത്സവമായിരുന്നു ഇന്നലെ (വെള്ളി) സെന്ററില്‍ അരങ്ങേറിയത്. ദിനാഘോഷത്തിന്റെ ഭാഗമായി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്റ്റെപ്പ് അപ് ഡേ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയ കുട്ടികളും ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളും ചേര്‍ന്നൊരുക്കിയ വര്‍ണവിസ്മയം ഏവരുടെയും ഹൃദയം കവര്‍ന്നു. പ്രത്യേകം തയ്യാറാക്കിയ വെണ്‍ചുവരില്‍ ചായങ്ങള്‍ കൊണ്ടുള്ള ഭിന്നശേഷിക്കാരുടെ കൈയടയാളങ്ങള്‍ പതിച്ചുകൊണ്ടുള്ള വര്‍ണചിത്രം ഒരുക്കിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രതാരം ഗോപികൃഷ്ണന്‍ കെ.വര്‍മ കൂടി എത്തിയതോടെ പരിമിതികള്‍ മറന്ന ആഘോഷമായത് മാറുകയായിരുന്നു. ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് നിറങ്ങള്‍ നിറഞ്ഞ കൈകള്‍ ഉയര്‍ത്തി വീശി കുട്ടികളും ഗോപിനാഥ് മുതുകാടും ചേര്‍ന്ന് ആദരവ് കൂടി പ്രകടിപ്പിച്ചതോടെ ആഘോഷം…

സംസ്ഥാന വ്യാപകമായി പൊതുസ്ഥലങ്ങൾ വൃത്തിയാക്കൽ മാര്‍ച്ച് 22, 23 തിയ്യതികളില്‍

തിരുവനന്തപുരം: മാലിന്യമുക്ത നവകേരള പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 22, 23 തീയതികളിൽ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തിൽ പൊതുശുചീകരണം നടക്കും. 30-ന് തദ്ദേശ സ്ഥാപന തലത്തിൽ മാലിന്യമുക്ത നവകേരള പ്രഖ്യാപനങ്ങൾ നടത്തുന്നതിന്റെ മുന്നോടിയാണിത്. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും അജൈവ മാലിന്യ ശേഖരണം നടക്കുന്നുണ്ട്. ഉറവിടത്തിൽ തന്നെ ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളും പഞ്ചായത്തുകൾ ഒരുക്കുന്നുണ്ട്. എന്നാല്‍, ചില സ്ഥലങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിയമം കർശനമാക്കിയിട്ടും ഈ രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി പിഴ ചുമത്തുന്നുണ്ടെങ്കിലും, മുമ്പ് നിക്ഷേപിച്ചിരുന്നവ ഉൾപ്പെടെ ചില സ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി, ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തിൽ ഒരു മെഗാ ക്ലീനിംഗ് പ്രോഗ്രാം സംഘടിപ്പിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്ഥലങ്ങളിൽ സാധ്യമായ സ്ഥലങ്ങളിൽ…

ജൽജീവൻ മിഷൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ 500 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ജല്‍ജീവൻ മിഷൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ 500 കോടി രൂപ വിഹിതമായി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാം ഗഡു കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കും. കരാറുകാരുടെ വൻ കുടിശ്ശിക കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തുക അനുവദിക്കുന്നതോടെ, ഈ സാമ്പത്തിക വർഷത്തേക്ക് കേന്ദ്രം അനുവദിച്ച 1949.36 കോടി രൂപ മുഴുവൻ ജല അതോറിറ്റിക്ക് അവകാശപ്പെടാൻ കഴിയും. ഈ തുകയിൽ, രണ്ടാം ഗഡുവായ 974.66 കോടി രൂപ ഈ സാമ്പത്തിക വർഷം കേന്ദ്ര വിഹിതമായി ലഭിക്കും. 44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 11143.57 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്നത്. 500 കോടി രൂപ കൂടി ചേര്‍ത്ത് 111643.57 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു കഴിഞ്ഞു.…

ഗാസയിൽ ഇസ്രായേൽ ആക്രമണം വർദ്ധിപ്പിച്ചു; കൂടുതൽ പ്രദേശം പിടിച്ചെടുക്കാൻ പ്രതിരോധ മന്ത്രി സൈന്യത്തോട് ഉത്തരവിട്ടു

ദോഹ: ഗാസയിലെ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിനെതിരെ സൈനിക ആക്രമണം വ്യാപിപ്പിക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വെള്ളിയാഴ്ച ഉത്തരവിട്ടു. കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ബാധിത പ്രദേശങ്ങളിൽ നിന്ന് പലസ്തീൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ച സമയത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാൻ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് വിസമ്മതിച്ചാൽ ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ ഇസ്രായേൽ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ അദ്ദേഹം ഇസ്രായേൽ പ്രതിരോധ സേനയോട് (ഐഡിഎഫ്) ഉത്തരവിട്ടു, അതോടൊപ്പം ബാധിത പ്രദേശങ്ങളിലെ പലസ്തീൻ പൗരന്മാരെ ഒഴിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ഇസ്രായേൽ സമൂഹങ്ങളുടെയും സൈന്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഗാസയിലെ സുരക്ഷാ മേഖല വികസിപ്പിക്കാൻ ഇസ്രായേൽ തീരുമാനിച്ചതായി…

മിഷൻ ലീഗ് കുഞ്ഞേട്ടന്റെ ജന്മശതാബ്‌ദി അനുസ്മരണം: അന്താരാഷ്ട്ര ഓൺലൈൻ സമ്മേളനം മാർച്ച് 22ന്

കാക്കനാട്: അന്തർദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗ് (CML) സ്ഥാപകൻ “മിഷൻ ലീഗ് കുഞ്ഞേട്ടൻ” എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ പി. സി. അബ്രഹം പല്ലാട്ടുകുന്നേലിന്റെ 100ാം ജന്മവാർഷിക ആചരണം അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്നു. മാർച്ച് 22 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8:30ന് കൂടുന്ന ഓൺലൈൻ സമ്മേളനത്തിൽ വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളും പങ്കുചേരും. കാർഡിനൽ മാർ ജോര്‍ജ് അലഞ്ചേരി പരിപാടികൾ ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരൻ അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭയുടെ ദൈവവിളി കമ്മീഷൻ ചെയർമാനും ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യപ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ…