കോഴിക്കോട്: സമൂഹം പല തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കാലത്ത് വിശുദ്ധ ഖുർആന്റെ ധാർമിക പാഠങ്ങൾ പുതുതലമുറയെ അഭ്യസിപ്പിക്കേണ്ടത് അനിവാര്യമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. റമളാൻ 25-ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സീ ക്യൂ ഖുർആൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സഹ്റത്തുൽ ഖുർആൻ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ‘തർനീം’ അന്തിമ തല മത്സരത്തിൽ മാറ്റുരച്ചത്. യൂണിറ്റ്, സോൺ തല മത്സരങ്ങളിൽ മികവ് പുലർത്തിയവരായിരുന്നു മത്സരികൾ. ഖുർആൻ മനഃപാഠം, പാരായണം എന്നീ വിഭാഗങ്ങളിൽ നടന്ന ഫെസ്റ്റിലെ വിജയികൾക്ക് 25 ന് നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിൽ മുഹമ്മദലി സഖാഫി വള്ളിയാട്, യൂസുഫ് ലത്വീഫി വാണിയമ്പലം, യൂനുസ് അഹ്‌സനി ആമപ്പൊയിൽ, അബ്ദുൽ ഹസീബ് സഖാഫി,…
Day: March 22, 2025
നക്ഷത്ര ഫലം (23-03-2025 ഞായര്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയമുള്ളവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. വിദ്യാർഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യത. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. ഇന്ന് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ആത്മീയ കാര്യങ്ങൾക്ക് നിങ്ങൾ ഇന്ന് പ്രാധാന്യം നൽകും. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ…
ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിലേക്ക് കരാർ നിയമനം
തിരുവനന്തപുരം: ജില്ലാതല കൺട്രോൾ റൂമിൽ കരാർ അടിസ്ഥാനത്തിൽ ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാന ശിശു സംരക്ഷണ സൊസൈറ്റിയുടെ കീഴിലാണ് നിയമനം നടത്തുന്നത്. സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ പ്രാവീണ്യം എന്നിവയുൾപ്പെടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഇനിപ്പറയുന്ന വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അടിയന്തര ഹെൽപ്പ്‌ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം 50 വയസ്സിൽ കവിയരുത്. അവസാന തീയതി ഏപ്രിൽ 21 വൈകുന്നേരം അഞ്ചുമണി. അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടുക്കി, പൈനാവ് പി. ഓ പിൻ: 685603 എന്ന വിലാസത്തിലോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം http://wcd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 6282406053, 9633545735…
മലപ്പുറത്തെ ഇ എസ് ഐ ഹോസ്പിറ്റലിന് സ്ഥലം ലഭ്യമല്ല എന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ വിചിത്രം: എഫ്. ഐ. ടി. യു
മലപ്പുറം: വിവിധ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ഇ എസ് ഐ സ്കീമിൽ ചേർന്ന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ചികിത്സാ സൗകര്യം ലഭിക്കുന്ന ഇ എസ് ഐയുടെ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കാൻ മലപ്പുറത്ത് അഞ്ച് ഏക്കർ ഭൂമി ലഭ്യമല്ല എന്ന റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം പറഞ്ഞു. പെരിന്തൽമണ്ണ ഏറനാട് താലൂക്കുകളിലടക്കം സർക്കാറിന്റെ മിച്ചഭൂമി അന്യാധീനപ്പെട്ട്, സ്വകാര്യ വ്യക്തികൾ കൈയ്യേറിയിരിക്കുകയാണ്. ഈ മിച്ചഭൂമികൾ തിരിച്ചു പിടിച്ച് അവിടെ ഇ എസ് ഐ ഹോസ്പിറ്റലിൽ സ്ഥലം അനുവദിക്കാൻ റവന്യൂ വകുപ്പിന് എന്താണ് തടസ്സമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കണം. 2024ൽ ഇൻഷ്വറന്‍സ് മെഡിക്കൽ ഓഫീസർ അഞ്ച് ഏക്കര്‍ ഭൂമി ലഭ്യമാക്കി തന്നാൽ ജില്ലയിൽ ഇ എസ് ഐ ഹോസ്പിറ്റൽ സ്ഥാപിക്കാം എന്ന ജില്ലാ…
വെൽഫെയർ പാർട്ടി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
മങ്കട: സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമകൊലപാതക അന്തരീക്ഷവും, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ആധിക്യവും നിലനിൽക്കുന്ന സാഹചര്യത്തിൽ വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മറ്റി ജാഗ്രതാ സദസ്സും സൗഹൃദ ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മങ്കടയിലും പരിസര പ്രദേശങ്ങളിലുമുള്ള സാമുദായിക ,മത, രാഷ്ട്രീയ നേതാക്കൾ ചർച്ചാ സംഗമത്തിൽ പങ്കെടുത്തു. നാടിനെ പിടിച്ചുലക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേതമന്യേ ഒറ്റക്കെട്ടായി അണിചേരുമെന്ന് യോഗം തീരുമാനിച്ചു. പരിപാടി വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റിയംഗം ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഖീം കടന്നമണ്ണ, സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ മുഹമ്മദലി മാസ്റ്റർ മങ്കട, ബ്ലോക്ക് പ്രസിഡൻ്റ് അബ്ദുൽ കരീം, മങ്കട ഗ്രാമ പഞ്ചായത്ത് പ്രസി: അഡ്വ: കെ അസ്കറലി, ഇഖ്ബാൽ മാസ്റ്റർ (AEO), ഗോപാലൻ മാസ്റ്റർ ( സാമൂഹ്യ പ്രവർത്തകൻ), മാമ്പറ്റ ഉണ്ണി, കുഞ്ഞുമോഹനൻ, അരവിന്ദൻ, ഹഫീദ്. പി(CPM) പി.ടി.ഷറഫു…
ദുബായിലെ ഗുരുനാനാക് ദർബാർ ഗുരുദ്വാരയിൽ സർവമത റോസ ഇഫ്താർ സംഘടിപ്പിച്ചു
ദുബായ്: പരസ്പര സാഹോദര്യത്തിന്റെ ഒരു അതുല്യ ഉദാഹരണമായി, ദുബായിലെ ഗുരുനാനാക് ദർബാർ ഗുരുദ്വാരയിൽ ഇന്റർഫെയ്ത്ത് ഇഫ്താർ (ഇന്റർ-റീജിയസ് റോസ ഇഫ്താർ) സംഘടിപ്പിച്ചു. സസ്യാഹാരം മാത്രം വിളമ്പിയ ഈ ഇഫ്താറില്‍, വിവിധ മതങ്ങളിൽ നിന്നുള്ള 275-ലധികം ആളുകൾ ഇതിൽ പങ്കെടുത്തു. സാമുദായിക ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകൾ ഒരുമിച്ച് പങ്കെടുത്തതിനാൽ ഈ ഇഫ്താർ സവിശേഷമായിരുന്നു. വേദിയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് എല്ലാവരും ഷൂസ് ഊരിമാറ്റി തല മറച്ചു. സർക്കാർ ഉദ്യോഗസ്ഥർ, മതനേതാക്കൾ, നയതന്ത്രജ്ഞർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുഎഇയുടെ മതപരമായ സഹിഷ്ണുതയെയും സാംസ്കാരിക വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പരിപാടിയെന്ന് ഗുരുദ്വാര പ്രസിഡന്റ് സുരേന്ദ്ര സിംഗ് കാന്ധാരി പറഞ്ഞു. മുസ്ലീം സമുദായത്തിലെ ആളുകൾ മാംസാഹാരം ഒഴിവാക്കുകയും ഹിന്ദു സുഹൃത്തുക്കളോടുള്ള ബഹുമാനാർത്ഥം സസ്യാഹാരം മാത്രം കഴിക്കുകയും ചെയ്തു എന്നതാണ്. ഹിന്ദു-മുസ്ലീം ഐക്യവും…
ഹരിത കേരള മിഷൻ: പരിസ്ഥിതി സമ്മേളനം മാര്‍ച്ച് 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ലോക ജലദിനത്തോടനുബന്ധിച്ച് മാർച്ച് 24 ന് തിരുവനന്തപുരത്ത് ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായുള്ള ജലസുരക്ഷാ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. 24 ന് വൈകുന്നേരം 5:30 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനഃസ്ഥാപനം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ തലങ്ങളിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ വകുപ്പുകളെയും സ്ഥാപനങ്ങളെയും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദരിക്കും. ‘നെറ്റ് സീറോ കാർബൺ കേരള ത്രൂ ദി പീപ്പിൾ’ എന്ന മൊബൈൽ ആപ്പും പ്രചാരണ മാർഗ്ഗനിർദ്ദേശങ്ങളും…
നക്ഷത്ര ഫലം (22-03-2025 ശനി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്കൊരു ഭാഗ്യ ദിവസമായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു കാര്യം നിങ്ങളെ ഇന്ന് പ്രകോപിച്ചേക്കാം. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും ഗുണകരമാകും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയും. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നേരിടേണ്ടി വരുന്ന ചില അനുഭവങ്ങള്‍ ഇന്ന് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക നിങ്ങളെ തളര്‍ത്തും. തുലാം: മാനസിക സമാധാനത്തിന് ഇന്ന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകരമാകും. വൃശ്ചികം: ഇന്ന് മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റം വളരെ…
എ.ഐ.സി.സി സമ്മേളനം സബർമതി നദീതീരത്ത് നടക്കും; രാഹുൽ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാർഗെ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 9 ന് അഹമ്മദാബാദിലെ സബർമതി നദീതീരത്ത് കോൺഗ്രസിന്റെ ദേശീയ സമ്മേളനം നടക്കും. 64 വർഷങ്ങൾക്ക് ശേഷം ഗുജറാത്ത് മണ്ണിൽ നടക്കുന്ന ഈ കൺവെൻഷനിൽ രാജ്യത്തുടനീളമുള്ള 3000-ത്തിലധികം പാർട്ടി നേതാക്കൾ പങ്കെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനുമുമ്പ് ഏപ്രിൽ 8 ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം ചേരും. ഷാഹിബാഗിലുള്ള സർദാർ പട്ടേൽ ദേശീയ സ്മാരക കെട്ടിടത്തിലാണ് ഈ യോഗം നടക്കുക. ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് ശക്തിസിംഗ് ഗോഹിൽ വെള്ളിയാഴ്ചയാണ് ഈ വിവരം അറിയിച്ചത്. പാർട്ടിയുടെ സിഡബ്ല്യുസി (കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി) യോഗം ഏപ്രിൽ 8 ന് ഷാഹിബാഗിലെ സർദാർ വല്ലഭായ് പട്ടേൽ ദേശീയ സ്മാരകത്തിൽ നടക്കുമെന്നും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) സമ്മേളനം ഏപ്രിൽ 9 ന് സബർമതി നദീതീരത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 8…
തടവുകാരെ കൈമാറുന്നതിനുള്ള ചർച്ചകൾ നിർത്തി വച്ചിട്ടില്ലെന്ന് ഹമാസ്
ദോഹ: ഇസ്രായേലുമായുള്ള തടവുകാരുടെ കൈമാറ്റ കരാറിനെക്കുറിച്ചുള്ള ആശയവിനിമയമോ ചർച്ചകളോ നിർത്തിവച്ചതായുള്ള മാധ്യമ റിപ്പോർട്ട് ഹമാസ് നിഷേധിച്ചു. “ഇസ്രയേലുമായുള്ള തടവുകാരുടെ കൈമാറ്റ കരാറുമായി ബന്ധപ്പെട്ട ആശയവിനിമയം വിച്ഛേദിക്കുകയോ ചർച്ചകൾ നിർത്തലാക്കുകയോ ചെയ്തതായി ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോർട്ട് ചെയ്തത് ഞങ്ങൾ നിഷേധിക്കുന്നു,” ഹമാസ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. “ചർച്ചകളുടെ കാതലായ ഭാഗം ഇപ്പോഴും കരാറിലാണെന്നും മധ്യസ്ഥരുമായി എല്ലാ ഉത്തരവാദിത്തത്തോടും ഗൗരവത്തോടും കൂടി കാര്യങ്ങൾ നടത്തുന്നുണ്ടെന്നും” ഹമാസ് ഊന്നിപ്പറഞ്ഞു. തടവുകാരുടെ മോചനം ഉറപ്പാക്കുന്നതിനും, യുദ്ധം അവസാനിപ്പിക്കുന്നതിനും, ഇസ്രായേലി പിന്‍മാറ്റം കൈവരിക്കുന്നതിനും സഹായിക്കുന്ന തടവുകാരെയും ബന്ദികളെയുമെല്ലാം കൈമാറുന്നതിനുള്ള കരാറിലെത്തുന്നതിനായി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിർദ്ദേശവും നിർദ്ദേശിച്ച വിവിധ ആശയങ്ങളും പുനഃപരിശോധിക്കുകയാണെന്ന് ഹമാസ് പറഞ്ഞു. ഗാസയിലെ ഇസ്രായേൽ സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രാഥമിക വെടിനിർത്തലും തടവുകാരെ കൈമാറുന്ന കരാറും നടപ്പാക്കുന്നത് പുനരാരംഭിക്കുന്നതിനുമുള്ള മധ്യസ്ഥർ സമർപ്പിച്ച നിർദ്ദേശം ഹമാസ് പരിഗണിക്കുന്നുണ്ടെന്ന് ഹമാസ്…