ഈദുൽ ഫിത്തറിന് 3000 ഉൽപ്പന്നങ്ങളുടെ വില കുറച്ച് യൂണിയൻ കോപ്

3000 ഉൽപ്പന്നങ്ങൾക്ക് 60​% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്. ദുബൈ: ഈദുൽ ഫിത്തറിന് പ്രത്യേകം പ്രൊമോഷണൽ ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത 3000 ഭ​ക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് ലഭിക്കുമെന്ന് യൂണിയൻ കോപ് സീനിയർ മീഡിയ സെക്ഷൻ മാനേജർ ഷുഐബ് അൽ ഹമ്മദി പറഞ്ഞു. സാമ്പത്തികമായ ബുദ്ധിമുട്ടുകളില്ലാതെ ആ​ഘോഷവേളകളിൽ ഷോപ്പിങ് നടത്താൻ എല്ലാ വർഷവും സമാനമായ ഓഫറുകൾ അവതരിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മാനങ്ങൾക്കും ഓഫറുകളുണ്ട്. വാരാന്ത്യ പ്രൊമോഷനുകളിൽ ഫ്രൂട്ട് ബാസ്ക്കറ്റുകൾ, ഭക്ഷ്യ വസ്തുക്കൾ, വീട്ടുസാധനങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മറ്റുള്ള അവശ്യവസ്തുക്കൾക്കും കിഴിവുണ്ട്. ഈ ആഴ്ച്ച മുതൽ തന്നെ ഓഫറുകൾ ലഭ്യമാണ്. ഇദുൽ ഫിത്തർ മുഴുവൻ ഇത് ലഭ്യമാകുകയും ചെയ്യും. ഓഫറുകൾ യൂണിയൻ കോപ് സ്മാർട്ട് ആപ്പിലും ഇ-കൊമേഴ്സ് സ്റ്റോറിലും ലഭിക്കും.

ഒരുമയുടെ സന്ദേശവുമായി സി.ഐ.സി സൗഹൃദ ഇഫ്താർ സംഗമങ്ങൾ

ദോഹ: അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന സാമൂഹിക സാഹചര്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ സൗഹൃദ ഇഫ്താർ സംഗമങ്ങൾ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. സി.ഐ.സി ദോഹ സോൺ നടത്തിയ സംഗമത്തിൽ മുഹമ്മദ് സക്കരിയ മുഖ്യപ്രഭാഷണം നടത്തി. ജീവിച്ചു തീർത്തിട്ട് മരിക്കാൻ സമയമില്ലാത്തവർ, ഐഹിക ജീവിതത്തിന്റെ നശ്വരതയും ജീവിതത്തിൻ്റെ യഥാർത്ഥ ലക്ഷ്യവും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. അബൂ അഹ്‌മദ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചന്ദ്രശേഖരൻ ഗാനമാലപിച്ചു. സാജൻ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. ജോജോ ജോസ് (ഫാറ്റ് ടു ഫിറ്റ്) ആശംസകൾ നേർന്നു. ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സൗദ ഖുർആൻ പാരായണം നിർവഹിച്ചു. സുനില അബ്ദുൽ ജബ്ബാർ നന്ദി പറഞ്ഞു. റയ്യാൻ സോൺ സംഘടിപ്പിച്ച സംഗമത്തിൽ സി.ഐ.സി. മദീന ഖലീഫ സോണൽ പ്രസിഡന്റ് അബ്ദുൽ…

എസ്‌എസ്‌സി എംടിഎസ് പരീക്ഷയിൽ ഓൾ-കേരള ഒന്നാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എം ടി എസ് ) പരീക്ഷയിൽ ഓൾ കേരള ഒന്നാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി നിള ബി. വരാന്ത റേസ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനിയാണ് നിള. സംസ്ഥാനത്തെ ആയിരക്കണക്കിന് മത്സരാർത്ഥികളെഴുതിയ പരീക്ഷയിൽ കേരളത്തിൽ നിന്ന് നിളയെ കൂടാതെ 250ൽ അധികം വിദ്യാർഥികൾ വരാന്ത റേസിലെ പരിശീലനത്തിലൂടെ വിജയം നേടി. പോലീസ് ഉദ്യോഗസ്ഥനായ ബിജു- മഞ്ജു ദമ്പതികളുടെ മകളാണ് ഫോറസ്‌ട്രിയില്‍ എം.എസ്.സി പഠനം തുടരുന്ന നിള. എസ്‌എസ്‌സി എംടിഎസ് പരീക്ഷ ഇന്ത്യയിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന ഒരു രാജ്യതല മത്സര പരീക്ഷ വിവിധ ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള സർക്കാർ നിയമനത്തിനായി സംഘടിപ്പിക്കുന്നതാണ്. ലക്ഷക്കണക്കിന് അപേക്ഷകർ പങ്കെടുക്കുന്ന ഈ പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടുക എന്നത് വളരെ പ്രാധാന്യമുള്ള നേട്ടമാണ്. “കൃത്യമായ തയ്യാറെടുപ്പ്, ഉചിതമായ പരിശീലനം,…

ഗാസയ്ക്ക് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച്

മലപ്പുറം: വെടിനിർത്തൽ കരാർ ഏകപക്ഷീയമായ ലംഘിച്ച് ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌റയേൽ നരനായാട്ടിനെതിരെ ഗസ്സ ജനതക്ക് ഐക്യദാർഢവുമായി വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാർച്ച്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് അമേരിക്കയുടെ പിന്തുണയോടെ നെതന്യാഹു നടത്തുന്ന വംശീയ ഉൻമൂലനത്തെ ഒറ്റപ്പെടുത്താൻ ലോക രാഷ്ട്രങ്ങൾ തയ്യാറാകണമെന്ന് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡണ്ട് കെവി സഫീർഷ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് കെഎൻ അബ്ദുൽ ജലീൽ അധ്യക്ഷനായിരുന്നു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വിടിഎസ് ഉമർ തങ്ങൾ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ, മണ്ഡലം സെക്രട്ടറി മഹ്ബൂബ്‌റഹ്‌മാൻ, മണ്ഡലം ട്രഷറർ എ സദ്‌റുദ്ദീൻ എന്നിവർ സംസാരിച്ചു. നൈറ്റ് മാർച്ചിന് ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം, ടി അഫ്‌സൽ, അഹമ്മദ് ശരീഫ് മൊറയൂർ, ബ്ലോക്ക് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, ഖൈറുന്നീസ ടി, പിപി മുഹമ്മദ്, എൻകെ…

4 വർഷം മുമ്പ് ഝാർഖണ്ഡിൽ നിന്ന് കാണാതായ മൻക ദേവിയെ മകന് തിരികെ നൽകി കൊല്ലം നവജീവൻ അഭയകേന്ദ്രം

നെടുമ്പന: നാലു വർഷം മുമ്പ് ഝാർഖണ്ഡിൽ നിന്ന് കാണാതായ മൻക ദേവി എന്ന അമ്മയെ മകന് തിരികെ നൽകി കൊല്ലം നവജീവൻ അഭയകേന്ദ്രം. കോവിഡ് കാലത്ത് മറവി രോഗം ബാധിച്ച് സ്വന്തം നാടും, വീടും വിട്ട് ഝാർഖണ്ഡിൽ നിന്നും കൊല്ലത്തെത്തിയ മൻക ദേവിയെ കണ്ണനല്ലൂർ പോലീസാണ് നവജീവൻ അഭയ കേന്ദ്രത്തിലെത്തിച്ചത്. സ്ഥാപനാധികാരികളുടെ നീണ്ട നാലു വർഷത്തെ അന്വേഷണത്തിനൊടുവിൽ ഝാർഖണ്ഡിലുള്ള കുടുംബത്തെ കണ്ടെത്തുകയും, മന്‍‌ക ദേവി കേരളത്തിലുള്ള വിവരം കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് നവജീവൻ അഭയ കേന്ദ്രത്തിൽ എത്തിയ മകൻ 4 വർഷത്തിന് ശേഷം അമ്മയെ കണ്ടു. അമ്മ മകനെ തിരിച്ചറിയുകയും ചെയ്‌തു. മാനേജ് കമ്മിറ്റിയംഗം അനീഷ് യുസുഫ്, റസിഡന്റ് മാനേജർ അബ്‌ദുൽ മജീദ്, വെൽഫയർ ഓഫീസർ ഷാജിമു, നവജീവൻ അഭയ കേന്ദ്രം ജീവനക്കാരുടെയും അന്തേവാസികളുടെയും സാനിധ്യത്തിൽ മൻക ദേവിയെ മകന് തിരിച്ചേൽപ്പിച്ചു.

ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ക്ഷണം റഷ്യൻ പ്രസിഡന്റ് പുടിൻ സ്വീകരിച്ചു

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വീകരിച്ചു . ഇന്ത്യ സന്ദർശിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. റഷ്യൻ ഇന്റർനാഷണൽ അഫയേഴ്‌സ് കൗൺസിൽ (RIAC) ആതിഥേയത്വം വഹിച്ച “റഷ്യയും ഇന്ത്യയും: ഒരു പുതിയ ബൈലാറ്ററൽ അജണ്ടയിലേക്ക്” എന്ന സമ്മേളനത്തിൽ വീഡിയോ പ്രസംഗത്തിലൂടെയാണ് ലാവ്‌റോവ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് പുടിന്‍ ഇന്ത്യ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ നിലവിൽ നടന്നുവരികയാണ്. “റഷ്യൻ രാഷ്ട്രത്തലവൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു, അദ്ദേഹത്തിന്റെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്,” ലാവ്‌റോവ് പറഞ്ഞതായി ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന സന്ദർശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഉഭയകക്ഷി വ്യാപാരം, പ്രതിരോധ സഹകരണം, ഊർജ്ജ പങ്കാളിത്തം, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ…

പാക്കിസ്താനില്‍ ഐ ഇ ഡി സ്ഫോടനം: മൂന്നു പേര്‍ മരിച്ചു; 21 പേർക്ക് ഗുരുതരമായി പരിക്കേറ്റു

ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ വ്യാഴാഴ്ചയുണ്ടായ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 21 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ക്വറ്റ നഗരത്തിലെ ബറേച്ച് മാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു മോട്ടോർ സൈക്കിളിലാണ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. മാർക്കറ്റിൽ ആളുകൾ തിങ്ങിനിറഞ്ഞ സമയത്തും എല്ലാ കടകളും തുറന്നിരുന്ന സമയത്തുമാണ് സ്ഫോടനം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. ക്വറ്റയിലെ ഇറാനിയൻ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായി ബറേച്ച് മാർക്കറ്റ് അറിയപ്പെടുന്നു, ഇത് നാഷണൽ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി (NADRA), ക്വറ്റ ഡെവലപ്‌മെന്റ് അതോറിറ്റി പാർക്ക് എന്നിവയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെത്തുടർന്ന്, സുരക്ഷാ സേന പ്രദേശം വളയുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ 21 പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. “ഗുരുതരമായി…

ഇഎസ്‌ഐ ആശുപത്രി: വിവേചന ഭീകരത അവസാനിപ്പിക്കുക – വെൽഫെയർ പാർട്ടി

മലപ്പുറം: അഞ്ച് ഏക്കർ ഭൂമി ലഭ്യമല്ല എന്ന കാരണം പറഞ്ഞു ജില്ലക്ക് അവകാശപ്പെട്ട ഇഎസ്‌ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല എന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ആശുപത്രി ജില്ലക്ക് ലഭ്യമാക്കാൻ വേണ്ട നടപടികൾക്ക് ജില്ലാ ഭരണകൂടവും ജില്ലയിലെ ജനപ്രതിനിധികളും ശക്തമായി രംഗത്തിറങ്ങണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ജില്ലയോട് തുടരുന്ന വിവേചന ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇഎസ്‌ഐ ആശുപത്രി വിഷയത്തിൽ റവന്യൂ വകുപ്പ് റിപ്പോർട്ട്. ഇത് അംഗീകരിക്കാൻ ആവില്ല. ജില്ലക്ക് അവകാശപ്പെട്ട ജനറൽ ആശുപത്രി, റഫറൽ ആശുപത്രി എന്നിവ നഷ്ടപ്പെടുത്താനുള്ള നീക്കങ്ങളുടെ തുടർച്ചയിലാണ് ഇഎസ്‌ഐ ആശുപത്രിയും ഇല്ലാതാക്കാനുള്ള ശ്രമം. ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾക്കും വിവിധ വിഭാഗങ്ങളിൽപെട്ട തൊഴിലാളികൾക്കും സൗജന്യമായി മികച്ച ചികിത്സ ലഭ്യമാകാനുള്ള അവസരങ്ങളാണ് പൊതുമേഖലയിലുള്ള ആശുപത്രികൾ നഷ്ടമാകുന്നതിലൂടെ ഇല്ലാതാകുന്നത്. ജില്ലയുടെ വിവിധ മേഖലകളിൽ മിച്ച ഭൂമികൾ സ്വകാര്യവ്യക്തികൾ കൈയേറിയിട്ടുണ്ട്.…

കെ എച് എൻ എ കാലിഫോർണിയ ശുഭാരംഭം പ്രൗഢോജ്വലം

ലോസ് ആഞ്ചലസ്‌: കേരളാ ഹുന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ കാലിഫോർണിയ അംഗങ്ങൾ അണിയിച്ചൊരുക്കിയ ശുഭാരംഭം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ, സംഘാടന മികവ് എന്നിവകൊണ്ടും പ്രൗഢ ഗംഭീരമായിരുന്നു. മാർച്ച് 22നു സംഘാ വെസ്റ്റ് ഭാരത് സേവാശ്രമത്തിൽ പാഞ്ചജന്യം എന്ന പേരിൽ സംഘടിപ്പിച്ച ശുഭാരംഭം ദുർഗ്ഗാദേവിയുടെ സവിധത്തിൽ പൊങ്കാല അർപ്പണത്തോടെയാണ് ആരംഭിച്ചത്. ശേഷം നടന്ന പൊതുസമ്മേളനം കെ എച് എൻ എ പ്രസിഡണ്ട് ഡോ. നിഷ പിള്ള, ജനറൽ സെക്രട്ടറി മധു ചെറിയേടത്ത് എന്നിവർ ഭദ്രദീപം കൊളുത്തിയതോടെ ആരംഭിച്ചു. ദേവാംഗ് പ്രണബ് അതി മനോഹരമായി പ്രാർഥന ശ്ലോകം ആലപിച്ചു. സദസ്സിനു ഏറ്റുചൊല്ലാൻ അവസരം നൽകിയതും പുതുമയായി. 2009 ൽ ലോസ് ആഞ്ചലസിൽ നടന്ന കെ എച് എൻ എ കൺവെൻഷൻറെയും ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രവർത്തനങ്ങളുടെയും വീഡിയോ പ്രസന്റഷനോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. 2009ൽ വെറും മുപ്പത്തിമൂന്നു കുടുംബങ്ങൾ ആയിരുന്നു…

ബാൾട്ടിമോർ സെയിന്റ് തോമസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫ് വിജയമായി

ബാൾട്ടിമോർ (മേരിലൻഡ്) – നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ മാർച്ച് 23 ന് ബാൾട്ടിമോർ സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ടോബിൻ പി. മാത്യു കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ഭദ്രാസന കൗൺസിൽ അംഗം ഉമ്മൻ കാപ്പിൽ, എന്റർടൈൻമെന്റ് കമ്മിറ്റി അംഗങ്ങളായ റോണ വർഗീസ്, മിറിയം പുന്നൂസ് എന്നിവർ കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നു. മുൻ ഫാമിലി/ യൂത്ത് കോൺഫറൻസിൽ ഒരു പ്രാസംഗികനായും പങ്കെടുത്ത തന്റെ അവിസ്മരണീയ അനുഭവത്തെക്കുറിച്ച് ഫാ. മാത്യു സംസാരിച്ചു. ആത്മീയ വിശ്രമവും അവധിക്കാലവും ആസ്വദിക്കുന്നതിനൊപ്പം ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള മികച്ച അവസരമാണ് കോൺഫറൻസ് നൽകുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ നൽകിയ ഉമ്മൻ കാപ്പിൽ, തീയതി, സ്ഥലം, പ്രഭാഷകർ, മുഖ്യ ചിന്താവിഷയം എന്നിവയെക്കുറിച്ച് സംസാരിച്ചു.…