മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പായുടെ ‘കാര്‍ഷിക മേള’ മാര്‍ച്ച് 22 ശനിയാഴ്ച

ടാമ്പാ: പ്രവര്‍ത്തന മികവിന്റെ സാക്ഷിപത്രവുമായി മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ (MAT) യുടെ പ്രസിഡന്റ് ജോണ്‍ കല്ലോലിക്കലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി, അടുത്ത പ്രോഗ്രാമായ ‘കാര്‍ഷിക മേള’ വിപുലമായ പരിപാടികളോടുകൂടി നടത്തുവാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തീകരിച്ചുവരുന്നു. മാര്‍ച്ച് 22-ന് ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ടാമ്പായിലെ ക്‌നായി തൊമ്മന്‍ ഹാളിലാണ് കാര്‍ഷിക മേള സംഘടിപ്പിക്കുന്നത്. MAT മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ സണ്ണി മറ്റമനയും, ബിഷിന്‍ ജോസഫുമാണ് കാര്‍ഷിക മേളയുടെ ഏകീകരണം പ്രാവര്‍ത്തികമാക്കുന്നത്. എല്ലാ കമ്മിറ്റിയംഗങ്ങളും ഈ മേളയുടെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. തേന്‍ കിനിയുന്ന മാധുര്യമുള്ള വിവിധ ഇനത്തില്‍പ്പെട്ട ഇരുപതിനം മാവിന്‍ തൈകള്‍, തെങ്ങിന്‍ തൈകള്‍, അവക്കാഡോ, വാഴ വിത്തുകള്‍, കപ്പത്തണ്ട്, കറിവേപ്പിന്‍ തൈകള്‍, തുടങ്ങിയവ കൂടാതെ പാവയ്ക്ക, പടവലങ്ങ, വെണ്ട, വഴുതന, ചീര മുതലായവയുടെ വിത്തുകളും ലഭ്യമാണ്. സാമ്പത്തിക വിദഗ്ധരുടെ സൗജന്യ ഉപദേശം, ശ്രീമതി…

ലോംഗ് ഐലന്റ് സെയിന്റ് സ്റ്റീഫൻസ് പള്ളിയിൽ ഫാമിലി കോൺഫറൻസ് കാമ്പയിൻ ആരംഭിച്ചു

ലോംഗ് ഐലന്റ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് മാർച്ച് 9 ഞായറാഴ്ച ന്യൂയോർക്ക് ഫ്രാങ്ക്ലിൻ സ്ക്വയറിലെ സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു. വികാരി ഫാ. ഡോ. സി.കെ. രാജനും ഇടവക ഭാരവാഹികളും കോൺഫറൻസ് ടീമിന് ആവേശകരമായ സ്വീകരണം നൽകി. ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), ഡോ. സിനി വർഗീസ് (മെഡിക്കൽ കമ്മിറ്റി ചെയർ), മാത്യു ജോഷ്വ, കെസിയ എബ്രഹാം, ആഞ്ചലീന ജോഷ്വ, ഫിയോണ പ്രേംസി, സ്റ്റീഫൻ തോമസ് (ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. ജേക്കബ് വർഗീസ് (ഭദ്രാസന അസംബ്ലി അംഗം), തോമസ് മാത്യു & ഫിലിപ്പ് മത്തായി (മലങ്കര അസോസിയേഷൻ അംഗങ്ങൾ) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഡോ. സിനി വർഗീസ് കോൺഫറൻസിൻറെ…

മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (MANJ) ക്ക് നവ നേതൃത്വം

ന്യൂജെഴ്സി: ന്യൂജെഴ്സിയിലെ പ്രമുഖ സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (MANJ) ക്ക് നവ നേതൃത്വം. ന്യൂജെഴ്സിയിലെ പാഴ്‌സിപ്പനിയിലുള്ള ലേക് ഫയർ കമ്പനി ഹാളിൽ ട്രസ്റ്റീ ബോർഡ് ചെയർ ഷാജി വര്‍ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ വെച്ചാണ് 2025 -2026 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. MANJ സ്ഥാപക നേതാക്കളിലൊരാളും ട്രസ്റ്റീ ബോർഡ് മെമ്പറുമായ രാജു ജോയിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് അനീഷ് ജയിംസ്, സെക്രട്ടറി ഷിജിമോൻ മാത്യു, ജോയിന്റ് സെക്രട്ടറി ലിന്റോ മാത്യു, ട്രഷറർ ഷിബു മാത്യു, ജോയിന്റ് ട്രഷറർ വിനോദ് ദാമോദരൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. കമ്മിറ്റി അംഗങ്ങള്‍: മനോജ് വാട്ടപ്പള്ളിൽ, ജൂബി സാമുവേൽ, രഞ്ജിത് പിള്ള, ഷൈൻ കണ്ണമ്പിള്ളി, ടോമി ഫ്രാൻസിസ്, മഞ്ജു ചാക്കോ (വിമൻസ് ഫോറം ചെയർ), ഷീന സജിമോൻ (വിമൻസ് ഫോറം പ്രസിഡന്റ്), ബ്ലെസി മാത്യു…

പ്രണയക്കെടുതിയില്‍ കരയുന്ന മനുഷ്യര്‍: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭൂമിയില്‍ ഏറ്റവും ആകര്‍ഷകമായ സംഭവം എന്തെന്ന് ചോദിച്ചാല്‍ അത് പ്രണയമാണ്. അത്അമൃതും അനശ്വരവും വിശുദ്ധവുമാണ്. ആ പ്രണയത്തെ ചില സ്വാര്‍ത്ഥന്മാര്‍ എത്തിച്ചിരിക്കുന്നത് ശ്മശാനത്തിലാണ്. അവിടെ നിന്നുയരുന്നത് ദുഃഖാര്‍ത്തരുടെ നാവുകളാണ്.  ആ കുഴിമാടത്തിലേക്ക് നോക്കി ധാരാളം മാതാപിതാക്കള്‍ കണ്ണീര്‍ വാര്‍ക്കുന്നു. ഇന്ന്കേരളത്തില്‍ വിമര്‍ശനത്തിന് വിധേയമാക്കപ്പെടുന്ന ഒരു വിഷയമാണ് ലൗജിഹാദ് എന്ന ഭൂതം. ഈ ഭൂതത്തിന്‍റെ മുന്നില്‍ പെണ്‍കുട്ടികള്‍ തളര്‍ന്നുവീഴുന്നു. ഹൃദയം പൊട്ടിക്കരയുന്നു അതിനെ കടപുഴക്കി എറിയാന്‍ സാധിക്കാതെ നിസ്സഹായവസ്ഥയില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍. ചിലരാകട്ടെ സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലം നിശ്ശബ്ദരാകുന്നു. മതത്തിന്‍റെ മറവില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കുരുടന് ചൂട്ടു പിടിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തുന്നു. ലോക സുഖം തേടി മത തീവ്രവാദികള്‍ക്കൊപ്പം ഒളിച്ചോടുന്ന പെണ്‍മക്കളെപ്പറ്റി ലോകത്തോട് വിളിച്ചു പറയാന്‍ മാതാപിതാക്കള്‍ എന്തിന് മടിക്കുന്നു? ബ്രിട്ടനില്‍ 2010 -2012 കളില്‍ ആയിരത്തിലധികം പന്ത്രണ്ട് വയസ്സു മുതലുള്ള പെണ്‍കുട്ടികളുടെ ജീവിതമാണ് പാകിസ്താനി…

കാനഡയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കാനഡയിൽ, മാർക്ക് കാർണി വെള്ളിയാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം ഇന്ത്യൻ വംശജരായ രണ്ട് വനിതകളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. അവരിൽ ഒരാൾ ഡൽഹിയിലാണ് ജനിച്ചത്. അനിത ആനന്ദിനെ ഇന്നൊവേഷൻ മന്ത്രിയായും കമൽ ഖേഡയെ ആരോഗ്യ മന്ത്രിയായും നിയമിച്ചു. കാനഡ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണി സത്യപ്രതിജ്ഞ ചെയ്തു. കാനഡയുടെ 30-ാമത് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒട്ടാവയിൽ ഗവർണർ ജനറൽ മേരി സൈമണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. ലിബറൽ പാർട്ടിയുടെ മുൻ സെൻട്രൽ ബാങ്കറായ കാർണിയുടെ മന്ത്രിസഭയില്‍ 13 പുരുഷന്മാരും 11 സ്ത്രീകളുമുണ്ട്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ 37 അംഗ മന്ത്രിസഭയേക്കാള്‍ ചെറുതാണ് കാര്‍ണിയുടെ മന്ത്രിസഭ. ഇന്ത്യൻ വംശജയായ കനേഡിയൻ അനിത ആനന്ദും ഡൽഹിയിൽ ജനിച്ച കമൽ ഖേഡയും ഈ മന്ത്രിസഭയിലെ…

എം.എന്‍.സി. നായരുടെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ അനുശോചിച്ചു

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്‍റുമായിരുന്ന എം.എന്‍.സി. നായരുടെ നിര്യാണത്തില്‍ അസോസിയേഷന്‍ അതിയായ ദുഃഖം രേഖപ്പെടുത്തി. പ്രസിഡന്‍റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനുശോചന മീറ്റിംഗില്‍ അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്ത് അനുശോചനം അറിയിച്ചു. നമ്മുടെ സമുദായ നേതാവിന്‍റെ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രസിഡന്‍റ് അരവിന്ദ് പിള്ള പറഞ്ഞു. അദ്ദേഹത്തോടൊപ്പം അമേരിക്കയിലും നാട്ടിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിട്ടുള്ള പ്രസന്നന്‍ പിള്ള അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയത്തെ അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നേതൃത്വപാടവവും ജനസമ്പര്‍ക്കവും വിധേയത്വവും ഒരുപിടി മുന്നിലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ വേര്‍പാട് സംഘടനയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നും സതീശന്‍ നായര്‍ പറഞ്ഞു. കൂടാതെ സുരേഷ് നായര്‍ മിനിസോട്ട, രാജ് നായര്‍, ദീപക് നായര്‍, വിജി നായര്‍,…

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ലോറിഡ പ്രൊവിന്‍സ് ടാമ്പായില്‍ സംഘടിപ്പിച്ച ദ്വിവത്സര സമ്മേളന കിക്കോഫ് ശ്രദ്ധേയമായി

ഫ്ളോറിഡ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രൊവിന്‍സിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് വൈകുന്നേരം ആറു മണിക്ക് നടത്തിയ ദ്വിവത്സര സമ്മേളനത്തിന്‍റെ കിക്കോഫ് ശ്രദ്ധേയമായി. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ഫ്ളോറിഡ പ്രോവിന്‍സ് പ്രസിഡന്റ് ബ്ലസന്‍ മണ്ണില്‍, തന്‍റെ ആമുഖ പ്രസംഗത്തില്‍ ജൂലൈ 25 മുതല്‍ മൂന്നു ദിവസം ബാങ്കോക്കില്‍ അരങ്ങേറുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ പതിന്നാലാമത് ദ്വിവത്സര സമ്മേളനത്തെപ്പറ്റിയുള്ള ഒരു വിവരണം നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സിലിനെ ഉന്നതങ്ങളിലെത്തിച്ച ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കലും കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫനും ഈ സമ്മേളനത്തെ ഒരു വന്‍ വിജയമാക്കി തീര്‍ക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ നടത്തിവരികയാണെന്ന് പ്രസ്താവിച്ചു. പ്രത്യേക ക്ഷണിതാവായി എത്തിയ രാജു മൈലപ്ര വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ന്യൂജെഴ്സിയില്‍ നടന്ന പ്രഥമ സമ്മേളനത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ദുബായില്‍ നിന്നെത്തിയ സാജൂ തുരുത്തേല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ…

അമേരിക്കയിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറെ ഇനി രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

വാഷിംഗ്ടൺ: ആഫ്രിക്കൻ രാജ്യത്തെ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നീക്കത്തിൽ, അമേരിക്കയിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറെ ഇനി രാജ്യത്ത് സ്വാഗതം ചെയ്യുന്നില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെള്ളിയാഴ്ച പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെറുക്കുന്ന “വംശീയ വിദ്വേഷമുള്ള രാഷ്ട്രീയക്കാരൻ” ആണ് അംബാസഡര്‍ ഇബ്രാഹിം റസൂലെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ റൂബിയോ ആരോപിച്ചു. ദക്ഷിണാഫ്രിക്കൻ നയതന്ത്രജ്ഞനെ “പെഴ്‌സണ നോൺ ഗ്രാറ്റ” (persona non grata) എന്ന് റൂബിയോ പ്രഖ്യാപിച്ചു. കാനഡയിൽ നടന്ന ഗ്രൂപ്പ് ഓഫ് 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോൾ പോസ്റ്റ് ചെയ്ത റൂബിയോയോ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റോ തീരുമാനത്തിന് ഉടനടി വിശദീകരണം നൽകിയില്ല. എന്നാൽ, വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കൻ തിങ്ക് ടാങ്കിന്റെ വെബിനാറിന്റെ ഭാഗമായി റസൂൽ നടത്തിയ ഒരു പ്രഭാഷണത്തെക്കുറിച്ചുള്ള ബ്രൈറ്റ്ബാർട്ട് വാർത്ത റൂബിയോ ഉദ്ധരിച്ചു. വെള്ളക്കാർ താമസിയാതെ ഭൂരിപക്ഷമാകാൻ പോകുന്ന അമേരിക്കയുടെ പശ്ചാത്തലത്തിൽ…

പലസ്തീനിനെ പിന്തുണച്ച കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സ്വയം അമേരിക്ക വിട്ടു

വാഷിംഗ്ടണ്‍: കുടിയേറ്റത്തിനെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടികൾക്കിടയിൽ, “അക്രമവും ഭീകരതയും വാദിക്കുന്നു” എന്നാരോപിച്ച് വിസ റദ്ദാക്കിയതിനെത്തുടർന്ന് ഇന്ത്യൻ വംശജയും കൊളംബിയ സർവകലാശാലയിലെ ഡോക്ടറൽ വിദ്യാർത്ഥിനിയുമായ രഞ്ജനി ശ്രീനിവാസൻ സ്വമേധയാ അമേരിക്ക വിട്ടു. കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ശ്രീനിവാസൻ സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുകടത്തപ്പെട്ടതായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പ്രകാരം, “അക്രമവും ഭീകരതയും വാദിച്ചതിന് വിസ റദ്ദാക്കിയ ഒരു കൊളംബിയൻ വിദ്യാർത്ഥിനി CBP ഹോം ആപ്പും ICE ഉം ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങിയതായും, കാലഹരണപ്പെട്ട F-1 വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിന് ഒരു പലസ്തീൻ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തതായും ഇന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പ്രഖ്യാപിച്ചു.” ‘ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ’ ഏർപ്പെട്ടുവെന്ന് ആരോപിച്ച് മാർച്ച് 5…

ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന ഇന്റർനാഷണൽ) അന്തർദേശീയ വനിതാ ദിനാചരണം വർണ്ണാഭമായി

വാഷിങ്ടൺ ഡി സി: ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറം സംഘടിപ്പിച്ച അന്തർദേശീയ വനിതാദിനാഘോഷം ജനപങ്കളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും വ്യത്യസ്തമായ വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. വാഷിങ്ടൺ ഡി സി യിലുള്ള സിൽവർ സ്പ്രിങ് സൗത്ത് ഏഷ്യൻ സെവെൻത്‌ഡേ അഡ്വന്റിസ്റ്റ് ചർച്ചിനോട് ചേർന്ന ധീരജ് ഹാളിൽ നടന്ന ചടങ്ങിൽ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷകയും മെരിലാൻഡ് കൌൺസിൽ അംഗം ക്രിസ്റ്റിൻ മിൻകി മുഖ്യാതിഥിയുമായിരുന്നു. വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. നീന ഈപ്പൻ സ്വാഗതമാശംസിച്ചു. എല്ലാ സ്ത്രീകളും കുടുംബത്തിലും സമൂഹത്തിലുമുള്ള സ്ത്രീകളുമായി ബന്ധം പുലർത്തുകയും ആശയവിനിമയം നടത്തുകയും പരസ്പരം സഹായിക്കുകയും ചെയ്യണമെന്ന് നീന ഈപ്പൻ തന്റെ പ്രസംഗത്തിൽ അഭ്യർഥിച്ചു. പ്രസിഡണ്ട് സണ്ണി മറ്റമന അധ്യക്ഷനായിരുന്നു. തുടർന്നു നടന്ന കലാപരിപാടികൾക്ക് ആതിര കലാ ഷാഹി മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു. യോഗത്തിൽ അഞ്ജലി പണിക്കർ അമേരിക്കൻ ദേശീയ ഗാനവും…