മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37), ഇരിക്കൂർ സ്വദേശി റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ: കണ്ണൂർ പറശിനിക്കടവിനടുത്തുള്ള കോൾ മൊട്ടായി ലോഡ്ജിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (37), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37), ഇരിക്കൂർ സ്വദേശി റഫീന (24), കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 490 മില്ലിഗ്രാം എംഡിഎംഎയും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈദ് ദിനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയ യുവതികൾ, സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പലയിടങ്ങളിലായി സുഹൃത്തുക്കളോടൊപ്പം മുറികൾ വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു. വീട്ടിൽ…
Day: April 5, 2025
എസ്.എൻ.ഡി.പി യോഗാദ്ധ്യക്ഷൻ വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന അപലപനീയം; മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകി സോളിഡാരിറ്റി
മലപ്പുറം: കേരളത്തിൽ സര്‍ക്കാരിന്റെ വിഭവ വിതരണത്തിലും സർക്കാർ ഉദ്യോഗ മേഖലയിലെ അവസര പങ്കാളിത്തത്തിലും വലിയ വിവേചനങ്ങൾ അനുഭവിക്കുന്ന സമൂഹങ്ങളാണ് സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾ. മുസ്‌ലിങ്ങളും ഈഴവരും പിന്നോക്ക കൃസ്ത്യൻ വിഭാഗങ്ങളുമെല്ലാം ഈ ഗണത്തിൽ പെടുന്നവരാണ്. ദേശീയ തലത്തിലും മറ്റും ജാതി സെൻസസ് അടക്കമുള്ള മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പിന്നോക്ക വിഭാഗങ്ങൾ എല്ലാവരും ഒന്ന് ചേർന്നു കൊണ്ടുള്ള അവസര സമത്വത്തിനും തുല്യമായ വിഭവിതരണത്തിനും വേണ്ടി ശക്തമായ അവകാശ പോരാട്ടങ്ങൾ നടക്കേണ്ട സന്ദർഭമാണ്. ഈ അവസരത്തിലാണ് നമ്മുടെ വിവേചനങ്ങളുടെ ചരിത്രത്തെ മറന്ന് കൊണ്ട് സവർണ്ണ ഹിന്ദുത്വ രാഷ്ട്രീയ ബോധത്തിന് വഴങ്ങി ഈഴവർ അനുഭവിക്കുന്ന അനീതികൾക്ക് കാരണം മുസ്‌ലിങ്ങളാണ് എന്ന് പ്രചരിപ്പിക്കും വിധത്തിൽ എസ്.എൻ.ഡി.പി യോഗാദ്ധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം വിരുദ്ധ വംശീയ ബോധവും മലപ്പുറം വിരുദ്ധതയും വിളമ്പുന്നത്. ഇവിടെ നൂറ്റാണ്ടുകളായി പിന്നോക്ക വിഭാഗങ്ങളെ പിന്നോക്കമാക്കി നിലനിർത്തുന്ന സവർണ ജാതീയതയെയും അതിൻ്റെ അധികാര…
വെള്ളാപള്ളി സംഘ്പരിവാറിന്റെ നാവാവരുത്: വെൽഫെയർ പാർട്ടി
മലപ്പുറം: ഒരു സമുദായത്തിന്റെ നേതാവായ വെള്ളാപളളി നടേശൻ സംഘ്പരിവാറിന്റെ നാവാവരുതെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് അഭിപ്രായപ്പെട്ടു. മലപ്പുറത്തെക്കുറിച്ച് സംഘ്പരിവാർ കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന കള്ളങ്ങൾ തന്നെയാണ് വെള്ളാപള്ളിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് മലപ്പുറം പ്രത്യേക രാജ്യമാണെന്ന ആരോപണം ഉന്നയിച്ചത് എന്നത് അദ്ദേഹം വ്യക്തമാക്കണം. മലപ്പുറത്തെ കുറിച്ച് മുമ്പും ഇത്തരം പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അധികാരികളുടെ മൗനമാണ് ഇങ്ങിനെയുള്ള വംശിയ വിദ്വേഷ പ്രസ്താവനകൾ നടത്താൻ വെള്ളാപള്ളിയെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി വെൽഫെയർ പാർട്ടി മുന്നോട്ട് പോകുമെന്നും എക്‌സിക്യുട്ടിവ് മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് പ്രമേയം അവതരിപ്പിച്ചു. ജില്ലാ സിക്രട്ടറിമാരായ ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, ഷാക്കിർ മോങ്ങം…
കേരളത്തിലെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കേര പദ്ധതി: ഡോ. ബി. അശോക്
തിരുവനന്തപുരം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ലേബർ ഫോഴ്‌സ് സർവേ പ്രകാരം, തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.6 ശതമാനമാണ്. സ്ത്രീകൾക്ക് ഇത് 12.6 ശതമാനവും പുരുഷന്മാർക്ക് 6.5 ശതമാനവുമാണ്. 2024 ഒക്ടോബർ-ഡിസംബർ പാദത്തിലെ സർവേ ഫലമാണിത്. 15 നും 29 നും ഇടയിൽ പ്രായമുള്ള കേരളത്തിലെ യുവാക്കളിൽ 18.6 ശതമാനം പുരുഷന്മാരും 35.6 ശതമാനം സ്ത്രീകളും തൊഴിലില്ലാത്തവരാണെന്ന് സർവേ പറയുന്നു. എല്ലാവർക്കും തൊഴിൽ നൽകിക്കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാരിന് കഴിയില്ല. നമ്മുടെ ജനസംഖ്യാ വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും ഇടയിലുള്ള അന്തരം അത്ര വലുതാണ്. സർക്കാർ ജോലി മാത്രം ആഗ്രഹിക്കുന്ന മനോഭാവത്തിൽ നിന്ന് യുവാക്കൾ പതുക്കെ മാറാൻ തുടങ്ങണം. സർക്കാർ ജോലിക്കായി കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ തീവ്രത വർദ്ധിപ്പിക്കുകയേയുള്ളൂ. സ്വകാര്യ മേഖലയുടെ വളർച്ചയ്ക്ക് വൻതോതിലുള്ള അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാത്രമേ കേരളത്തിൽ തൊഴിലവസരങ്ങൾ…
കുട്ടികളിലെ പഠന പ്രശ്നങ്ങൾ അറിയാൻ സിജി അസ്സസ്മെന്റ് പ്രോഗ്രാം
സിജി സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് കുട്ടികളിലെ പഠന പ്രശ്നങ്ങൾ കണ്ടെത്താൻ അസെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ അസ്സെസ്സ്‌മെന്റിലൂടെ കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍ എന്നിവ മനസ്സിലാക്കാം. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം. ഏപ്രിൽ 12 ശനിയാഴ്ച കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച രാവിൽ 10 മുതൽ വൈകുന്നേരം 3 മണിവരെ ആയിരിക്കും അസ്സെസ്സ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. events.cigi.org എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8086663009
രാമനവമിക്ക് മുമ്പ് രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കി; കൊൽക്കത്തയിൽ 5000 പോലീസുകാരെ വിന്യസിക്കും
രാമനവമി ആഘോഷങ്ങൾ സമാധാനപരമായി നടത്തുന്നതിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമായി മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. അയോദ്ധ്യയില്‍ ഏകദേശം 10 ലക്ഷം ഭക്തർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, അലിഗഡ്, മൊറാദാബാദ് തുടങ്ങിയ പടിഞ്ഞാറൻ ജില്ലകളിൽ ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിച്ച് ഘോഷയാത്രകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ബിഹാറിൽ ഡിജെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. റോഹ്താസ് ജില്ലയിൽ മാത്രം 230-ലധികം ഡിജെകൾ അധികൃതർ പിടിച്ചെടുത്തു. രാമനവമി പ്രമാണിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും സാമുദായിക ഐക്യം നിലനിർത്തണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ക്രമസമാധാന നിലയെ ബാധിക്കുന്ന തരത്തിലുള്ള കിംവദന്തികൾ പ്രചരിപ്പിക്കുന്നത് തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. ഘോഷയാത്രകളിൽ സംസ്ഥാനങ്ങളിൽ നിരീക്ഷണം വർദ്ധിപ്പിക്കുന്നതിന് സിസിടിവികളും ഡ്രോണുകളും ഉപയോഗിക്കും. രാമനവമി ഉത്സവത്തിന് മുന്നോടിയായി…
ശ്രീരാമനവമിയുടെ ഭാഗമായി നാളെ രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾ നടക്കും
ചൈത്ര ശുദ്ധ നവമിയിൽ ആഘോഷിക്കുന്ന ശ്രീരാമനവമി , ധർമ്മത്തിന്റെയും പുണ്യത്തിന്റെയും മൂർത്തീഭാവമായ ശ്രീരാമന്റെ ജനനത്തെ അടയാളപ്പെടുത്തുന്നു. പാരമ്പര്യമനുസരിച്ച്, ഭക്തർ ഒരേ ദിവസം ശ്രീരാമന്റെയും സീതാദേവിയുടെയും ദിവ്യ വിവാഹത്തെ മഹത്വത്തോടും ഭക്തിയോടും കൂടി ആഘോഷിക്കുന്നു. അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം ഞായറാഴ്ച രാമനവമി ദിനത്തിൽ ഒരു അപൂർവ സ്വർഗ്ഗീയ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. ഉച്ചയ്ക്ക് 12 മണിക്ക്, സൂര്യരശ്മികൾ ഭഗവാൻ രാമലല്ലയുടെ വിഗ്രഹത്തിന്റെ നെറ്റിയിൽ നേരിട്ട് പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഭക്തർ സൂര്യ ഭഗവാൻ ബലരാമനോട് തിലകം ചാർത്തുന്നതിനോട് ഉപമിക്കുന്ന ഒരു അതിശയകരമായ ദൃശ്യം സൃഷ്ടിക്കും. ഈ ദിവ്യദൃശ്യം യാദൃശ്ചികമല്ല. എല്ലാ വർഷവും ശ്രീരാമനവമി ദിനത്തിൽ സൂര്യപ്രകാശം ശ്രീകോവിലിൽ പ്രവേശിച്ച് ദേവന്റെ നെറ്റിയിൽ സ്പർശിക്കുന്ന തരത്തിലാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്തിരിക്കുന്നത് . ക്ഷേത്ര ഗോപുരത്തിന്റെ (ശിഖര) മൂന്നാം നിലയിൽ നിന്ന് ശ്രീകോവിൽ വരെ കുംഭ…
വഖഫ് ബില്ലിനെതിരെ പ്രതിഷേധം: മുസാഫർ നഗറിൽ 24 പേർക്ക് നോട്ടീസ് നൽകി; ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് സമർപ്പിക്കാൻ ഉത്തരവ്
മുസാഫർനഗർ (ഉത്തര്‍പ്രദേശ്): മുസാഫർനഗർ ജില്ലയിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച 24 പേർക്കെതിരെ നോട്ടീസ് അയച്ചു. 2025 ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധിക്കാൻ പോയതായിരുന്നു ഇവരെല്ലാം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്കെതിരെ നടപടിയെടുക്കുന്നതിന്, ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിൽ 24 പേർക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് നഗരത്തിലെ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പ്രതിഷേധ സ്ഥലത്ത് ഉണ്ടായിരുന്ന കൂടുതൽ ആളുകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന്, ഏപ്രിൽ 16 ന് കോടതിയിൽ ഹാജരായ ശേഷം രണ്ട് ലക്ഷം രൂപ വീതം ബോണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് സിറ്റി മജിസ്‌ട്രേറ്റ് നോട്ടീസ് നൽകി. മാർച്ച് 28 ന് മുസാഫർപൂരിലെ വിവിധ പള്ളികളിൽ റംസാനിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഇവരെല്ലാം കൈകളിൽ…
കേന്ദ്ര വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ച് സോളിഡാരിറ്റി, SIO
കേന്ദ്ര വഖഫ് ഭേദഗതി ബില്ലിനെതിരെ സോളിഡാരിറ്റി-SiO സിറ്റി ഘടകങ്ങൾ സംയുക്തമായി നടത്തിയ പ്രകടനത്തിൽ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവരുന്ന ബില്ല് മുസ്ലിം സമുദായത്തിനെതിരെയുള്ള വംശഹത്യാ ശ്രമങ്ങളുടെ തുടർച്ചയാണെന്നും അതുവഴി വഖഫ് സ്വത്തുക്കൾ കൈവശ്യപ്പെടുത്താനാണ് സംഘപരിവാർ ശ്രമമെന്നും പ്രതി ഷേധ സംഗമം ഉലഘാടനം നിർവ്വഹിച്ച് സംസാരിച്ച സോളിഡാരിറ്റി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം അനീഷ് മുല്ലശ്ശേരി പറഞ്ഞു. പ്രകടനത്തിന് സോളിഡാരിറ്റി സിറ്റി പ്രസിഡൻ്റ് ഷറഫുദ്ദീൻ നദ് വി, SiO സിറ്റി സെക്രട്ടറി അബ്ദുൽ ബാസി ത്ത് എന്നിവർ നേതൃത്വം നൽകി.
നക്ഷത്ര ഫലം (05-04-2025 ശനി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. സാമ്പത്തിക പ്രയാസത്തില്‍ അകപ്പെടാതെ ശ്രദ്ധിക്കണം. കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. പുതിയ സംരംഭങ്ങളും പദ്ധതികളും ആരംഭിക്കാന്‍ പറ്റിയ സമയമാണിന്ന്. തൊഴിലാളികള്‍ക്ക് മികച്ച ദിനമാണ്. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. വ്യാപാരികള്‍ക്ക് വന്‍ ലാഭം ലഭിക്കുന്ന ദിനമാണിന്ന്. തുലാം: ഇന്ന് വ്യാപാരികള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. ജോലി സ്ഥലത്ത് മറ്റുള്ളവരുടെ സഹവര്‍ത്തിത്വം ഉണ്ടാകും. ഒരു തീര്‍ഥാടനത്തിന് അവസരമൊരുങ്ങും. വൃശ്ചികം: ഏറെ സുരക്ഷിതമായി ഇരിക്കേണ്ട ദിവസമാണിന്ന്. നേരിടേണ്ടി വരുന്ന കാര്യങ്ങളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുക. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത് മാറ്റിവയ്‌ക്കണം. നിങ്ങളുടെ കോപത്തെ നിയന്ത്രിക്കണം. അല്ലെങ്കില്‍ കുടുംബത്തിലും ജോലി സ്ഥലത്തും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ധനു: ഇന്ന് വളരെ സന്തോഷകരമായ ദിവസമായിരിക്കും നിങ്ങളുടേത്. ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യത. വിദേശികളുമൊത്ത് സൗഹൃദം സ്ഥാപിക്കാന്‍ സാധ്യത. ഇന്ന്…