മലപ്പുറം: ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി നേതാക്കൾ. പാർട്ടി ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, മഹ്ബൂബുറഹ്മാൻ മലപ്പുറം, ഡാനിഷ് മങ്കട തുടങ്ങിയവരാണ് കലക്ടറേറ്റ് പരിസരത്ത് വച്ച് പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ജില്ലാ കലക്ടർ വിനോദ് കുമാർ ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷമായിരുന്നു വെൽഫെയർ പാർട്ടി നേതാക്കളുടെ ഐക്യദാർഢ്യം. എൽ.എൻ.എസ്സ് (ലഹരി നിർമ്മാർജന സമിതി) സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റർ, വൈസ് പ്രസിഡന്റ് സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ, എംപ്ളോയീസ് വിങ് സംസ്ഥാന പ്രസിഡന്റ് എഎം അബൂബക്കർ, ജനറൽ സെക്രട്ടറി വി.പി. അലവി കുട്ടി മാസ്റ്റർ, വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് ആസ്യ ടീച്ചർ, മലപ്പുറം ജില്ലാ പ്രസിഡൻ്റ് സെക്കിന പുൽപ്പാടൻ, ഒ.എം.…
Day: April 11, 2025
CMRL – എക്സലോജിക് ഇടപാട്; SFIO റിപ്പോർട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു
എറണാകുളം: സിഎംആർഎൽ-എക്സലോജിക് ഇടപാടിൽ എസ്എഫ്ഐഒ റിപ്പോർട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ ഉൾപ്പെടെയുള്ളവർക്ക് കോടതി സമൻസ് അയക്കും. ഇതോടെ വീണ ഉൾപ്പെടെയുള്ള കുറ്റാരോപിതര്‍ കോടതിയിൽ ഹാജരാകേണ്ടിവരും. എക്സലോജിക്-സിഎംആർഎൽ ഇടപാടിൽ എസ്എഫ്ഐഒ കുറ്റപത്രത്തിൽ വീണയെ പതിനൊന്നാം പ്രതിയായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. സിഎം ആർഎൽ എംഡി ശശിധരൻ കർത്ത ഒന്നാം പ്രതിയാണ്. സിഎംആർഎൽ, എക്സലോജിക് ഉൾപ്പെടെ അഞ്ച് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. നിപുണ ഇന്റർനാഷണൽ, സസ്ജ ഇന്ത്യ, എംപവർ ഇന്ത്യ എന്നിവരെ പ്രതികളായി എസ്‌എഫ്‌ഐഒ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ തുടർ നടപടികൾക്ക് സ്റ്റേ ഇല്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, എസ്‌എഫ്‌ഐഒ കോടതിയലക്ഷ്യമാണ് നടത്തിയതെന്ന് സിഎംആർഎൽ വാദിക്കുന്നു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് എസ്‌എഫ്‌ഐഒ കൊച്ചി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്നും പ്രതിഭാഗം വാദിച്ചു. കേസ്…
രാജ്യത്തിന്റെ എല്ലാ കോണുകളിലും ട്രെയിനുകൾ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടും; ട്രാക്കുകളുടെ അറ്റകുറ്റ പണികള്‍ പുരോഗമിക്കുന്നു: റെയില്‍വേ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തുടനീളം മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേയ്ക്ക് കഴിയുമോ? രാജ്യത്തുടനീളമുള്ള റെയിൽവേ ട്രാക്കുകൾക്ക് ഈ വേഗതയെ പിന്തുണയ്ക്കാൻ കഴിയുമോ? ഇതിന് മറുപടിയുമായി റെയിൽവേ രംഗത്തെത്തി. നിലവിൽ 160-180 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകളെ പിന്തുണയ്ക്കാൻ കഴിയുന്ന ചില ട്രാക്കുകൾ ഉണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ചില സ്ഥലങ്ങളിൽ ട്രാക്കുകൾക്ക് ഈ വേഗത താങ്ങാൻ കഴിയില്ലെന്നും അതിനാൽ രാജ്യത്തുടനീളമുള്ള എല്ലാ ട്രാക്കുകളിലും ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനായി അവ നന്നാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “നിലവിൽ ചില റെയിൽവേ ട്രാക്കുകളിൽ വേഗത കുറയ്ക്കുകയും പിന്നീട് ട്രെയിനിന്റെ വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ കുറഞ്ഞത് ആറ് മിനിറ്റ് അധിക സമയം ചെലവഴിക്കുന്നു,” നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ സിപിആർഒ കപിഞ്ചൽ കിഷോർ ശർമ്മ പറഞ്ഞു. ട്രെയിനിന്റെ വേഗത വർദ്ധിപ്പിക്കേണ്ട ഭാഗങ്ങളിൽ ക്രോസിംഗ് ഗേറ്റുകൾ നീക്കം ചെയ്യുക, മെച്ചപ്പെട്ട…
വഖഫ് ബില്ലിനെതിരെ മുർഷിദാബാദിൽ വീണ്ടും അക്രമം; കല്ലേറ്, ലാത്തി ചാർജ്, ബിഎസ്എഫ് വിന്യസിച്ചു
ജംഗിപൂർ: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരെ വെള്ളിയാഴ്ച വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. ഇതുമൂലം, ജംഗിപൂർ ഉപവിഭാഗത്തിലെ സുതി, ഷംഷേർഗഞ്ച് ബ്ലോക്കുകളാണ് ഏറ്റവും കൂടുതൽ അസ്വസ്ഥതകൾ അനുഭവിച്ചത്. പ്രതിഷേധക്കാർ അവിടെ കല്ലെറിഞ്ഞു. ഇതേത്തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. ഈ സംഘർഷത്തിനിടെ ഫറാക്ക എസ്‌ഡിഒപി മോനിറുൾ ഇസ്‌ലാമിന് പരിക്കേറ്റു. പ്രതിഷേധക്കാർ ഒരു ബസ് കത്തിച്ചു. സാഹചര്യം കണക്കിലെടുത്ത്, സുതിയിൽ ബിഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, പോലീസ് വെടിയുതിർത്തതായും മൂന്ന് പേർക്ക് പരിക്കേറ്റതായും പ്രതിഷേധക്കാർ അവകാശപ്പെടുന്നു. എന്നാൽ വെടിവയ്പ് നടത്തിയെന്ന ആരോപണം പോലീസ് നിഷേധിച്ചു. ഇതു സംബന്ധിച്ച് ബിഎസ്എഫ് സൗത്ത് ബംഗാൾ ഫ്രോണ്ടിയർ ഡിഐജി പിആർഒ നോലോട്പാൽ കുമാർ പാണ്ഡെ പറഞ്ഞു, “വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ഇന്ന് മുർഷിദാബാദിലെ ജംഗിപൂരിൽ ഒരു ജനക്കൂട്ടം ഒത്തുകൂടി. ഇതിനുശേഷം ജനക്കൂട്ടം അനിയന്ത്രിതമായി, ഇത് ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചു.…
കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 1,08000 രൂപ പിഴയും
പത്തനംതിട്ട: പത്തനംതിട്ടയിൽ ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കായംകുളം സ്വദേശി നൗഫലിന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് പുറമേ 1,08,000 രൂപ പിഴയും കോടതി വിധിച്ചു. ആറ് വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നതെന്നും, കോവിഡ് കാലത്ത് വളരെ സങ്കീർണ്ണമായ അന്വേഷണമാണ് നടത്തിയതെന്നും, സമയബന്ധിതമായാണ് കുറ്റപത്രം സമർപ്പിച്ചതെന്നും കോടതി ഉത്തരവിന് ശേഷം പത്തനംതിട്ട അഡീഷണൽ എസ്പി ആർ ബിനു പറഞ്ഞു. 2020 സെപ്റ്റംബർ 5നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടൂരിലെ ആശുപത്രിയിൽ നിന്നും പന്തളത്തെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നൗഫൽ കൊവിഡ് പോസിറ്റീവായിരുന്ന പെൺകുട്ടിയെ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ നേരത്തെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിയ ശേഷമായിരുന്നു പ്രതി ഈ ക്രൂരത…
പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടിയ ആറു വയസ്സുകാരനെ കൊലപ്പെടുത്തി; തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിക്കു നേരെ ജനരോഷം
തൃശൂർ: മാളയിൽ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോജോയുമായി പോലീസ് തെളിവെടുപ്പ് നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ ഒരുക്കിയിരുന്നു. ജോജോയെ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കിയതിനു പിന്നാലെ നാട്ടുകാരുടെ പ്രതിഷേധവും കൈയ്യേറ്റ ശ്രമവും നടന്നു. കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും കുതറിയോടാന്‍ ശ്രമിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. നാടിനെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം കഴിഞ്ഞ ദിവസമാണ് നടന്നത്. ആറു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ഇയാൾ കുട്ടി എതിർത്തപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. 20 വയസ്സുള്ള ജോജോയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയാണെന്നും റിപ്പോർട്ടുണ്ട്. അടുത്തിടെയാണ് ഇയാൾ ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ജോജോയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം…
ഡൽഹി മേയർ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 ന്; എംസിഡിയിൽ സർക്കാർ മാറ്റത്തിനുള്ള പൂർണ്ണ സാധ്യത!
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 25 ന് നടക്കും. ഏപ്രിൽ 21 വരെ ഇതിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. എം.സി.ഡി. സെക്രട്ടറിയുടെ ഓഫീസ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. ഏപ്രിൽ 25 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന എംസിഡി ഹൗസ് മീറ്റിംഗിൽ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും തിരഞ്ഞെടുപ്പ് നടക്കുമെന്ന് അതിൽ പറഞ്ഞിരുന്നു. അതായത്, എല്ലാം സാധാരണ നിലയിലായാൽ, ഈ മാസം അവസാനത്തോടെ ഡൽഹിക്ക് ഒരു മേയറെയും ഡെപ്യൂട്ടി മേയറെയും ലഭിക്കും. മേയർ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതോടെ, എം.സി.ഡി.യിലും അധികാരമാറ്റം ആരംഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ട് സമവാക്യങ്ങൾ പരിശോധിച്ചാൽ, രണ്ട് സ്ഥാനങ്ങളും ബിജെപി പിടിച്ചെടുക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. മുനിസിപ്പൽ കൗൺസിലർമാർക്ക് പുറമേ, ഡൽഹി എംഎൽഎമാരും എംപിമാരും മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും. മേയർ തിരഞ്ഞെടുപ്പിൽ…
ഡൽഹി സർക്കാർ പുതിയ എക്സൈസ് നയം കൊണ്ടുവരാൻ തയ്യാറെടുക്കുന്നു
ന്യൂഡൽഹി: വരുമാനം വർധിപ്പിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെ മികച്ച രീതികൾ സ്വീകരിച്ചുകൊണ്ട് ഡൽഹിയിലെ ബിജെപി സർക്കാർ പുതിയ എക്സൈസ് നയം കൊണ്ടുവരും. ഈ നയം സുതാര്യമായിരിക്കുമെന്നും ഈ നയം സമൂഹത്തിൽ ഒരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി അവലോകന യോഗം നടത്തി, പുതിയ നയരൂപീകരണം ചർച്ച ചെയ്തു. “സർക്കാരിന് വരുമാനം ഉണ്ടാക്കുന്ന സുതാര്യമായ ഒരു പുതിയ നയം ഞങ്ങൾ കൊണ്ടുവരും,” എന്ന് വ്യാഴാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിൽ മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ജനങ്ങൾക്കോ സമൂഹത്തിനോ ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത വിധത്തിലായിരിക്കും നയമെന്ന് അവര്‍ പറഞ്ഞു. “ചില സംസ്ഥാനങ്ങളിൽ എക്സൈസ് നയങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. വ്യത്യസ്ത സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച എക്സൈസ് നയങ്ങൾ ഞങ്ങൾ പിന്തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന നിയമസഭാ…
ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് RSS നേതാവിൻ്റെ പേര് നൽകിയത് സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഹിന്ദുത്വ അജണ്ട: ഫ്രറ്റേണിറ്റി
പാലക്കാട്: പാലക്കാട് നഗരസഭ ആരംഭിക്കുന്ന ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് RSS നേതാവിൻ്റെ പേര് നൽകാനുള്ള ശ്രമം സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ആർ എസ് എസിന്റെ സ്ഥാപകനായ ഹെഡ്ഗേവറിന്റെ പേര് നൽകാനുള്ള പാലക്കാട് നഗരസഭയുടെ തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടനാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഹിന്ദുത്വ വാദിയായ ഒരു നേതാവിന്റെ പേര് നൽകൽ സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനും, ജനാധിപത്യ വിരോധികളെ മഹാന്മാരായി ചിത്രീകരിക്കാനും, ചരിത്രം വളച്ചൊടിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ, നഗര സഭയുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം ആർ എസ് എസ് – ഹിന്ദുത്വ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ തുടർന്നും ശക്തമായ പ്രതിഷേധ നടപടികൾ ഉണ്ടാകുമെന്നു ജില്ലാ…
കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം; പ്രവേശനം 60 പേര്‍ക്ക്
കൊച്ചി: പത്താം ക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, യുവനേതൃത്വനിരയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മര്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തവും നവീനവുമായ പഠനാനുഭവം സമ്മാനിക്കുന്നതിനായി ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്‌കില്‍സ്,വ്യക്തിത്വ വികസനം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍,ഡിസൈന്‍ തിങ്കിങ് തുടങ്ങിയവ ആസ്പദമാക്കിയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സമ്മര്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ ഞാന്‍ എന്തുകൊണ്ട് അര്‍ഹനാണ്- പാഷന്‍, ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം എന്നിവ പ്രകടമാക്കുന്ന മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 16ന് മുമ്പ് സമര്‍പ്പിക്കണം. 20 ദിവസം നീണ്ടുനില്‍ക്കുന്ന…