വംശീയാതിക്രമത്തിന് വേണ്ടി ഭരണകൂടം ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നു: ജബീന ഇർഷാദ്

കണ്ണൂർ: വംശീയാതിക്രമത്തിന് വേണ്ടി രാജ്യത്തെ ഭരണകൂടം ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. കോടതികളിൽ നിന്ന് ഏകപക്ഷീയ വിധികൾ വരുന്നു. ഭരണാധികാരികൾ വഴിമാറുമ്പോൾ ചോദ്യങ്ങളുയർത്തേണ്ട മുഖ്യധാര മാധ്യമങ്ങളെ ഭരണകൂടം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. കെ.കെ.കൊച്ച് നഗറിൽ (വിറാസ് കാമ്പസ്, പഴയങ്ങാടി) നടന്ന ഫ്രറ്റേണിറ്റി സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സംഘ്പരിവാറിൻ്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഏറ്റവും ഒടുവിൽ പാലക്കാട് നഗരസഭയിൽ നടന്നത്. മുസ് ലിം ജനവിഭാഗങ്ങളുടെ സ്വത്തുവകകൾ തകർക്കുക എന്നത് മാത്രമല്ല രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങളുടെ നിഷ്ക്കാസനം തന്നെയാണ് വഖഫ് ഭേദഗതി നിയമത്തിൻ്റെ മറവിലൂടെ സംഘ്പരിവാർ ലക്ഷ്യംവെക്കുന്നത്. എത്ര വർഗീയത പറഞ്ഞാലും തൊട്ടുതലോടുന്ന ഒരു സർക്കാർ സംസ്ഥാനത്തുള്ളതാണ് . വെള്ളാപ്പള്ളിക്കും പി.സി ജോർജിനും ധൈര്യം പകരുന്നത്. സംസ്ഥാന കേരളോത്സവത്തിലെ ഘോഷയാത്രയിൽ മുസ് ലിം വിരുദ്ധ ടാബ്ലോ…

കെ വി മുഹമ്മദലി മാസ്റ്റർ സ്മാരക അങ്കണവാടി ഉദ്ഘാടനം ചെയ്തു

മക്കരപ്പറമ്പ്: വടക്കാങ്ങരയിലെ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന കെ വി മുഹമ്മദലി മാസ്റ്ററുടെ സഹധർമിണി കരുവാട്ടിൽ സൈനബ ഹജ്ജുമ്മ ദാനമായി നൽകിയ സ്ഥലത്ത് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് മങ്കട മണ്ഡലം എം.എൽ.എയുടെ ആസ്തി ഫണ്ടും ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതി ഫണ്ടും ഉപയോഗപ്പെടുത്തി നിർമ്മിച്ച വടക്കാങ്ങര ആലുംകുന്ന് കെ വി മുഹമ്മദലി മാസ്റ്റർ സ്മാരക അങ്കണവാടി മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ.എൻ ഷിബിലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ സ്വാഗതം പറഞ്ഞു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹ്റാബി കാവുങ്ങൽ, വി ഖമറുന്നീസ, കെ ജാബിർ, ഉസ്മാൻ മാസ്റ്റർ, സക്കീർ കരുവാട്ടിൽ, കെ.വി നദീർ മാസ്റ്റർ, വി ശരീഫ്, ടി ഷംസുദ്ദീൻ,…

മോങ്ങം ഒരുമ ചാരിറ്റി വിഷു കിറ്റ് വിതരണം ചെയ്തു

മോങ്ങം: മോങ്ങം ഒരുമ ചാരിറ്റി വിഷു കിറ്റ് വിതരണം മോങ്ങം ലാം ലും സൂപർ മാർക്കറ്റ് എം ഡി മുഹ്സിൻ കോടാലി ഉത്ഘാടനം ചെയ്തു. മാതൃകാപരമായ പ്രവർത്തനങ്ങളുമായി മോങ്ങം ഒരുമ ചാരിറ്റി അംഗങ്ങൾക്ക് ഇടയിൽ രാഷട്ര പുരോഗതിക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചാരിറ്റി ഗ്രൂപ്പാണ് മോങ്ങം ഒരുമ ചാരിറ്റി എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഷാക്കിർ മോങ്ങം സ്വാഗതം പറഞ്ഞ യോഗത്തിൽ വിജയൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. സി. ഹംസ പദ്ധതികൾ വിശദീകരിച്ചു. ജാനകി തിരൂർ ആശംസ അറിയിച്ചു. ചടങ്ങിൽ സജീഷ് മോങ്ങം നന്ദി അർപ്പിച്ചു. ജമീല മോങ്ങം, ഫാത്തിമ പെരിക്കൽ മണ്ണ, ആയിശ പാലക്കാട്, പ്രസാദ് തണ്ണിപ്പാറ, ദിലീപ് കുമാർ ഫറോഖ്, വിജയകുമാരി ള്ളമതിൽ, ശ്രിശ്മ മൊറയൂർ എന്നിവർ നേതൃത്വം നൽകി.

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതിബായി

തിരുവനന്തപുരം: സമൃദ്ധിയുടെ വിഷുക്കണിയൊരുക്കിയും വിഷുപ്പാട്ട് പാടിയും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ വിഷുദിനാഘോഷം നിറവിന്റെ ഉത്സവമായി. കൊന്നപ്പൂക്കളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച ബീഥോവന്‍ ബംഗ്ലാവിന്റെ ഉമ്മറത്ത് ഓട്ടുരുളിയില്‍ നിറച്ചുവച്ച കണിവിഭവങ്ങള്‍ കുട്ടികള്‍ക്ക് കൗതുകമായി. വിഷുദിനാഘോഷം തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കാലമെത്ര മാറിയാലും പഴമയുടെ പ്രൗഢി തിരിച്ചറിയുവാന്‍ ഇത്തരം ആഘോഷങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും കഴിയുമെന്ന് ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു. സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കിയാണ് അവര്‍ മടങ്ങിയത്. സെന്ററിലെ സംഗീതവേദിയായ ബീഥോവന്‍ ബംഗ്ലാവില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി എന്ന ഗാനം ഭിന്നശേഷിക്കാര്‍ ആലപിച്ചുകൊണ്ട് തുടക്കം കുറിച്ചു. ഗായകന്‍ പന്തളം ബാലന്‍ സവിശേഷ സാന്നിദ്ധ്യമായി. കുട്ടികള്‍ക്കൊപ്പം വിഷുപ്പാട്ടുകള്‍ പാടി പന്തളം ബാലന്‍ ആഘോഷങ്ങള്‍ക്ക് സംഗീത ചാരുത പകര്‍ന്നു. കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ഗ്രിന്‍സണ്‍ ജോര്‍ജ്,…

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ അറസ്റ്റു വരിച്ച നേതാക്കൾക്ക് സ്വീകരണം നൽകി

താനൂർ: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ എസ് ഐ ഒ, സോളിഡാരിറ്റി സംഘടനകൾ കോഴിക്കോട് എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ അബ്ദുൽ വാഹിദ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം എന്നിവർക്ക് സ്വീകരണം നൽകി. പ്രസ്തുത പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി ഇസ്മായിൽ, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ്, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറി ഹബീബ് ജഹാൻ സംബന്ധിച്ചു.

കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നന്ദിനിക്കിത് ജീവീതത്തിലെ ജന്മസാഫല്യം!

ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിലെ ‘നന്ദിനി’ എന്ന ആന ചരിഞ്ഞ വാര്‍ത്ത ആനപ്രേമികൾക്ക് ദുഃഖകരമായിരുന്നു. ഇതിനെത്തുടർന്ന് ഗുരുവായൂരിൽ നന്ദിനി ചെലവഴിച്ചതിനെക്കുറിച്ച് ഗുരുവായൂർ ദേവസ്വം തന്നെ സോഷ്യൽ മീഡിയയിൽ നന്ദിനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്തു. വെറും നാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന നന്ദിനിയെ നിലമ്പൂരിൽ നിന്നുള്ള പി നാരായണൻ നായരാണ് ഗുരുവായൂരപ്പന് നല്‍കിയത്. കുടുംബ സുഹൃത്തായ പി കേശവ മേനോനാണ് നാരായണന്‍ നായര്‍ക്കു വേണ്ടി ഗുരുവായൂര്‍ ദേവസ്വത്തിന് കത്തയച്ചത്. ഗുരുവായൂർ ദേവസ്വം ബോര്‍ഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: 60 വർഷത്തെ സേവന നിറവിൽ മണ്ഡലശീവേലിയും , പള്ളിവേട്ടയും,ആറാട്ടു ചടങ്ങുകളും നടത്തി ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നന്ദിനി…ഗജറാണി നന്ദിനി ഓർമ്മയായി! ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ ഗജറാണി നന്ദിനി ഓർമ്മയായി. ഗുരുവായൂരപ്പന്റെ സേവനത്തിനു പുറം എഴുന്നള്ളിപ്പുകൾക്ക് 5 ക.ഏക്കം നിശ്ചയിച്ച് സേവനമാരംഭിച്ച നന്ദിനി കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞതോടെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് 37 ആയി! ഭൂലോകവൈകുണ്ഠമെന്ന് പുകൾപ്പെറ്റ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ…

രാജ്യം ആർ.എസ്.എസ്സിന് തീറെഴുതിക്കൊടുത്തിട്ടില്ല: പി സുരേന്ദ്രൻ

മലപ്പുറം: വഖഫ് നിയമമുൾപ്പെടെയുള്ള ആർ. എസ്.എസ്സിൻ്റെ വംശീയ തിട്ടൂരങ്ങൾക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ പി. സുരേന്ദ്രൻ. വഖഫ് നിയമത്തിനെതിരെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചതിനെ തുടർന്ന് ജയിലിൽ അടക്കപ്പെട്ട് പുറത്തിറങ്ങിയ എസ്.ഐ.ഒ – സോളിഡാരിറ്റി നേതാക്കൾക്ക് നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിമയത്തിനെതിരായ തീക്ഷ്ണമായ പ്രക്ഷോഭങ്ങൾക്ക് വരും ദിവസങ്ങളിൽ കേരളത്തിൻ്റെ തെരുവുകൾ സാക്ഷ്യം വഹിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സൂചിപ്പിച്ചു. ലാത്തിയും ജയിലറയും കാട്ടി വഖ്ഫ് നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്നത് ഭരണകൂടത്തിൻ്റെ വ്യാമോഹം മാത്രമാണെന്ന് മറുപടി പ്രഭാഷണത്തിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് വ്യക്തമാക്കി. താനൂർ ടൗണിൽ നടന്ന സ്വീകരണ സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, സോളിഡാരിറ്റി…

ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചു

ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ സംബന്ധിച്ച് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ സുപ്രീം കോടതി മൂന്ന് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ഈ കാലയളവിനപ്പുറം കാലതാമസം ഉണ്ടായാൽ ശരിയായ കാരണങ്ങൾ നൽകുകയും ബന്ധപ്പെട്ട സംസ്ഥാനത്തെ അതിനെക്കുറിച്ച് അറിയിക്കുകയും ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞു. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയം സുപ്രീം കോടതി ആദ്യമായി നിശ്ചയിച്ചു. തമിഴ്‌നാട് ഗവർണർ ആർ എൻ രവിയുമായി ബന്ധപ്പെട്ട ഒരു കേസുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ ഈ നടപടി നിയമവിരുദ്ധവും തെറ്റുമാണെന്ന് കോടതി പ്രഖ്യാപിച്ചു. സംസ്ഥാന നിയമസഭ ഇതിനകം തന്നെ പുനഃപരിശോധിച്ചിരുന്നിട്ടും, 2023 നവംബറിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവർണർ ആർ എൻ രവി 10 ബില്ലുകൾ അയച്ചു. ഒരു ബില്ലിൽ “സമ്പൂർണ വീറ്റോ”…

അനധികൃത സ്വത്ത് സമ്പാദന കേസ്: മുഖ്യമന്ത്രിയുടെ സഹായിക്കെതിരെ സിബിഐ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: മുൻ ചീഫ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സിഇഒയുമായ കെ.എം. എബ്രഹാം വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന തന്റെ ഹർജി തള്ളിയ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. പ്രത്യേക കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട്, ജോമോന്‍ പുത്തൻപുരയ്ക്കലിന്റെ പരാതിയുടെയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും മറ്റ് പ്രസക്തമായ രേഖകളിലും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ എബ്രഹാമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐ കൊച്ചി യൂണിറ്റിലെ പോലീസ് സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. എബ്രഹാം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നുവെന്നും, അദ്ദേഹത്തിന് കാബിനറ്റ് റാങ്ക്…

ജാമിഅ മർകസ്‌ പഠനാരംഭം നാളെ (ഞായർ)

കോഴിക്കോട്: സൗത്തിന്ത്യയിലെ ഏറ്റവും വലിയ മതവിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ മർകസിന് കീഴിലെ വിവിധ ഫാക്കൽറ്റികളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2025-2026 അക്കാദമിക വർഷത്തെ പഠനാരംഭം നാളെ(ഞായർ) നടക്കും. മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ മുഖ്യാതിഥിയാവും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ജലീൽ സഖാഫി…