ന്യൂഡൽഹി: പാം ഞായറാഴ്ചയുടെ പുണ്യദിനത്തിൽ കത്തോലിക്കാ സംഘത്തെ ഘോഷയാത്ര നടത്താൻ അനുവദിക്കാത്ത ഡൽഹി പോലീസിന്റെ തീരുമാനത്തെ ആം ആദ്മി പാർട്ടി അപലപിച്ചു. ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് ആം ആദ്മി എംപി സഞ്ജയ് സിംഗ് പറഞ്ഞു. ക്രിസ്ത്യൻ പുണ്യവാരത്തിന്റെ (ഈസ്റ്റർ) തുടക്കം ആഘോഷിക്കേണ്ടതായിരുന്നു, നമ്മുടെ ദേശീയ തലസ്ഥാനത്ത് അത് അനാവശ്യമായ ഒരു വിവാദമാക്കി മാറ്റരുത്. ഉത്സവങ്ങൾ സന്തോഷം പകരാനുള്ള അവസരങ്ങളാണ്, അവകാശങ്ങൾ നിഷേധിക്കാനുള്ളതല്ല. ഡൽഹി പോലീസ് ഒരു പ്രൊഫഷണൽ സേനയായി പ്രവർത്തിക്കണം, അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ ശബ്ദമായി മാറരുത്. ഡൽഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷൻ (സിഎഎഡി) വാർഷിക കുരിശു ഘോഷയാത്രയ്ക്ക് ക്രിസ്ത്യാനികൾക്ക് അനുമതി നിഷേധിച്ച ഡൽഹി പോലീസിന്റെ തീരുമാനത്തെ അപലപിച്ചു. വർഷങ്ങളായി പോലീസിന്റെ അനുമതിയോടെ ഈസ്റ്ററിന് മുമ്പ് എല്ലാ ഞായറാഴ്ചയും സമാധാനപരമായി നടക്കുന്ന ഈ പവിത്രമായ മത പരിപാടിക്ക് ദശലക്ഷക്കണക്കിന് കത്തോലിക്കർക്ക് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുണ്ടെന്ന് സിഎഎഡി പ്രസിഡന്റ്…
Day: April 14, 2025
ഡൽഹിയിൽ മനുഷ്യക്കടത്ത്: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് ഡൽഹിയിലെ സമ്പന്നർക്ക് വില്‍ക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തു; നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: അന്തർ സംസ്ഥാന മനുഷ്യക്കടത്ത് സംഘത്തിലെ മൂന്ന് പേരെ ഡൽഹി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. അവരിൽ നിന്ന് ഒരു നവജാത ശിശുവിനെയും രക്ഷപ്പെടുത്തി. കുഞ്ഞിന് 3 മുതൽ 4 ദിവസം വരെ മാത്രം പ്രായമുള്ളതാണെന്ന് പോലീസ് പറഞ്ഞു. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ കൊണ്ടുവന്ന് ഡൽഹി എൻസിആറിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്തിരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെട്ട സംഘമാണ് അറസ്റ്റിലായത്. സ്ത്രീകളിലൊരാൾ മുൻപ് സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നു എന്നും പോലീസ് പറഞ്ഞു. ദ്വാരക ആസ്ഥാനമായുള്ള പോലീസിലെ സ്‌പെഷ്യൽ ടീമിന് മനുഷ്യക്കടത്ത് ശൃംഖലയെക്കുറിച്ച് രഹസ്യ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 20-ലധികം സംശയാസ്പദമായ നമ്പറുകളുടെ കോൾ വിശദാംശങ്ങൾ പരിശോധിക്കുകയും സംശയിക്കപ്പെട്ടവരെ ഏകദേശം 20 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കുകയും ചെയ്തു. 2025 ഏപ്രിൽ 8 ന് ഡൽഹിയിലെ ഉത്തം നഗറിൽ നിന്ന്…
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ; മതവിദ്യ മനുഷ്യ ജീവിതത്തെ ചിട്ടപ്പെടുത്തും: കാന്തപുരം
കാരന്തൂർ: മതവിദ്യാഭ്യാസം മനുഷ്യ ജീവിതത്തെ അഴകും ചിട്ടയുമുള്ളതാക്കുമെന്ന് മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിന്റെ സ്ത്രീ വിദ്യാഭ്യാസ പദ്ധതിയായ ഹാദിയ അക്കാദമിയുടെ കാരന്തൂർ ക്യാമ്പസിലെ കോൺവൊക്കേഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതു തലമുറകളെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടായത് കൊണ്ടുതന്നെ അവർ മതവിദ്യാഭ്യാസത്തിലും മികവ് നേടണമെന്നും ജീവിതത്തിലും കുടുംബത്തിലും അറിവ് പ്രയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023 – 24 അധ്യയന വർഷം പഠനം പൂർത്തീകരിച്ച ഹാദിയ യു ജി, ഹയർസെക്കൻഡറി, ഡിപ്ലോമ ബാച്ചുകളിലെ 132 വിദ്യാർഥികൾക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. വി എം അബ്ദുറശീദ് സഖാഫി, മുഹമ്മദ് റാഫി സുറൈജി അസ്സഖാഫി, മുഹമ്മദ്, അബ്ദുസ്സമദ് സഖാഫി സംസാരിച്ചു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, സയ്യിദ് ജഅ്ഫർ ഹുസൈൻ ജീലാനി,…
ഹിസാറിൽ നിന്ന് അയോദ്ധ്യയിലേക്ക് ആദ്യ വിമാനം പറന്നുയർന്നു; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ഹിസാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഹിസാർ വിമാനത്താവളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം അന്താരാഷ്ട്ര ടെർമിനലിന്റെ തറക്കല്ലിടലും നടന്നു. ഇത് ഒരു ശംഖിന്റെ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹിസാറിൽ 7,200 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായി ഇത് 3 ഘട്ടങ്ങളായി വികസിപ്പിക്കും. ഇതുസംബന്ധിച്ച് ഹരിയാന സർക്കാരും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇവിടെ ഒരു വ്യാവസായിക ഇടനാഴിയും നിർമ്മിക്കും. “വളരെ വേഗം ഇവിടെ നിന്ന് മറ്റ് നഗരങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കും. ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഇന്ന് നടന്നു. ഈ തുടക്കം ഹരിയാനയുടെ വികസനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഈ പുതിയ തുടക്കത്തിന് ഹരിയാനയിലെ ജനങ്ങളെ…
ഇന്ന് ഐശ്വര്യവും സമ്പത്തും നിറഞ്ഞ വിഷു; വിഷുക്കണി കണ്ടുണര്‍ന്ന് മലയാളികള്‍
ഇന്ന് വിഷു, ഐശ്വര്യവും സമ്പത്തും നിറഞ്ഞ ഒരു പുതിയ യുഗത്തിനായുള്ള പ്രാർത്ഥനയുടെയും പ്രത്യാശയുടെയും ദിനം. വിഷുക്കണി കണ്ടും വിഷു കൈനീട്ടം നല്‍കിയും ഇന്ന് നാടെങ്ങും വിഷു ആഘോഷിക്കുന്നു. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിലേക്കും കണ്ണുകൾ തുറക്കുന്ന പ്രത്യാശയുടെ ദിവസമാണ് വിഷു. മേട മാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യവും വർഷം മുഴുവൻ നിലനിൽക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷുദിനത്തിൽ ദർശനത്തിനായി വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വിഷു ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരും വർഷത്തിൽ നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരിക എന്നതാണ് കണി കാണുക എന്ന ആശയം. അതിനാൽ, പച്ചക്കറികൾ, പഴങ്ങൾ, പുതിയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് വിഷുക്കണി തയ്യാറാക്കുന്നത്, ഇവയെല്ലാം സമൃദ്ധിയുടെ പ്രതീകമാണ്. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. പരമ്പരാഗത…
വിഷു ദിനത്തില്‍ ഉണ്ണിക്കണ്ണനെ കാണാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ജനമൊഴുകിയെത്തി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം പൂർത്തിയായി. വിഷുപ്പുലരിയിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണനെ കണി പതിനായിരക്കണക്കിന് ഭക്തർ എത്തി. പുലർച്ചെ 2.45 മുതൽ 3.45 വരെ ക്ഷേത്ര ശ്രീകോവിലിനുള്ളിലും നമസ്കാര മണ്ഡപത്തിലും കാണി കാണാൻ ഭക്തർക്ക് അവസരം ലഭിച്ചു. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ 2 മണിക്ക് ക്ഷേത്രത്തിൽ കണി ഒരുക്കി. വിഷുവിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം (ഏപ്രിൽ 13) രാത്രി തൃപ്പൂക്ക ചടങ്ങിന് ശേഷം വിശ്രമിച്ച കീഴ് ശാന്തിയാണ് കണി ഒരുക്കി നൽകിയത്. ശ്രീകോവിലിലെ മുഖമണ്ഡപത്തിലാണ് കണി ഒരുക്കിയ്ത്. വിഷുക്കണി ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തരുടെ നീണ്ട നിര ഇന്നലെ വൈകുന്നേരം മുതൽ ക്ഷേത്രത്തിൽ കാണാൻ കഴിഞ്ഞു. അതേസമയം, കണികാണാന്‍ സന്ദർശിക്കുന്ന ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ…
നക്ഷത്ര ഫലം (14-04-2025 തിങ്കള്‍)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമായിരിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് സമയം നല്ലതാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. മറ്റുള്ളവരോട് നന്നായി പെരുമാറാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒരു ഉല്ലാസ യാത്രയ്‌ക്ക് അവസരം ലഭിക്കും. എന്നാല്‍ സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തത്‌പരരായവര്‍ക്കും ഇത് നല്ല സമയമല്ല. തുലാം: പണത്തിന്‍റെയും സാമ്പത്തിക ഇടപാടിന്‍റെയും കാര്യത്തില്‍ നിങ്ങളിന്ന് സൂക്ഷ്‌മത പാലിക്കണം. ബിസിനസ് സംരംഭം ആരംഭിക്കാന്‍ നല്ല സമയമാണിന്ന്. മാനസികവും ശാരീരികവുമായി നിങ്ങള്‍ ആരോഗ്യവാനായിരിക്കും. നേരിടുന്ന പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കും. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും തീരുമാനമെടുക്കാന്‍…
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മെഹുൽ ചോക്സിയെ ബെൽജിയത്തിൽ സിബിഐ അറസ്റ്റ് ചെയ്തു; ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു
ന്യൂഡൽഹി: കുപ്രസിദ്ധമായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും, ഒളിവിൽ പോയ വജ്ര വ്യാപാരിയുമായ മെഹുൽ ചോക്സിയെ ഒടുവിൽ ബെൽജിയത്തിൽ സിബിഐ അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സിബിഐ. 13,000 കോടി രൂപയുടെ പിഎൻബി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കൈമാറ്റ അഭ്യർത്ഥനയെത്തുടർന്ന് ഒളിവിൽ പോയ വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ബെൽജിയത്തിൽ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ചയാണ് വജ്ര വ്യാപാരിക്കെതിരെ ഈ നടപടി സ്വീകരിച്ചത്. ഇന്റർപോളിന്റെ റെഡ് നോട്ടീസ് പിൻവലിച്ചതിനെത്തുടർന്ന്, ഇന്ത്യൻ ഏജൻസികളായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സിബിഐയും ചോക്സിയെ ബെൽജിയത്തിൽ നിന്ന് നാടുകടത്താൻ നീക്കം നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. 2018-ൽ മുംബൈയിലെ പിഎൻബിയുടെ ബ്രാഡി ഹൗസ് ബ്രാഞ്ചിൽ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ചോക്‌സി, അനന്തരവനും ഒളിച്ചോടിയ വജ്ര വ്യാപാരിയുമായ നീരവ്…
അരികുവൽക്കരണത്തിനുള്ള ടൂൾ ആയി മാധ്യമങ്ങൾ മാറരുത്: വെൽഫെയർ പാർട്ടി
തിരൂർ: കേരളത്തിലെ മാധ്യമങ്ങളിൽ പൊതു സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന പരമ്പരാഗത ചേരികളെയും ഭരണവർഗത്തെയും മാത്രം പരിഗണിക്കുകയും മറ്റുള്ളവർക്ക് ദൃശ്യത നൽകാതിരിക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവിൽ കാണപ്പെടുന്നത്. ഈ സമീപനം തിരുത്തുകയും അടിസ്ഥാന ജനവിഭാങ്ങളുടെ സാമൂഹിക – രാഷ്ട്രീയ പ്രതിനിധാങ്ങളെയും കീഴാളപക്ഷത്ത് നിന്നുള്ള ഉണർവുകളെയും ഉൾകൊള്ളാനും, അവരുടെ ശബ്ദം പൊതുസമൂഹത്തിൽ എത്തിക്കാനുള്ള വിശാലത പരമ്പരാഗത മാധ്യമ സ്ഥാപനങ്ങൾ കാണിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ മീഡിയ ഓറിയന്റേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന മീഡിയ കോഡിനേറ്റർ ആദിൽ അബ്ദുൽ റഹീം ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. മലപ്പുറം, തിരൂർ മേഖലകളിലായി നടന്ന ക്യാമ്പുകളിൽ സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്‌റഫ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, സെക്രട്ടറിമാരായ അഷ്‌റഫ് വൈലത്തൂർ, ജംഷീൽ അബൂബക്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലീന അന്നാര, സൈതാലി വലമ്പൂർ, ശറഫുദ്ധീൻ…
ഫലപ്രഖ്യാപനങ്ങൾക്ക് മുമ്പ് മലബാർ സീറ്റ് പ്രതിസന്ധി പരിഹരിക്കണം: നഈം ഗഫൂർ
കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു ഫലപ്രഖ്യാപനങ്ങൾക്ക് മുമ്പുതന്നെ മലബാറിലെ ഹയർസെക്കൻഡറി, ഉന്നതവിദ്യാഭ്യാസ മേഖലകളിലെ സീറ്റ് പ്രതിസന്ധി പൂർണമായും പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. ആവശ്യാനുസരണമുള്ള അധിക ബാച്ചുകൾ മുൻകൂട്ടി അനുവദിക്കില്ലെന്ന സർക്കാർ തീരുമാനം അംഗീകരിക്കില്ല. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം നേരിടേണ്ടി വരും. മന്ത്രിമാരെ തെരുവിൽ തടയുന്നതടക്കമുള്ള പ്രതിഷേധങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. പുതിയ ദേശീയ വിദ്യാഭ്യാസ നയം ആശങ്കകൾ പരിഹരിച്ച് മാത്രമേ സംസ്ഥാനത്ത് നടപ്പിൽ വരുത്താവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ദിവസമായി പഴയങ്ങാടി വിറാസ് കാമ്പസിലെ കെ.കെ.കൊച്ച് നഗറിൽ നടന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന നേതൃസംഗമത്തിൽ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ അട്ടപ്പാടി അധ്യക്ഷത വഹിച്ചു. ഫാത്തിമ തഹാനി നന്ദി പറഞ്ഞു. സംഗമത്തിന് മുഹമ്മദ് സഈദ്, ഗോപു തോന്നക്കൽ, ബാസിത് താനൂർ,…