പത്മ പുരസ്കാരങ്ങള്‍ 2025: രാജ്യത്തെ 71 പ്രമുഖ വ്യക്തികളെ രാഷ്ട്രപതി മുർമു ആദരിച്ചു (വീഡിയോ)

രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ, അതത് മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രമുഖരെ രാഷ്ട്രപതി ദ്രൗപദി മുർമു ആദരിച്ചു. ന്യൂഡൽഹി | 71 പ്രമുഖ വ്യക്തികൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു തിങ്കളാഴ്ച പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഈ വർഷം ജനുവരി 25 ന് 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, രാജ്യത്തെ സിവിലിയൻ അവാർഡുകളായ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവയ്ക്കായി 139 പ്രമുഖ വ്യക്തികളെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇതിൽ 71 പേർക്ക് തിങ്കളാഴ്ച രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ അവാർഡുകൾ സമ്മാനിച്ചു. ബാക്കിയുള്ളവർക്ക് ഉടൻ തന്നെ ഒരു പ്രത്യേക ചടങ്ങിൽ ബഹുമതികൾ നൽകും. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് എഐജി ഹോസ്പിറ്റൽസ് ചെയർമാൻ ഡി നാഗേശ്വര റെഡ്ഡി, മുതിർന്ന നടനും സംവിധായകനുമായ ശേഖർ കപൂർ, വയലിനിസ്റ്റ് ലക്ഷ്മിനാരായണൻ സുബ്രഹ്മണ്യം, തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണ…

പാക് അധീന കശ്മീരിൽ അടിയന്തരാവസ്ഥ; ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി

ഇസ്ലാമാബാദ് | പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഇന്ത്യയുടെ കർശന സൈനിക നടപടി ഭയന്ന് പാകിസ്ഥാനിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതുമൂലം, പാക് അധീന കശ്മീരിൽ (POK) അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നിലനിൽക്കുകയാണ്. ഇവിടുത്തെ പ്രാദേശിക ഭരണകൂടം ആരോഗ്യ പ്രവർത്തകരുടെ അവധി ഉടനടി റദ്ദാക്കുകയും എല്ലാ മെഡിക്കൽ ജീവനക്കാരോടും ജാഗ്രത പാലിക്കാൻ ഉത്തരവിടുകയും ചെയ്തു. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി ഏപ്രിൽ 25 ന് ഝലം വാലിയിലെ ആരോഗ്യ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ, എല്ലാ ആശുപത്രികളിലും ആരോഗ്യ യൂണിറ്റുകളിലും ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർ എല്ലായ്‌പ്പോഴും ഡ്യൂട്ടിയിൽ തുടരണമെന്ന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു തരത്തിലുള്ള അവധിയോ കൈമാറ്റമോ അനുവദിക്കില്ലെന്നും സർക്കാർ വാഹനങ്ങളുടെ വ്യക്തിഗത ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിച്ചാൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തിനുശേഷം, ഇന്ത്യൻ സുരക്ഷാ ഏജൻസികളും പാക്…

വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര നടത്തി

മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര നയിച്ച പദയാത്ര മക്കരപ്പറമ്പ് ഹെവൻസ് ഓഡിറ്റോറിയം പരിസരത്ത് നിന്നാരംഭിച്ച് വടക്കാങ്ങര കിഴക്കേകുളമ്പിൽ സമാപിച്ചു. പൊതുസമ്മേളനം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ബഷീർ, സമീറ ശഹീർ, ആയിഷാബി ശിഹാബ് എന്നിവർ ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം നടത്തി. ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള…

ഗോപിനാഥ് മുതുകാടിന് ഓസ്ട്രേലിയയില്‍ ആദരം

തിരുവനന്തപുരം: ഇന്ദ്രജാല കലയ്ക്കു നല്‍കിയ സംഭാവനകളും മാനവികതയിലൂന്നിയുള്ള സേവന പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തി മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ സൗത്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ആദരിച്ചു. സൗത്ത് ഓസ്ട്രേലിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ സ്‌റ്റേറ്റ് പ്രീമിയറുമായ ജിംഗ് ലീ പ്രശസ്തി പത്രം നല്‍കിയും പൊന്നാട അണിയിച്ചുമാണ് മുതുകാടിനെ ആദരിച്ചത്. ലോകമെമ്പാടുമുള്ള നിരവധി വ്യക്തികളെയും സമൂഹത്തെയും ഉയര്‍ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന മുതുകാടിന്റെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആദരം നല്‍കിയത്. പ്രത്യേക ക്ഷണിതാവായി എത്തിയ മുതുകാടിനെ ജിംഗ് ലീ പാര്‍ലമെന്റ് ഹൗസിലേയ്ക്കാണ് സ്വീകരിച്ച് കൂട്ടിക്കൊണ്ട് പോയത്. പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും അവര്‍ വിശദീകരിച്ചു. ഈ ആദരം തന്റെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ നേട്ടമാണെന്ന് മുതുകാട് പറഞ്ഞു. എം ക്യൂബ് പരിപാടി അവതരിപ്പിക്കുന്നതിനായാണ് മുതുകാടും സംഘവും ഓസ്ട്രേലിയയില്‍ എത്തിയത്. ഗായകരായ അതുല്‍ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, എന്നിവര്‍ക്കൊപ്പം ഭരതരാജന്‍,…

സംഘ്‌പരിവാറിന് ഇന്ത്യയിലെ പരീക്ഷണ ശാലയാണ് മണിപ്പൂർ: നാസർ കീഴുപറമ്പ്

അങ്ങാടിപ്പുറം : വംശീയതയും വർഗീയതയും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും, വർഗീയ ചേരി തിരിവില്ലാത്ത ഇന്ത്യക്കു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ കഴിയുകയുള്ളൂ എന്നും, ജാതിമത ചിന്തകൾക്ക് അതീതമായി ഈ നാടിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും നമ്മൾ ഒന്നാകണമെന്നും, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്. നാടിൻ്റെ നന്മക്ക് നമ്മളൊന്നാവണമെന്ന രാഷ്ട്രിയ പ്രമേയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നയിക്കുന്ന സാഹോദര്യ കേരളാ പദയാത്രയുടെ പ്രചരണാർത്ഥം, വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സെയ്താലിവലമ്പൂരിന്റെ നേതൃത്വത്തിൽ നടന്ന പദയാത്രയുടെ സമാപന പൊതുസമ്മേളനം പൂപ്പലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നത്ത് പടിക്കൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസൻ മേലാറ്റ നിർവ്വഹിച്ചു. പാർട്ടി പഞ്ചായത്ത്…

വിജയപഥം, സിജി കരിയർ അറ്റ് ഗ്രാസ് റൂട്ട് പ്രോഗ്രാം സംഘടിപ്പിച്ചു

സിജിയും, സൗഹൃദം നോർത്ത് ചേവായൂർ റസിഡൻസ് അസോസിയേഷനും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ‘വിജയപഥം’, കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഏപ്രിൽ 28 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച പരിപാടി വാർഡ് കൗൺസിലർ ഡോ. പി എൻ അജിത ഉദ്ഘാടനം ചെയ്തു. സിജി പ്രിൻസിപ്പൽ കരിയർ കൗൺസിലർ സകരിയ എം വി അധ്യക്ഷത വഹിച്ച പരിപാടിയിൽ സിജി കരിയർ കൗൺസിലർ ജാഫർ സാദിഖ് കരിയർ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയിൽ സീനു അബ്രഹാം സ്വാഗതം പറയുകയും മനോഹരൻ എം, പിംഗളൻ എൻ പി എന്നിവർ ആശംസകളറിയിച്ചു സംസാരിക്കുകയും ചെയ്തു. സന്തോഷ് കുമാർ നന്ദി അറിയിച്ചു.

“നാടിന്റെ നന്മക്ക് നമ്മളൊന്നാകണം”: വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു

മങ്കട : നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സഹോദര്യ കേരള പദ യാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്‌ കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. മങ്കട -കൂട്ടിൽ വെച്ച് നടന്ന പദയാത്രയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ പതാക ജാഥ ക്യാപ്റ്റൻ മുസ്തകീം കടന്നമണ്ണക്ക് കൈമാറി നിർവഹിച്ചു. കൂട്ടിൽ പ്രദേശത്തെ ഇളക്കിമറിച്ച പദയാത്രയെ നൂറ് കണക്കിനാളുകൾ അനുഗമിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം സെക്രട്ടറി സി.എച് മുഖീമുദ്ധീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ കൂട്ടിൽ പ്രദേശത്തെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. പാരമ്പര്യ രാഷ്ട്രീയ പാളയം വിട്ട് സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കുടുംബത്തെ പൊന്നാടയിട്ട് സ്വീകരിച്ചു.…

ജെ.എൻ.യുവിലെ മുഹമ്മദ് കൈഫിൻ്റെ പ്രകടനം നവജനാധിപത്യ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തും

തിരുവനന്തപുരം: ജെ.എൻ.യു യൂണിയൻ തെരഞ്ഞെടുപ്പിലെ എൻ.എസ്.യു.ഐ- ഫ്രറ്റേണിറ്റി സഖ്യ (Alliance For Social Democracy) വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി മുഹമ്മദ് കൈഫിൻ്റെ മികച്ച പ്രകടനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ നവജനാധിപത്യ മുന്നേറ്റങ്ങൾക്ക് ശക്തിപകരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവിച്ചു. എസ്.എൽ.എൽ & സി.എസ്, സ്ക്കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസ് കൗൺസിലമാരെ വിജയിപ്പിക്കാനും സഖ്യത്തിന് സാധിച്ചു. ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗമായ മുഹമ്മദ് കൈഫ് 939 വോട്ടുനേടി 840 വോട്ട് കരസ്ഥമാക്കിയ എസ്.എഫ്.ഐ സഖ്യ സ്ഥാനാർത്ഥി സന്തോഷ് കുമാറിനേക്കാൾ മുന്നിലെത്തി. കഴിഞ്ഞതവണ സ്ക്കൂൾ ഓഫ് ലാൻഗേജസ്, ലിറ്ററേച്ചൽ ആൻ്റ് കൾച്ചറൽ സ്റ്റഡീസ് കൗൺസിലറായി വിജയിച്ചയാളാണ് കൈഫ്. സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി എ.ബി.വി.പിക്കെതിരെ പലതരം മുന്നണി പരീക്ഷണങ്ങൾ നടന്ന ജെ.എൻ.യുവിൽ ഫ്രറ്റേണിറ്റി – എൻ.എസ്.യു.ഐ അലയൻസ് പുതിയൊരു ചുവടുവെപ്പായെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി.

ഒടിടിയിലെ അശ്ലീല ഉള്ളടക്കത്തിനെതിരെ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും അശ്ലീലവും ലൈംഗികവുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നയം ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കുന്നതിനിടെ , സുപ്രീം കോടതി കേന്ദ്ര സർക്കാരിനും നിരവധി പ്രധാന പ്ലാറ്റ്‌ഫോമുകൾക്കും നോട്ടീസ് അയച്ചു. ഈ സാഹചര്യത്തിൽ, കോടതി ആശങ്ക പ്രകടിപ്പിക്കുകയും അത്തരം ഉള്ളടക്കത്തിന്റെ അനിയന്ത്രിതമായ വ്യാപനം സാമൂഹിക മൂല്യങ്ങൾ, മാനസികാരോഗ്യം, പൊതു സുരക്ഷ എന്നിവയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പറയുകയും ചെയ്തു. ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് ക്രൈസ്റ്റ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ALTT, X (മുമ്പ് ട്വിറ്റർ), ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കും നോട്ടീസ് അയച്ചു. വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. ഒടിടിയിലും സോഷ്യൽ മീഡിയയിലും ലൈംഗിക ഉള്ളടക്കം, നഗ്നത, അശ്ലീല രംഗങ്ങൾ…

മക്കരപ്പറമ്പ്- സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയുടെ പ്രചരണാർഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മക്കരപ്പറമ്പ് അമ്പലപ്പടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഉബൈബ ജാഥാ ക്യാപ്റ്റൻ ജാബിർ വടക്കാങ്ങരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി സി.കെ സുധീർ, ഷബീർ കറുമുക്കിൽ, എന്നിവർ സംസാരിച്ചു. കാച്ചിനിക്കാട്, ചെട്ടിയാരങ്ങാടി, കാളാവ്, തടത്തിൽകുണ്ട്, കുഴാപറമ്പ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. പ്രോഗ്രാം കൺവീനർ ഷബീർ കറുമുക്കിൽ, പി മൻസൂർ, റഷീദ് കൊന്നോല, യു.പി ആദിൽ, കെ.ടി ബഷീർ, എ.ടി മുഹമ്മദ്, സമീറ ഷഹീർ എന്നിവർ നേതൃത്വം…