പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും കൂടിക്കാഴ്ച നടത്തി; വ്യാപാരം, താരിഫ്, തന്ത്രപരമായ സഹകരണം, ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ താരിഫ് നയത്തെക്കുറിച്ച് ലോകം പ്രക്ഷുബ്ധമായിരിക്കുമ്പോൾ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ കണ്ടു. വ്യാപാരം, താരിഫ്, തന്ത്രപരമായ സഹകരണം, ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-യുഎസ് ബന്ധങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിൽ ഈ കൂടിക്കാഴ്ച ഒരു സുപ്രധാന ചുവടുവയ്പ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡൽഹിയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, പ്രതിരോധം, ഊർജ്ജം, തന്ത്രപരമായ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇരു നേതാക്കളും ചർച്ചകൾ നടത്തി. ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്ന് ഇന്ത്യയും അമേരിക്കയും അറിയിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുരി,…

ഇന്ത്യയിലേക്കുള്ള ഊർജ്ജ, പ്രതിരോധ വിൽപ്പന വർദ്ധിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം: ജെ ഡി വാൻസ്

ഇന്ത്യയ്ക്ക് കൂടുതൽ ഊർജ്ജവും പ്രതിരോധ ഉപകരണങ്ങളും വിൽക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യാ സന്ദർശനത്തിനിടെ പറഞ്ഞു, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ നൂറ്റാണ്ടിനെ രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയും അമേരിക്കയും വിജയകരമായി ഒരുമിച്ച് പ്രവർത്തിച്ചാൽ, സമൃദ്ധവും സമാധാനപരവുമായ ഒരു 21-ാം നൂറ്റാണ്ട് നമുക്ക് കാണാൻ കഴിയും,” വടക്കുപടിഞ്ഞാറൻ ഇന്ത്യൻ നഗരമായ ജയ്പൂരിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. “പക്ഷേ, നമ്മൾ ഒരുമിച്ച് വിജയകരമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, 21-ാം നൂറ്റാണ്ട് മുഴുവൻ മനുഷ്യരാശിക്കും വളരെ ഇരുണ്ട സമയമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ അത്താഴ വിരുന്നിന് ശേഷം അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവർത്തിച്ച് പ്രശംസിച്ചു. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ ഭാര്യയ്ക്കും അവരുടെ മൂന്ന് കുട്ടികൾക്കുമൊപ്പം നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് വാൻസ് ഇന്ത്യയിലെത്തുന്നത്. പ്രസിഡന്റ് ഡൊണാൾഡ്…

സത്യപ്രതിജ്ഞയ്ക്കായി ട്രംപിന്റെ ഉദ്ഘാടന കമ്മിറ്റി സമാഹരിച്ചത് 240 മില്യൺ ഡോളർ: റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായി അദ്ദേഹത്തിന്റെ ഉദ്ഘാടന കമ്മിറ്റി 239 മില്യൺ ഡോളർ സമാഹരിച്ചു. ഇത് അദ്ദേഹത്തിന്റെ മുൻ റെക്കോർഡ് ഇരട്ടിയിലധികം വർദ്ധിപ്പിക്കുകയും യുഎസ് ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാരോഹണത്തെയും മറികടക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഫെഡറൽ ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച ഫയലിംഗിൽ വെളിപ്പെടുത്തിയ ഈ കണക്ക്, 2017-ൽ ട്രംപിന്റെ ആദ്യ സ്ഥാനാരോഹണ ചടങ്ങിനായി സമാഹരിച്ച 107 മില്യൺ ഡോളറിനെക്കാൾ വളരെ കൂടുതലാണെന്നും, 2021-ൽ പാൻഡെമിക് കാലഘട്ടത്തിലെ തന്റെ സത്യപ്രതിജ്ഞയ്ക്കായി പ്രസിഡന്റ് ജോ ബൈഡൻ സ്വരൂപിച്ച 62 മില്യൺ ഡോളറിന്റെ നാലിരട്ടിയോളം വരുമെന്നും പറയുന്നു. കമ്മിറ്റിയുടെ ഏറ്റവും വലിയ ദാതാവ് കൊളറാഡോ ആസ്ഥാനമായുള്ള പൗൾട്രി ഭീമനായ പിൽഗ്രിംസ് പ്രൈഡ് ആയിരുന്നു, അവർ 5 മില്യൺ ഡോളർ സംഭാവന നൽകി. ക്രിപ്‌റ്റോകറൻസി സ്ഥാപനമായ റിപ്പിൾ ലാബ്‌സ് ഏകദേശം 4.9 മില്യൺ ഡോളറുമായി തൊട്ടുപിന്നിലുണ്ട്,…

നായർ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി!

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 20 ഞായറാഴ്ച്ച ക്വീൻസിലെ ഗ്ലൻഓക്സിലെ പി.എസ്.115 ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11 മണിമുതൽ വൈകിട്ട് 5 മണി വരെ ആർഭാടമായി വിഷു ആഘോഷിച്ചു. വിഷുക്കണിക്ക് അകമ്പടിയായി പ്രാർത്ഥനാ ഗാനവും കണിപ്പാട്ടും ട്രഷറർ രാധാമണി നായരും പ്രഥമവനിതയായ വത്സ കൃഷ്ണനും ചേർന്ന് ആലപിച്ചു. സീനിയർ അംഗങ്ങളായ അപ്പുക്കുട്ടൻ നായരും സരസമ്മ കുറുപ്പും ചേർന്ന് സന്നിഹിതരായിരുന്നവർക്കെല്ലാം സുവർണ നാണയം വിഷുക്കൈനീട്ടം നൽകി അനുഗ്രഹിച്ചു. വിഷുക്കണിയും വേദിയും അതിമനോഹരമായി അണിയൊച്ചൊരുക്കിയത് സുധാകരൻ പിള്ളയാണ്. സെക്രട്ടറി രഘുവരൻ നായർ സ്വാഗതം ആശംസിക്കുകയും പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുമുണ്ടായി. പ്രസിഡന്റ് ക്രിസ്‌ തോപ്പിൽ ഏവർക്കും വിഷുവിന്റെ മഹനീയമംഗളങ്ങൾ നേർന്നു. തുടർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ വിഷുവിന്റെ മംഗളങ്ങൾ നേർന്ന് പ്രസംഗിച്ചു. പുതിയ തലമുറയുടെ പ്രതിനിധിയും ക്ഷണിക്കപ്പെട്ട അതിഥിയുമായ പ്രദീപ് കുന്നത്ത് മേനോൻ ഏവർക്കും ഐശ്വര്യപൂർണമായ വിഷു ആശംസകൾ…

കാല്‍ഗറിയിൽ “പവർപ്ലേ ക്രിക്കറ്റ് അക്കാദമി” ആരംഭിക്കുന്നു

കാല്‍ഗറി:  കാൽഗറി യിലെ  ക്രിക്കറ്റ് പ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാർ രൂപം കൊടുത്ത “പവർപ്ലേ ക്രിക്കറ്റ് അക്കാദമി” മെയ് 04, 2025 നു ഉത്‌ഘാടനം ചെയ്യപ്പെടുന്നു .    5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ക്രിക്കറ്റ് കളി പഠിക്കാനും വളരാനും രസകരവും ഘടനാപരവുമായ അന്തരീക്ഷം  ഈ അക്കാദമി വാഗ്ദാനം ചെയ്യുന്നു. ക്രിക്കറ്റ് പ്രേമികളായ ടിനു, ജെഫിൻ, ജെഫ് എന്നിവർ സ്ഥാപിച്ച ഈ അക്കാദമി, ക്രിക്കറ്റിനോട് താത്പര്യമുള്ള അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള  കരുതൽ  മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത് . സ്ഥാനം റിസർവ് ചെയ്യാൻ, താഴെയുള്ള ലിങ്ക് ഉപയോഗിച്ച്  രജിസ്റ്റർ ചെയ്യാവുന്നതാണ് https://forms.gle/JT15LgEWkEnkRiEM6 കൂടുതൽ വിവരങ്ങൾക്ക്:  403 603 0962 വാർത്ത : ജോസഫ് ജോൺ കാൽഗറി

ടെക്സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം ലോട്ടറി മേധാവി രാജിവച്ചു

ഓസ്റ്റിൻ, ടെക്സസ് (എപി) – 2023 ലും ഈ വർഷത്തിന്റെ തുടക്കത്തിലും ഏകദേശം 200 മില്യൺ ഡോളർ ജാക്ക്‌പോട്ടുകൾ നേടിയതിനെക്കുറിച്ചുള്ള ഒന്നിലധികം അന്വേഷണങ്ങൾക്കിടയിൽ ടെക്സസ് ലോട്ടറി കമ്മീഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജിവച്ചു. തിങ്കളാഴ്ച റയാൻ മിൻഡലിന്റെ രാജി ലോട്ടറി പ്രഖ്യാപിച്ചു. ലോട്ടറിയിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറും ഓപ്പറേഷൻസ് ഡയറക്ടറുമായ മിൻഡൽ, മുൻഗാമിയുടെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ഏകദേശം ഒരു വർഷം മാത്രമേ ഉന്നത സ്ഥാനത്ത് വഹിച്ചിരുന്നുള്ളൂ. ലോട്ടറി സമ്മാനങ്ങളുടെ സമഗ്രതയെക്കുറിച്ചും ഉപഭോക്താക്കൾക്ക് വേണ്ടി ഓൺലൈനായി ടിക്കറ്റുകൾ വാങ്ങുകയും അയയ്ക്കുകയും ചെയ്യുന്ന കൊറിയർ കമ്പനികളുടെ ആമുഖം സംസ്ഥാനം എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെക്കുറിച്ചും ഗവർണർ ഗ്രെഗ് ആബട്ടും സംസ്ഥാന അറ്റോർണി ജനറൽ കെൻ പാക്സ്റ്റണും ഉത്തരവിട്ട കുറഞ്ഞത് രണ്ട് അന്വേഷണങ്ങളെങ്കിലും ഏജൻസി നേരിടേണ്ടിവരുമ്പോഴാണ് അദ്ദേഹം രാജിവയ്ക്കുന്നത്. ടെക്സസ് ലോട്ടറി 1991 ൽ സ്ഥാപിതമായി, അതിന്റെ വാർഷിക വരുമാനത്തിന്റെ ഒരു ഭാഗം…

മാർത്തോമ്മാ ഫാമിലി കോൺഫറന്‍സ്: രജിസ്ട്രേഷൻ ന്യൂയോർക്കിൽ പുരോഗമിക്കുന്നു

ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ ഏപ്രിൽ 6, 13 എന്നീ തീയതികളിൽ ന്യൂയോർക്കിലുള്ള സെൻറ്. ജോൺസ്, ശാലേം , എന്നീ ഇടവകകൾ സന്ദർശിച്ചു. ഇടവക വികാരിമാരായ റവ. ജോൺസൻ ശാമുവേൽ , റവ. വി.റ്റി. തോമസ് എന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു. കോൺഫ്രൻസിൻറെ സ്ഥലം, തീയതി, പ്രസംഗകർ, കോൺഫ്രൻസ് തീം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ് അതിലെ ആകർഷണീയമായ അവസരങ്ങൾ, ഫാമിലി കോൺഫ്രൻസിൽ ഇദംപ്രഥമമായി ക്രമീകരിക്കുന്ന അമേരിക്കയിൽ ജനിച്ചു വളർന്നവർക്കുള്ള ട്രാക്, ഭിന്നശേഷിയുള്ളവർക്കുള്ള ട്രാക് എന്നിവയെപ്പറ്റി വിവിധ കൺവീനർമാർ പ്രസ്‌താവന നടത്തി. ജൂലൈ മാസം 3 മുതൽ 6 വരെ ലോങ്ങ് ഐലൻഡ് മെൽവിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുകയും ഇടവകകൾ നൽകിയ…

മാർപാപ്പയുടെ പാവന സ്മരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു

ഡിട്രോയിറ്റ്:കാലം ചെയ്ത്  സ്വർഗാരൂഢനായ ഫ്രാൻസിസ് മാർപാപ്പയുടെ പാവന  സ്മരണക്കു മുന്പിൽ ഇന്‍റർനാഷണൽ പ്രയർലെെൻ ആദരാഞ്ജലികൾ അർപ്പിച്ചു.ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഐ പി എൽ ഏപ്രിൽ  21  ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച 571-മത് സമ്മേളനത്തിൽ ഐ പി എൽ ഡയറക്ടർ സി വി സാമുവേൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ.പി.പി. ചാക്കോ,വാഷിംഗ്ടൺ ഡിസി പ്രാരംഭ പ്രാർത്ഥന നടത്തി.ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണക്കു മുന്പിൽ നമ്ര ശിരസ്കരായി ഒരു നിമിഷം മൗനാചരണം നടത്തിയതിനു ശേഷമാണ്  സമ്മേളനം ആരംഭിച്ചത്. 140 കോടിയിലധികം ആഗോള കത്തോലിക്ക വിശ്വാസികളുടെ ആത്മീയ പിതാവ്,വലിയ ഇടയൻ, ലോകത്തിലെ ല്ലാവരെയും ഒന്നായി കാണുന്ന,ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന,വലിയ ഇടയനായിരുന്നു മാർപാപ്പ. 2013 മാർച്ച് 13നു ഇരുന്നൂറ്റി അറുപത്തിയാറാമത് മാർപാപ്പ പദവിയിലെത്തിയ ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ്.മാർപാപ്പയുടെ രോഗ സൗഖ്യത്തിനായി കഴിഞ്ഞ ചില  മാസങ്ങളായി  പ്രാർത്ഥിച്ചുവെങ്കിലും ദൈവഹിതം മറ്റൊന്നായിരുന്നു.സി വി സാമുവേൽ…

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഗ്രാഫിക് ഡിസൈന്‍ പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം: ഭിന്നശേഷിക്കാരില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് പരിശീലന പദ്ധതി ആരംഭിച്ചു. ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച ഇമേജ് പദ്ധതിയിലെ രണ്ടാം ബാച്ചിന്റെ പ്രവേശനം അസാപ്പ് ചെയര്‍പേഴ്‌സണ്‍ ഉഷ ടൈറ്റസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ആദ്യ ബാച്ചില്‍ ഗ്രാഫിക് ഡിസൈന്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഗൗതം ഷീന്‍ വരച്ച ഉഷാ ടൈറ്റസിന്റെ ഡിജിറ്റല്‍ ഇമേജ് അനാച്ഛാദനം ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അപാരമായ കഴിവുകളുടെ ഉടമകളായ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക മാത്രമല്ല, അവര്‍ക്ക് ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും അതുറപ്പുവരുത്തുവാനും സമൂഹം കൂടി ഉത്തരവാദിത്വമെടുക്കണമെന്ന് ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു. ടൂണ്‍സ് മീഡിയാ ഗ്രൂപ്പ് സി.ഇ.ഒ പി.ജയകുമാര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റവെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്ററിലെ…

നക്ഷത്ര ഫലം (23-04-2025 ബുധന്‍)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും ഇളക്കമൊന്നും ഇല്ലാതെ തന്നെ സ്വകാര്യ ജീവിതം തുടരും. കന്നി : പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസം. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്. തുലാം : നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷമാണ് ഇന്ന്. പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക.…