ഹൂസ്റ്റൺ: ഗന്നസരത്ത് തടാകത്തിൽ മീൻ പിടുത്തത്തിൽ ഏർപ്പെട്ടിരുന്നവർ മലിനത നിറഞ്ഞ വലകൾ കഴുകുന്ന പ്രവർത്തിയിൽ നിന്ന്, സകലവും വിട്ട് ക്രിസ്തുവിനെ അനുഗമിക്കുന്ന ശിഷ്യരാക്കി രൂപാന്തരപ്പെടുത്തിയ യേശുക്രിസ്തുവിൽ വെളിപ്പെട്ടതായ ദൈവ സ്നേഹത്തെ പറ്റി വിശുദ്ധ ലൂക്കോസ് 5ൻറെ 1 മുതൽ 11 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കി റവ.ഫാ. ഐസക് വി പ്രകാശ് തൻറെ മുഖ്യസന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു. സമാധാനത്തിന്റെയും, പ്രത്യാശയുടെയും, സന്തോഷത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (UCF) പ്രഥമ പുതുവത്സര കൂട്ടായ്മ അനിയൻ ചാക്കച്ചേരി- ആൻസി ദമ്പതികളുടെ ഭവനത്തിൽ കൂടി. മോനച്ചൻ തോമസ് പ്രാരംഭ പ്രാർത്ഥന നടത്തിയ യോഗത്തിൽ മത്തായി കെ മത്തായി അധ്യക്ഷനായിരുന്നു. തുടർന്ന് ബാബു കൊച്ചുമ്മൻ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജോൺ കുരുവിള പ്രാർത്ഥിച്ചു. മുഖ്യ സന്ദേശത്തിന് ശേഷം സാക്ഷ്യത്തിനുള്ള അവസരവും ഉണ്ടായിരുന്നു. വിവാഹ വാർഷികവും, ജന്മദിനവും ആഘോഷിച്ചവർക്ക് പ്രത്യേക പ്രാർത്ഥനയും, ആശംസകളും…
Year: 2025
മാർത്തോമാ ചർച് സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം ജനുവരി 7 ന്
ഡാളസ് :മാർത്തോമാ ചർച് സൗത്ത് വെസ്റ് റീജിയണൽ സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം 2025 ജനുവരി 7 ന് ചൊവ്വാഴ്ച വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിക്കുന്നു . യോഗത്തിൽ റീജിയണൽ പ്രസിഡൻ്റ് റവ.ജോബി ജോൺ അധ്യക്ഷത വഹിക്കും. നമ്മുടെ ജീവിതത്തിൽ ദൈവകൃപയും നന്മയും പ്രതിഫലിപ്പിക്കുമ്പോൾ പരസ്പരം ഉന്നമിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അവസരമൊരുക്കുന്ന ഒരു സാക്ഷ്യപത്രം കൂടിയാണിത്. ഈ അർഥവത്തായ ഒത്തുചേരലിൽ എല്ലാവരുടെയും പ്രാർത്ഥനാപൂർവമായ പങ്കാളിത്തം അഭ്യർത്ഥിക്കുന്നതായി സെക്രട്ടറി ജൂലി എം സക്കറിയാ അറിയിച്ചു * സൂം മീറ്റിംഗ് ലിങ്ക്: https://us06web.zoom.us/j/7699850156?pwd= OmNybWp1OGRtWVFha3RzajFJeDFEdz09 * മീറ്റിംഗ് ഐഡി: 560; 560; 760 പാസ്കോഡ്: 123456
മൈക്ക് ജോൺസൺ യു എസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി
വാഷിംഗ്ടൺ: യുഎസ് പാർലമെൻ്റിൻ്റെ അധോസഭയായ ജനപ്രതിനിധി സഭയുടെ സ്പീക്കറായി റിപ്പബ്ലിക്കൻ എംപി മൈക്ക് ജോൺസൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പിന്തുണയും ജോൺസന് ഉണ്ടായിരുന്നു. എന്നിരുന്നാലും, ട്രംപിൻ്റെ പിന്തുണ ഉണ്ടായിരുന്നിട്ടും, വിജയിക്കാൻ അദ്ദേഹത്തിന് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. ലൂസിയാന എംപിയായ മൈക്ക് ജോൺസണ് 2023ൽ ഇതേ സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 218 വോട്ടുകളാണ് ജോൺസണ് വീണ്ടും സ്പീക്കറാകാൻ വേണ്ടിയിരുന്നത്. എന്നാൽ തുടക്കത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ 3 എംപിമാർ അദ്ദേഹത്തെ പിന്തുണയ്ക്കാൻ വിസമ്മതിച്ചു. ഇതിനുശേഷം ഭൂരിപക്ഷം നേടാനായി ജോൺസൺ 45 മിനിറ്റോളം ലോബി ചെയ്തു. അതിനുശേഷം മാത്രമാണ് അദ്ദേഹത്തിന് രണ്ട് റിപ്പബ്ലിക്കൻ എംപിമാരുടെ പിന്തുണ ലഭിച്ചത്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ നോർത്ത് ടെക്സാസിൽ 2 മുതൽ 3 ഇഞ്ച് വരെ മഞ്ഞുവീഴ്ചക്കുള്ള സാധ്യതയെന്നു മുന്നറിയിപ്പ്
ഡാളസ് : വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച വരെ വടക്കൻ, സെൻട്രൽ ടെക്സസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ/മഞ്ഞ് വീഴ്ചക്കുള്ള സാധ്യതയെന്നു ഫോർട്ട് വർത്തിലെ നാഷണൽ വെതർ സർവീസ് മെറ്റീരിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകി . നോർത്ത് ടെക്സാൻസ് ഞായറാഴ്ച ഉണർന്നത് ആർട്ടിക് വായുവിൻ്റെ 40 മൈൽ വേഗതയിൽ ശക്തമായ കാറ്റിനൊപ്പമായിരുന്നു . ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും താപനില 20-കളിലോ അതിലും താഴ്ന്ന നിലയിലും ആഴ്ച മുഴുവൻ തുടരും നാഷണൽ വെതർ സർവീസ് പറഞ്ഞു” .” ഫോർട്ട് വർത്തിലും നോർത്ത് ടെക്സാസിനും എത്രമാത്രം മഞ്ഞുവീഴ്ച ലഭിക്കും? 2 മുതൽ 3 ഇഞ്ച് വരെ കനത്ത മഞ്ഞ് അന്തർസംസ്ഥാന 20, അന്തർസംസ്ഥാന 30 ഇടനാഴികളെ മൂടിയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച നോർത്ത് ടെക്സാസിൽ ഞായറാഴ്ച രാത്രി കാറ്റിൻ്റെ തണുപ്പ് ഒറ്റ അക്കത്തിലേക്കും താഴും. . ഫോർട്ട്…
നക്ഷത്ര ഫലം (06-01-2025 തിങ്കള്‍)
ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതു കാരണം സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കണം. കന്നി: വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്തിയും നേടാം. ബിസിനസ്സിലുള്ള ആൾക്കാർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ഊർജ്ജസ്വലത കാണാനാകുന്നതാണ്. പുതു വസ്ത്രങ്ങൾ വാങ്ങും. സുഹൃത്തുക്കളോടൊപ്പം യാത്ര നടത്തും. തുലാം: പഴയകാല അനുഭവങ്ങളിൽ നിന്ന് ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ നേടും. ചില വിലകൂടിയ വസ്തുക്കളുടെ മേൽ കൂടുതൽ അധീനത ഉള്ളവനായിരിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമ്മർദ്ദത്തിലാക്കും. വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട് അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ധനു: ദഹനസംബന്ധമായ പ്രശ്നങ്ങൾ കുഴപ്പം സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ട്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മനസ്സിൽ ഉണ്ടാകും.…
ഹൈദറലി ശാന്തപുരം നിര്യാതനായി
ശാന്തപുരം (മലപ്പുറം) : പണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പ്രബോധകൻ, സംഘാടകൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡൻ്റ്, ശാന്തപുരം മഹല്ല് അസി. ഖാദി തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച ഹൈദറലി ശാന്തപുരം നിര്യാതനായി. 1943 ജൂലൈ 15 ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്ത് ജനനം. പിതാവ് മൊയ്തീന്, മാതാവ് ആമിന. മുള്ള്യാകുര്‍ശി അല്‍മദ്റസതുല്‍ ഇസ്ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1955- 1965-ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ നിന്ന് എഫ്.ഡി, ബി.എസ്. എസ്.സി ബിരുദങ്ങൾ നേടി.1965-1968-ൽ അന്തമാനില്‍ പ്രബോധകനും ബോര്‍ഡ് ഓഫ് ഇസ്ലാമിക് എഡ്യുക്കേഷന്‍ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1968-72-ൽ മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം. പ്രബോധനം വാരിക സബ് എഡിറ്റര്‍ (1972-1973), ജമാഅത്തെ ഇസ്ലാമി കേരള ഓഫീസ് സെക്രട്ടറി (1974-75), സൗദി മത കാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകന് (1976-2006), യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ്…
ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയുള്ള രാജ്യമായി ഇന്ത്യ
ന്യൂഡൽഹി: മെട്രോ റെയിൽ ശൃംഖല വിപുലീകരിക്കുന്നതിൽ ഇന്ത്യ വൻ നേട്ടം കൈവരിച്ചു. ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ റെയിൽ ശൃംഖലയായി രാജ്യം മാറിയിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ മെട്രോ ശൃംഖലയിൽ വൻ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2014ൽ രാജ്യത്ത് 248 കിലോമീറ്റർ മാത്രമുണ്ടായിരുന്ന മെട്രോ ശൃംഖല ഇപ്പോൾ 1000 കിലോമീറ്ററായി ഉയർന്നു. 2014 വരെ, 5 സംസ്ഥാനങ്ങളിലെ 5 നഗരങ്ങളിൽ മാത്രമേ മെട്രോ ലഭ്യമായിരുന്നുള്ളൂ, എന്നാൽ 2024 ആയപ്പോഴേക്കും 11 സംസ്ഥാനങ്ങളിലെ 23 നഗരങ്ങളിലേക്ക് അത് വ്യാപിച്ചു. മെട്രോ ശൃംഖലയുടെ ഈ വളർച്ച രാജ്യത്തെ നഗരപ്രദേശങ്ങളിൽ മികച്ച കണക്റ്റിവിറ്റി പ്രദാനം ചെയ്യുക മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ജീവിതം എളുപ്പമാക്കുകയും ചെയ്യുന്നു. ഇന്ന് പ്രതിദിനം ഒരു കോടിയിലധികം ആളുകൾ മെട്രോ ഉപയോഗിക്കുന്നുവെങ്കിൽ 2014ൽ അത് 28 ലക്ഷം മാത്രമായിരുന്നു. കൂടാതെ, മെട്രോ ട്രെയിനുകൾ ഇപ്പോൾ പ്രതിദിനം 2.75 ലക്ഷം…
ജനകീയ സമിതി 30-ാം വാർഷിക സമ്മേളനം 7ന്; കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകും
കോട്ടയം: സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ സ്ഥാപകൻ കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകും. ജനകീയ സമിതി മാദ്ധ്യമ പുരസ്കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണനും പ്രവാസി പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ.ഉമ്മൻ പി.ഏബ്രഹാമിനും നൽകും. ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ഡി സി ബുക്സ് ആഡിറ്റോറിയത്തിൽ 7നു ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമ്മേളനത്തിൽ 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡുകൾ ഗോവ ഗവർണർ ഡോ. പി. എസ്.ശ്രീധരൻ പിള്ള സമർപ്പിക്കും. ജനകീയ സമിതി സംസ്ഥാന ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ദർശന രേഖാ സമർപ്പണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ബ്രഹ്മശ്രീ പ്രജ്ഞാനന്ദ…
ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്ത ശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കു പോകും വഴി ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയ പാതയിലുണ്ടായ വലിയ ഗതാഗത തിരക്കില്‍ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജി. ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും ഇവിടെ നടത്തുകയും ചെയ്തു. എന്നാല്‍ ഇ.സി.ജി.യില്‍ നേരിയ വ്യതിയാനം ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ അടിയന്തര ചികിത്സ നല്കിയ ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലത്ത് എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളില്‍ വെള്ളാപ്പള്ളി നടേശന് പങ്കെടുത്തു വരികയായിരുന്നു. ഇന്ന് അവിടെ പൊതു യോഗങ്ങളില്‍ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹത്തിന്. വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനിലയെ…
നക്ഷത്ര ഫലം (05-01-2025 ഞായര്‍)
ചിങ്ങം: അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് പ്രഭാതത്തിൽ. നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു. കന്നി: ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്നങ്ങൾ കോടതിക്ക് പുറത്തുവെച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല. തുലാം: സൃഷ്ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് താല്പര്യമെങ്കില് അതിന് അനുയോജ്യമായ ദിനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് തൊഴിലിനും സഹായകമായേക്കും. ഓഫീസിലെ സൗഹാര്‍ദ്ദാന്തരീക്ഷം ഉത്പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുകതന്നെ വേണം. ഗൃഹാന്തരീക്ഷം സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും.. വൃശ്ചികം: കടുംപിടുത്തം ദോഷം ചെയ്യും. അതിവൈകാരികതയും കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉല്‍ക്കണ്ഠയും മാനസികപിരിമുറുക്കവും അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കരുത്. പകരം ശരീരത്തിനും മനസ്സിനും ആശ്വാസം നല്കുന്ന കൃത്യങ്ങളില്‍…