പ്രവാസി വെല്‍ഫെയര്‍ സര്‍വ്വീസ് കാര്‍ണിവല്‍ നവംബര്‍ 29 വെള്ളിയാഴ്ച
ദോഹ: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ നവംമ്പർ 29 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വകറ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലാണ് പരിപാടി നടക്കുക. പ്രവാസി മലയാളികളുടെ സർവ്വതോന്മുഖ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന സംഘം എന്ന നിലക്ക് പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ ഏറെ വ്യത്യസ്തമാണ് സർവീസ് കാർണിവൽ. പ്രവാസികളുടെ കാതലായ ആവശ്യങ്ങളെ അഭിസംബോധനം...