“ഇത് സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു”: ഇസ്രായേൽ-ഹിസ്ബുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ!
മാസങ്ങൾ നീണ്ട മാരക പോരാട്ടത്തിനൊടുവിലാണ് ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയത്. ഈ കരാറിനെ സ്വാഗതം ചെയ്ത ഇന്ത്യ, മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കയും ഫ്രാൻസും മുൻകൈയെടുത്താണ് കരാർ ഒപ്പിട്ടത്, ഇത് 60 ദിവസത്തേക്ക് പ്രാബല്യത്തിൽ തുടരും. എന്നാൽ, ഹിസ്ബുള്ള വ്യവസ്ഥകൾ ലംഘിച്ചാൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ഈ ഉടമ്പടി ഗാസ യുദ്ധത്തെ ബാധിക്കില്ലെങ്കിലും ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിൽ ഇത് വലിയ...